KERALA

സെൻ്റർ ഓഫ് എക്സലൻസ് മികവുമായി കാരിത്താസ് ക്രിട്ടിക്കൽ കെയർ വിഭാഗം

Blog Image
കാരിത്താസ് ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൻ്റെ ഔദ്യോഗിക ലോഞ്ചിംഗ് ഇന്നലെ 2/4/2024 കാരിത്താസ് ഹോസ്പിറ്റലിൽ നടന്നു

കോട്ടയം : കാരിത്താസ് ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൻ്റെ ഔദ്യോഗിക ലോഞ്ചിംഗ് ഇന്നലെ 2/4/2024 കാരിത്താസ് ഹോസ്പിറ്റലിൽ നടന്നു. കാരിത്താസ് ചെയർമാൻ റെവ ഫാ ഡോ ബിനു കുന്നത്ത് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഫാ ബെന്നി മുണ്ടനാട്ട്  ക്രിട്ടിക്കൽ കെയർ വിഭാഗത്തിൻ്റെ ശിലാ ഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു . ക്രിട്ടിക്കൽ കെയർ വിഭാഗത്തെ കുറിച്ചുള്ള വിശദമായ വീഡിയോ അവതരണം ശ്രദ്ധേയമായി.  

കേരളത്തിൽ ആദ്യമായി ഇരുപത്തിയാറ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഇരുനൂറോളം രോഗികളെ പരിചരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട് . ഇൻ്റെൻസിവ് വിസിറ്റ് , റിസ്പെറ്ററി തെറാപ്പി, ക്രിട്ടിക്കൽ കെയർ നഴ്സ്, ക്ലിനിക്കൽ ഫാർമസിസ്റ്റ് ,ക്ലിനിക്കൽ മൈക്രോ ബയോളജി ഇത്തരം സേവനങ്ങൾ എല്ലാമുള്ളതാണ് കാരിത്താസിൻ്റെ  ക്രിട്ടിക്കൽ കെയർ യൂണിറ്റ്. 
കാരിത്താസ് ഹോസ്പിറ്റലിൻ്റെ ആരോഗ്യ പരിരക്ഷാ യാത്രയിൽ നാഴികക്കല്ലാവുകയാണ്  ഈ പുതിയ സംരംഭം എന്ന് ഫാ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.  

ഡോ അമൃത ചടങ്ങിന് നന്ദി പറഞ്ഞു. ഡോ ബോബി എൻ ഏബ്രഹാം ചടങ്ങിൽ സന്നിഹിതനായിരുന്നു .
The Caritas Critical Care Medicine Department was elevated to  Center of Excellence today at Caritas Hospital with an auspicious launch ceremony. Fr. Benny Mundanatt, Managing Director of Deepika, graced the occasion as the chief guest and inaugurated the ceremony. Rev. Dr. Binu Kunnath, Director of Caritas Hospital and Institute of Health Sciences, presided over the function. Welcome speech was delivered by Dr. Jacob George, Senior Critical Care Consultant, and Dr. Bobbie N. Abraham , Medical Director, Caritas Hospital, extended his felicitations.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.