PRAVASI

അനുഗ്രഹ കൂട്ടായ്മയുടെ ഉത്സവമായി ബെൻസൻവില്ല് “റിജോയ്സ്”സമ്മർ ക്യാമ്പ്

Blog Image
ചിക്കാഗോ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവകയിൽ റിജോയ്സ് സമ്മർ ക്യാമ്പിന് ആവേശോജ്വലമായി നടത്തപ്പെട്ടു..സമ്മർ ക്യാമ്പ് ക്നാനായ റീജിയൻ ഡയറക്ടറും ഇടവക വികാരിയുമായ ഫാ.തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്തു

ചിക്കാഗോ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവകയിൽ റിജോയ്സ് സമ്മർ ക്യാമ്പിന് ആവേശോജ്വലമായി നടത്തപ്പെട്ടു..സമ്മർ ക്യാമ്പ് ക്നാനായ റീജിയൻ ഡയറക്ടറും ഇടവക വികാരിയുമായ ഫാ.തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്തു.വിവിധ ഇടവകയിലെ കുട്ടികളുടെ ഒത്തുചേരൽ നല്ല ബന്ധങ്ങൾ വളർത്താനും ഒന്നിച്ച് വളരാനുമുള്ള അവസരമെന്ന് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.മൂന്ന് ദിവസങ്ങളായി നടന്ന ക്യാമ്പിൽ വിജ്ഞാനവും ,ഉല്ലാസവും,വിശ്വാസവും,സമുദായനും ഉൾച്ചേർന്ന വിഷയങ്ങൾ പങ്കുവെയ്ക്കപ്പെട്ടു..ക്നാനായ റീജിയൻറെ വിവിധ ഇടവകയിൽ നിന്നും കുട്ടികൾ “ റിജോയ്സ്”സമ്മർ ക്യാമ്പിൽ പങ്കെടുത്തു.സി സി ഡി പ്രിൻസിപ്പൽ സഖറിയ ചേലയ്ക്കലിൻറെ നേതൃത്വത്തിൽ മുതിർന്ന വരും യുവജനങ്ങളുമടങ്ങുന്ന കമ്മിറ്റി ഇതിന് നേതൃത്വം നൽകി..വ്യത്യസ്ഥ നിറങ്ങളിലുള യൂണിഫോമുകൾ ധരിച്ച് വിവിധ ഗ്രൂപ്പുകൾ തിരിഞ്ഞ് മത്സരങ്ങൾ നടത്തപ്പെട്ടു.ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ഗ്രൂപ്പിന് സമ്മാനങ്ങൾ നൽകി.കുട്ടികളുടെ മാതാപിതാക്കളുടെ സജീവ പങ്കാളിത്തവും ക്യാമ്പിൽ ഉണ്ടായിരുന്നു.തൃശൂർ അതിരൂപതയുടെ സഹായമെത്രാൻ മാർ റ്റോണി നിലംകാവിൽ ക്യാമ്പ് സന്ദർശിച്ച് പ്രാർഥിച്ച് കുട്ടികൾക്ക് ആശംസകൾ നേർന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.