PRAVASI

അസ്സോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻറ്സ് ഇൻ നോർത്ത് അമേരിക്ക എഴുപത്തിയഞ്ചാം വാർഷികവും ഗ്ലോബൽ കൺ വൻഷനും:ഡോ. ശശി തരൂർ എം.പി, ഡോ.കെ. ജയകുമാർ ഐ. എ. എസ്, ജിജി തോംസൺ ഐ. എ. എസ് എന്നിവർ അതിഥികൾ

Blog Image
ഡോ. ശശി തരൂരിൻ്റെ സാന്നിദ്ധ്യം അമേരിക്കൻ മലയാളികൾക്കും, മാർ ഇവാനിയോസിലെ പൂർവ്വ വിദ്യാർത്ഥികൾക്കും എന്തു കൊണ്ടും പുതിയ അനുഭവം ആയിരിക്കും. രാഷ്ട്രീയക്കാരൻ , എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ശശി തരൂരിൻ്റെ ലോക സാന്നിദ്ധ്യം മലയാളിക്ക് എക്കാലവും അഭിമാനമാണ്

അസ്സോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻറ്സ് ഇൻ നോർത്ത് അമേരിക്ക ( AMICOSNA ) യുടെ നേതൃത്വത്തിൽ  തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൻ്റെ എഴുപത്തിയഞ്ചാം വാർഷികവും ഗ്ലോബൽ കൺ വൻഷനും  2024 ഒക്ടോബർ 11മുതൽ 13 വരെ ടെക്സാസിലെ ഹിൽട്ടൺ ഗാർഡൻ ഇൻ ഡാളസ് , ഡങ്കൻ വില്ലെയിൽ നടക്കുമ്പോൾ പ്രധാന അതിഥികളായി ഡോ. ശശി തരൂർ എം.പി, ഡോ. കെ. ജയകുമാർ ഐ. എ . എസ്, ജിജി തോംസൺ ഐ . എ .എസ്  എന്നിവർ ചടങ്ങിന് മാറ്റ് കൂട്ടുവാൻ എത്തുമെന്ന്  AMICOSNA പ്രസിഡൻ്റ് സാബു തോമസ് പറഞ്ഞു.ഡോ. ശശി തരൂരിൻ്റെ സാന്നിദ്ധ്യം അമേരിക്കൻ മലയാളികൾക്കും, മാർ ഇവാനിയോസിലെ പൂർവ്വ വിദ്യാർത്ഥികൾക്കും എന്തു കൊണ്ടും പുതിയ അനുഭവം ആയിരിക്കും. രാഷ്ട്രീയക്കാരൻ , എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ശശി തരൂരിൻ്റെ ലോക സാന്നിദ്ധ്യം മലയാളിക്ക് എക്കാലവും അഭിമാനമാണ്. ഐക്യ രാഷ്ട്ര സഭമുതൽ ഇന്ത്യൻ പാർലമെൻറ് വരെ നീണ്ട പ്രവർത്തന വിജയത്തിൻ്റെ ചരിത്രം മലയാളിക്ക് എന്നും പ്രചോദനമാണ്. അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം എല്ലാവർക്കും പുതിയ അനുഭവം സമ്മാനിക്കും.

മുൻ ചീഫ് സെക്രട്ടറിയും അറിയപ്പെടുന്ന സാംസ്കാരിക  പ്രവർത്തകനും , പ്രഭാഷകനുമായ  കെ. ജയകുമാറിൻ്റെ സാന്നിദ്ധ്യം മാർ ഇവാനിയോസിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് നവ്യാനുഭവം സമ്മാനിക്കുമ്പോൾ ചന്ദന ലേപ സുഗന്ധവും,ചൂളം കുത്തുന്ന കാറ്റും, സായന്തനത്തിൻ്റെ നിഴലും മലയാളിക്ക് സമ്മാനിച്ച അതുല്യ ഗാനരചയിതാവിൻ്റെ അനുഭവങ്ങളുടെ പങ്കുവയ്ക്കലും , സംവാദവും ഒരു അനുഭവമാക്കി മാറ്റാനാണ് സംഘാടകർ ശ്രമിക്കുന്നത്.

മുൻ ചീഫ് സെക്രട്ടറിയും അറിയപ്പെടുന്ന സാംസ്കാരിക , സാമൂഹ്യ പ്രവർത്തകനും , പ്രഭാഷകനുമായ ജിജി തോംസൺ ഐ  എ എസ് ഈ പ്രോഗ്രാമിൽ അതിഥിയായി എത്തുന്നത് മലയാളി സമൂഹത്തിന് അനുഗ്രഹം കൂടിയാണ്. ഉപദേഷ്ടാവ്, പ്രാസംഗികൻ, ഐ. എ എസ് മറ്റ് അനുബന്ധ പരിശീലന പരിപാടികളിലും സവിശേഷ നൈപുണ്യമുള്ള ജിജി തോംസൺ മാർ ഇവാനിയോസിലെ പൂർവ്വ വിദ്യാർത്ഥികളോട് സംവദിക്കുന്നത് ഒരു നവ്യാനുഭവം ആകും.

തങ്ങളുടെ പ്രവർത്തനത്തിലൂടെ ഐ. എ എസ് തലത്തിലും , മറ്റ് സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും തങ്ങളുടേതായ വഴികൾ തുറന്നിട്ട മൂന്ന് അതിഥികളുടേയും സാന്നിദ്ധ്യം ഈ സമ്മേളനത്തിന് കരുത്താകുമെന്ന് സംഘാടക കമ്മിറ്റി വിലയിരുത്തി.
"ഹാളുകൾക്കപ്പുറം വർഷങ്ങൾക്കപ്പുറം "എന്ന ടാഗ് ലൈനോടുകൂടി നടക്കുന്ന ഈ ഒത്തു ചേരലിന്  മാർ ഇവാനിയോസ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ  AMICOS ൻ്റെ ഉപ ഘടകമായി രൂപീകരിക്കപ്പെട്ട AMICOSNA യാണ്  ചുക്കാൻ പിടിക്കുന്നത്. അമേരിക്കയിലും, കാനഡയിലുമുള്ള പൂർവ്വ വിദ്യാർത്ഥികൾ വളരെ ആവേശത്തോടു കൂടി തങ്ങളുടെ പഴയ സഹപാഠികളുടെ ഒത്തു ചേരലിനായി കാത്തിരിക്കുകയാണ്. പ്രവാസ ജീവിതത്തിലെ ഏറ്റവും ധന്യതയാർന്ന നിമിഷങ്ങളാക്കി ഈ ഒത്തു ചേരലിനെ മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത് AMICOSNA 75-ാം വാർഷിക ഗ്രാൻഡ് റീയൂണിയനും, കൺവെൻഷനും അവിസ്മരണീയമാക്കുവാൻ തങ്ങളോടൊപ്പം ഒത്തു ചേരാൻ അമേരിക്കയിലുള്ള മാർ ഇവാനിയോസ് കോളേജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും ക്ഷണിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ബന്ധപ്പെടുക:
സാബു തോമസ് (പ്രസിഡൻ്റ്)-(630)-890-5045
ജിമ്മി കുളങ്ങര (കൺവീനർ) -(469)-371-0638
സുജൻ കാക്കനാട്ട് (കോ-കൺവീനർ) -(682)-564-4182
റീന പറങ്ങോട്ട് (രജിസ്ട്രേഷൻ) -443)-842-2879
സൈനു ജോൺ (സുവനീർ കൺവീനർ ) (403) 830-7280


ഇമെയിൽ: info@amicosna.org www.amicosna.org

സാബു തോമസ് (പ്രസിഡൻ്റ്)

ജിമ്മി കുളങ്ങര (കൺവീനർ)

സുജൻ കാക്കനാട്ട് (കോ-കൺവീനർ)

സൈനു ജോൺ (സുവനീർ കൺവീനർ )

റീന പറങ്ങോട്ട് (രജിസ്ട്രേഷൻ)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.