വെറുക്കപ്പെടാൻ തയ്യാറെടുക്കുകയെന്നതാണ് അതിനെ അതിജീവിക്കാനുള്ള ഏക മാർഗ്ഗം.
വെറുക്കപ്പെടാൻ
തയ്യാറെടുക്കുകയെന്നതാണ്
അതിനെ അതിജീവിക്കാനുള്ള
ഏക മാർഗ്ഗം.
അങ്ങനെയൊരു ചിന്ത,
അതേല്പിക്കുന്ന ഭാരത്തെ
ഉൾക്കൊള്ളുകയെന്നതും
ഏറെ പ്രയാസം.
ഭയം കയ്യേറിയ
നിമിഷങ്ങൾക്കൊക്കെയും
ജീവനോടെയിരുത്തി
പല തവണ മരിപ്പിക്കാനുള്ള
കഴിവുണ്ടെന്ന് തോന്നുന്നു.
പെരുവഴി വിലയ്ക്കെടുക്കാൻ
അറിഞ്ഞുകൊണ്ട്
തയ്യാറായവരുടെ മനസ്സിനെ
കണ്ടറിഞ്ഞിട്ടുണ്ടെങ്കിൽ
ആ പകപ്പിൻ്റെ പിടച്ചിൽ
മിഴിച്ചോപ്പിലിരുളുന്നത് കാണാം.
അതേ,
വെറുക്കപ്പെടാൻ
തയ്യാറെടുക്കുകയെന്നതാണ്
അതിനെ അതിജീവിക്കാനുള്ള
ഏക മാർഗ്ഗം.
ആർച്ച ആശ