LITERATURE

അയാളുടെ ഇഷ്ടങ്ങൾ ( കവിത )

Blog Image
സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന എഴുത്തുകാരിയും കവിയുമാണ് ആർച്ച ആശ .വ്യത്യസ്തങ്ങളായ വിഷയങ്ങൾ കവിതയിലൂടെയും ചെറുകുറുപ്പുകളിലൂടെയും അവതരിപ്പിക്കുന്നു 

അവൾക്ക് വേണ്ടി
മാറ്റിവെയ്ക്കപ്പെട്ട
അയാളുടെ 
നിമിഷങ്ങൾക്ക്
മിടിപ്പോളം 
പ്രിയമുണ്ടായിരുന്നു.
അവളിലേക്കിറക്കിയ
മൊഴിക്കൂട്ടങ്ങൾക്ക്
ആത്മാഴങ്ങളോളം
പരപ്പുണ്ടായിരുന്നു.
അവളെ 
തൊട്ടുണർത്തിയ
അയാളുടെ 
ശ്വാസഗതികൾക്ക്
പ്രാണൻ്റെ 
തുടിപ്പുണ്ടായിരുന്നു.
അവളിലേക്ക്
കൊരുത്തുവച്ച
അയാളുടെ 
ചിന്തകൾക്ക്
അവളോളം
വ്യാപ്തിയുണ്ടായിരുന്നു.
അവളിലേക്ക്
പതിച്ചുവെച്ച
അയാളുടെ ഹൃദയത്തിന്
അവളെക്കാൾ
വലിപ്പമില്ലായിരുന്നൂ.
അവളിറങ്ങിയ
വഴിയിലാകെ
മനസ്സ് പായണത്
അയാള് പോലും
അറിഞ്ഞിട്ടില്ലെന്ന്.
അവള് പെയ്ത
മഴയിലാകെ
നനഞ്ഞുകുതിർന്നതും
അവള് മറഞ്ഞ
രാവിലാകെ
മിഴി നനച്ചു കിടന്നതും
അവളിലേക്ക് 
മാത്രമായി
കവിളൊഴുക്കിയ
ചാലുകൾ
ഉണങ്ങിയങ്ങുതോർന്നതും
കനവുകൾക്ക്
കാവലായി
ഓർമ്മകളയച്ചതും
അതിലുറങ്ങിയുണർന്നതും
എല്ലാം അവളിലേക്ക്....

ആർച്ച ആശ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.