PRAVASI

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുന്നാൾ ആഘോഷിക്കുന്നു

Blog Image
ബെൽവുഡിലുള്ള മാർ തോമാ സ്ലീഹാ കത്തിഡ്രലിൽ കുടു:ബ പ്രേക്ഷിതയായ വി. മറിയം ത്രേസ്യായുടെ തിരുന്നാൾ ഭകതിആഡംബര പൂർവം ജൂൺ മാസം 9-ാം തിയതി ഞായറഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുർബാനയോടെ ആചരിക്കുന്നു

ചിക്കാഗോ:- ബെൽവുഡിലുള്ള മാർ തോമാ സ്ലീഹാ കത്തിഡ്രലിൽ കുടു:ബ പ്രേക്ഷിതയായ വി. മറിയം ത്രേസ്യായുടെ തിരുന്നാൾ ഭകതിആഡംബര പൂർവം ജൂൺ മാസം 9-ാം തിയതി ഞായറഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുർബാനയോടെ ആചരിക്കുന്നു. തൃശൂർ രൂപതയുടെ സഹായ മെത്രാൻ ബിഷപ്പ് ടോണി നീലങ്കാവ് മുഖ്യ കാർമികനായ ദിവ്യബലിക്ക്  കത്തീഡ്രൽ വികാരിയും വികാരി ജനറലുമായ ഫാ: തോമസ് കടുകപ്പിള്ളി , വികാരി ജനറൽ ഫാ: ജോൺ മേലേപ്പുറം , അസി. വികാരി ഫാ: ജോയൽ പയസ് എന്നിവർ സഹകാർമികാരായിരിയ്ക്കും. 
1876 ഏപ്രിൽ 26-ാം തിയതി പുത്തൻചിറയിൽ ജനിച്ച വിശുദ്ധ മറിയം ത്രേസ്യാ ഹോളി ഫാമിലി എന്ന സന്യാസ സമൂഹത്തിന് തുടക്കം കുറിച്ചു. 1926 ജൂൺ 8ന് കാലം ചെയ്ത വിശുദ്ധയെ വി.ജോൺ പോൾ മാർപ്പാപ്പ 2000 എപ്രിൽ 9 ന് വാഴ്ത്തപ്പെട്ടവളായി  പ്രഖ്യാപിച്ചു. 2019 ഒക്ടോബർ 13ാം തിയതി ഫ്രാൻസിസ് മാർപ്പാപ്പ വാഴത്തപ്പെട്ട മറിയം ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.