KERALA

കാക്കിക്കുള്ളിലെ കലാകാരൻ ബിജു കെ സ്റ്റീഫന് ക്രൈം ബ്രാഞ്ച് എസ് .പിയായി സ്ഥാനക്കയറ്റം

Blog Image
ബിജു കെ സ്റ്റീഫന് ക്രൈം ബ്രാഞ്ച് എസ് .പിയായി സ്ഥാനക്കയറ്റം. വെള്ളൂർ ഹോളി ഫാമിലി ക്‌നാനായ പളളി ഇടവകാംഗമായ ബിജു കെ സ്റ്റീഫന് ഇടുക്കി ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം ലഭിച്ചു .

കാക്കിക്കുള്ളിലെ കലാകാരൻ ബിജു കെ സ്റ്റീഫന് ക്രൈം ബ്രാഞ്ച് എസ് .പിയായി സ്ഥാനക്കയറ്റം.
വെള്ളൂർ ഹോളി ഫാമിലി ക്‌നാനായ പളളി ഇടവകാംഗമായ ബിജു കെ സ്റ്റീഫന് ഇടുക്കി ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം ലഭിച്ചു . കുഴിക്കാട്ടിൽ പരേതനായ സ്റ്റീഫന്റെയും അന്നമ്മയുടെയും മകനായ ഇദ്ദേഹം  26-ാം വയസിൽ എസ്. ഐ ആയാണ് സേവനം ആരംഭിക്കുന്നത്. കടുത്തുരുത്തി വലിയപ്പള്ളി ഇടവകാംഗമായ കളപ്പുരയിൽ ജിനിയാണ് ഭാര്യ. സ്റ്റിവിയ, സ്റ്റിവിൻ എന്നിവർ മക്കളാണ്. ക്നാനായ കത്തോലിക്ക സമുദായത്തിൽ നിന്നും കേരള പോലീസിൽ SP റാങ്കിൽ എത്തുന്ന ആദ്യത്തെയാളാണ്. കുറ്റാന്വേഷണ  മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ അവാർഡ് 2 തവണ നേടിയിട്ടുള്ള ഇദ്ദേഹം വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അർഹനായിട്ടുണ്ട്. നിരവധി ക്രിസ്തീയ ആൽബങ്ങൾക്ക്  ഗാനങ്ങൾ  രചിച്ചിട്ടുള്ള ബിജു കെ സ്റ്റീഫൻ  എഴുത്തിന്റെ വഴികളിലും  ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ചു  കഴിഞ്ഞു .

 

 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.