നജീബ് സാഹിബിനെ ഏറെ പ്രിയങ്കരനാക്കുന്നത് അദ്ദേഹം എം എൽ എ ആയ ഉടനെ തുടങ്ങിയ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലൂടെയാണ്. ജാതി മത ഭേദമന്യേ മലബാറിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ലഭിക്കാവുന്ന പ്രഗൽഭരായ അധ്യാപകരെ വെച്ചു തികച്ചും സൗജന്യമായി താമസം ഭക്ഷണം അടക്കം പരിശീലനം നൽകാൻ ഉദ്ദേശിച്ചു തുടങ്ങിയ ഈ സ്ഥാപനം ഭാവിയിൽ അനേകം ഐ എ എസ് , ഐ.പി എസ് തുടങ്ങിയ സർവ്വീസുകളിൽ മെച്ചപ്പെട്ട സേവനം ചെയ്യുന്ന ഉദ്യാഗസ്ഥരെ വാർത്തെടുത്തു രാജ്യത്തിന് സേവനം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.
അമേരിക്ക പലർക്കും ഭാഗ്യവും സന്തോഷവും നൽകുന്നത് കണ്ടിട്ടുണ്ട്. കഴിഞ്ഞ തവണ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അസ്സംബ്ലിയിലേക്കു മൽസരിക്കാൻ പുറത്തു നിന്നും ഒരു ചെറുപ്പക്കാരൻ എത്തിയപ്പോൾ പലരും സംശയം കുറിയിരുന്നു. എന്നാലും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വാശിയേറിയ മൽസരത്തിൽ എൻ്റെ സുഹൃത്ത് കൂടിയായിരുന്ന കെ.പി മുസ്തഫയെ 38 വോട്ടുകൾക്ക് പരാജയപ്പെടുത്തി നജീബ് കാന്തപുരം അസ്സംബ്ലിയിലെത്തി. സ്വാഭാവികമായും മുസ്തഫ തിരഞ്ഞെടുപ്പ് ഹരജി ഫയൽ ചെയ്യുകയും അതിൻ്റെ വിധി രണ്ടു ദിവസം മുൻപ് കോടതി പ്രഖ്യാപിക്കുകയും ചെയ്തു. നീതിന്യായ കോടതിയും നജീബിനെ വിജയി യായി പ്രഖ്യാപിച്ചു എം എൽ എ സ്ഥാനം അംഗീകരിച്ചു. എന്നാൽ വിധി പ്രഖ്യാപനം വന്ന സമയത്ത് നജീബ് അമേരിക്കയിലെ കെൻ്റക്കിയിൽ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ നൂറോളം നിയമ സാമാജികരോടും ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കർ ഷംസീറിനോടുമൊപ്പം അമേരിക്കൻ ലെജിസ്ലേറ്റീവ് കോൺക്ലേവിൽ പങ്കെടുക്കുകയായിരുന്നു. ഇന്ത്യ, അമേരിക്ക , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട നിയമ നിർമ്മാണ സഭാ സാമാജികരുടെ നാലു ദിവസം നീണ്ടു നിൽക്കുന്ന ശിബിരത്തിൽ ആയിരക്കണക്കിന് പ്രശസ്ത സാമാജികർ പങ്കെടുക്കുന്നുണ്ടെന്ന് കെൻ്റക്കിയിലെ തൊട്ടടുത്ത ഒഹായിയോ ഡേടൺ ൽ നിന്നും പോയി കണ്ട കോഡൂരിലെ അബൂബക്കർ സിദ്ദീഖ് അറിയിച്ചിരുന്നു. നാലു ദിവസം നീണ്ട് നിന്ന കെൻ്റെക്കിയിലെ ശിബിരത്തിൻ്റെ അവസാന ദിവസമാണ് കോടതി വിധി വന്നത് .വിവരം അറിഞ്ഞ മുതൽ നജീബ് സാഹിബിനെ അഭിനന്ദിച്ചു കൊണ്ട് നാട്ടിലെ നേതാക്കളുടെയും പൊതു പ്രവർത്തകരുടെയും സന്ദേശങ്ങൾ ആയിരുന്നു. കെൻ്റെക്കിയിൽ നിന്ന് അദ്ദേഹം ഡാലസിൽ എത്തി സുഹൃത്തുക്കളെ കണ്ട ശേഷം ടെയിലർ ടെക്സാസിലെ സുഹൃത്ത് ഷെബീർ നെല്ലി (മഞ്ചേരി)യുടെ ആഥിത്യവും സ്വീകരിച്ച ശേഷമാണ് അദ്ദേഹവും സുഹൃത്ത് ഷെബീറും
(ഖത്തർ) ന്യൂയോർക്കിൽ എത്തിയത്. ഒമഹയിൽ നിന്നും ഓൺകോളജി കോൺഫറൻസിനു വന്ന ഡോകർ സക്കീർ ഹുസ്സൈൻ ൻ്റെ കൂടെ സിറ്റിയിൽ നിന്നും ട്രെയിനിൽ ലോംഗ് ഐലൻ്റ് വെസ്റ്റ്ബറിയിലെ വീട്ടിൽ എത്തിയ നജീബ് കാന്തപുരം എം എൽ എ യെ എല്ലാവർക്കും വേണ്ടി നേരിട്ട് അഭിനദിച്ചു, നാളെ ന്യൂജെഴ്സിയിലെ എരഞ്ഞിക്കൽ ഹനീഫ സാഹിബിനെ കൂടി കണ്ട ശേഷം അവർ നാട്ടിലേക്ക് മടങ്ങും.
നജീബ് സാഹിബിനെ ഏറെ പ്രിയങ്കരനാക്കുന്നത് അദ്ദേഹം എം എൽ എ ആയ ഉടനെ തുടങ്ങിയ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലൂടെയാണ്. ജാതി മത ഭേദമന്യേ മലബാറിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ലഭിക്കാവുന്ന പ്രഗൽഭരായ അധ്യാപകരെ വെച്ചു തികച്ചും സൗജന്യമായി താമസം ഭക്ഷണം അടക്കം പരിശീലനം നൽകാൻ ഉദ്ദേശിച്ചു തുടങ്ങിയ ഈ സ്ഥാപനം ഭാവിയിൽ അനേകം ഐ എ എസ് , ഐ.പി എസ് തുടങ്ങിയ സർവ്വീസുകളിൽ മെച്ചപ്പെട്ട സേവനം ചെയ്യുന്ന ഉദ്യാഗസ്ഥരെ വാർത്തെടുത്തു രാജ്യത്തിന് സേവനം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. നജീബ് കാന്തപുരത്തിനും സിവിൽ സർവീസ് അക്കാദമിക്കും എല്ലാ വിധ ആശംസകളും നേരുന്നു.
യു.എ.നസീർ , ന്യൂയോർക്ക്