സ്വിറ്റ്സർലാന്റ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ സോഷ്യൽ വർക്ക് ഫെഡറേഷനിൽ അഫിലിയേഷനുള്ള കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) ജൂൺ - ജൂലായ് മാസം അംഗത്വ കാമ്പയിൻ സംഘടിപ്പിക്കുന്നു. പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തകരായ ആയിരം പേർക്ക് അംഗത്വം നൽകി ശാസ്ത്രീയമായ സാമൂഹ്യ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
കോട്ടയം : സ്വിറ്റ്സർലാന്റ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ സോഷ്യൽ വർക്ക് ഫെഡറേഷനിൽ അഫിലിയേഷനുള്ള കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) ജൂൺ - ജൂലായ് മാസം അംഗത്വ കാമ്പയിൻ സംഘടിപ്പിക്കുന്നു. പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തകരായ ആയിരം പേർക്ക് അംഗത്വം നൽകി ശാസ്ത്രീയമായ സാമൂഹ്യ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന സമതിയാണ് അംഗത്വ ക്യാമ്പയിൻ പ്രഖ്യാപിച്ചത്. മാറിയ സാമൂഹ്യ സാഹചര്യങ്ങളിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തകരുടെ ചുമതലകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അംഗത്വ ക്യാമ്പയിന് പ്രസക്തി കൂടുതലാണ്. പല വിദേശ രാജ്യങ്ങളിലും ക്യാപ്സ് സർട്ടിഫിക്കേഷൻ ജോലികൾക്കും രജിസ്ട്രേഷനും സ്വീകരിക്കുന്നുണ്ട്.
സംസ്ഥാന പ്രസിഡന്റ് ഡോ.എം.പി. ആന്റണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് മിനി ടീച്ചർ, ജനറൽ സെക്രട്ടറി ദിലീപ് കുമാർ എം.ബി, അക്കാദമിക്ക് കോഡിനേറ്റർ ഡോ. ഐപ്പ് വർഗ്ഗീസ്, ഡോ.ഫ്രാൻസീനാ സേവ്യർ, ബ്രദർ ജോസഫ് ചാരുപ്ലാക്കൽ, അബ്ദുൾ റഹിമാൻ , ഫാ.ജോയി ജയിംസ് എന്നിവർ സംസാരിച്ചു.
കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന ക്യാപ്‌സ് മെമ്പർഷിപ് ക്യാമ്പയിൻ ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യാ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ദേശീയ സെക്രട്ടറി ജനറൽ ഡോ എപ്പ് വർഗ്ഗീസ്, കോട്ടയം ചാപ്റ്റർ പ്രസിഡന്റ് സിജു തോമസ് എന്നിവർ ചേർന്ന് കെ.എസ്.എസ്.എസ് ഡയറക്ടർ ഫാ സുനിൽ പെരുമാനൂരിന് അംഗത്വ സർട്ടിഫിക്കറ് കൈമാറി. നവജീവൻ ട്രസ്റ്റ് സാരഥി പി.യു. തോമസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ആലിസ് ജോസഫ്, ക്യാപ്സ് റീജിയണൽ ജോയിൻ സെക്രട്ടറി സിസ്റ്റർ റെജി അഗസ്റ്റിൻ, കോട്ടയം ചാപ്റ്റർ സെക്രട്ടറി ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട് ,കെ എസ് എസ് എസ് പ്രോഗ്രാം ഓഫീസർ സിജോ തോമസ്, പ്രോഗ്രാം കോർഡിനേറ്റർ മേഴ്‌സി സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന ക്യാപ്‌സ് മെമ്പർഷിപ് ക്യാമ്പയിന്റെ ഉദ്ഘാടനകർമ്മം ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്ജ് കെ എസ് എസ് എസ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
ഡോ. എം പി ആന്റണി
പ്രസിഡന്റ്
ഫോൺ : 9446002500
അഡ്വ. എം ബി ദിലീപ് കുമാർ
ജനറൽ സെക്രട്ടറി
ഫോൺ : 8589021462
സിജു തോമസ്
പ്രസിഡന്റ്
കോട്ടയം ചാപ്റ്റർ
ഫോൺ : 9447093702
റിപ്പോർട്ട് : ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്
മീഡിയ കോർഡിനേറ്റർ
ഫോൺ : 9447858200