എല്ലാ മതങ്ങളിലും ആചാരങ്ങളും ആഘോഷങ്ങളും നിലവിലുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഹാലോവീന്‍ ആഘോഷം. ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന അമേരിക്കയില്‍ ഹാലോവീന്‍ ആഘോഷത്തിനും പ്രഥമ സ്ഥാനം കൊടുത്ത് അതിനെ വരവേല്‍ക്കുന്ന ക്രിസ്ത്യാനികളും ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്.
എല്ലാ മതങ്ങളിലും ആചാരങ്ങളും ആഘോഷങ്ങളും നിലവിലുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഹാലോവീന്‍ ആഘോഷം. ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന അമേരിക്കയില്‍ ഹാലോവീന്‍ ആഘോഷത്തിനും പ്രഥമ സ്ഥാനം കൊടുത്ത് അതിനെ വരവേല്‍ക്കുന്ന ക്രിസ്ത്യാനികളും ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. മരിച്ചവരേയും മതങ്ങളേയും കുറിച്ചുള്ള തെറ്റായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഹാലോവീന്‍ ആഘോഷം. ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഹൈന് എന്ന കെല്‍റ്റിക്ക് പുറജാതീയ ജനങ്ങളുടെ ഉത്സവമായിരുന്നു ഹാലോവീന്‍ . കത്തോലിക്ക സഭ അന്ന് ഈ ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നു.
ഹാലോവീന്‍ എന്ന പദത്തിന് വിശുദ്ധന് എന്നും അര്‍ത്ഥമാകാം എന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്. ക്രിസ്ത്യാനികളുടെ അവധി ദിവസമായ ഓള് സെയിന്റ്സ് ഡേ ആദ്യകാലഘട്ടങ്ങളില്‍ ഹാലോസ് ഡേ എന്നാണ് അറിയപ്പെട്ടിരുന്നത്. ഹാലോസ് ഡേ ആണ് നാം ഇന്ന് അറിയപ്പെടുന്ന ഹാലോവീനായി മാറിയത്. അമേരിക്കയിലെ കൃഷിക്കാരുടെ ഇടയില്‍ വിളവെടുപ്പിനെ അനുസ്മരിക്കാനുംപ്രേതകഥകള്പാടാനും നൃത്തംചെയ്യാനും വലിയ വിരുന്ന്ഒരുക്കി ഹാലോവീന്‍ ആഘോഷിച്ചിരുന്നു. മരിച്ചവരുടെ സ്മരണയ്ക്കായി വിവിധ രാജ്യങ്ങളില്‍ ഇന്നും ഹാലോവീര് ആഘോഷിക്കുന്നു. വീടുകള്‍ക്കു മുമ്പില്‍ അസ്ഥികൂടങ്ങള്‍, മത്തങ്ങ, വ്യത്യസ്ത രീതിയിലുള്ള ഭയപ്പെടുത്തുന്ന രൂപങ്ങള്‍ കൊണ്ട് അലങ്കരിച്ച്, കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ്, സന്ധ്യാസമയത്ത് ഭവനങ്ങള്‍ സന്ദര്‍ശിച്ച് മിഠായി കൊടുത്ത് സമ്മാനം സ്വീകരിക്കുന്നതും ഹാലോവീന്‍ ആഘോഷങ്ങളുടെ പ്രത്യേകതയാണ്. ഹാലോവീന്‍ ആഘോഷിക്കുന്നവരില്‍ ഭൂരിഭാഗവും ബഹുദൈവ വിശ്വാസികളാണ്. ഇവിടെയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ പ്രസക്തിക്ക് ഇട നല്‍കുന്നത്. സാത്താനെ ആരാധിച്ച് അടിമകളായ ജനങ്ങളെ ദൈവവിശ്വാസത്തിലേക്ക് കൊണ്ടുവരേണ്ട ചുമതല എല്ലാ ദൈവ ജനങ്ങളുടേയും കടമയാണ്. മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന, പുണ്യ പ്രവര്‍ത്തികള്‍ ഒന്നും മനുഷ്യനെ രക്ഷയിലേക്ക് നയിക്കയില്ല. മറ്റൊരുത്തനിലും രക്ഷയില്ല, നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന് കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവുംഇല്ല. (അപ്പൊ.പ്രവൃ: 4:12)
ദൈവത്തിന്റെ ഒപ്പമായിരുന്നു കെരൂബ് പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം തുടങ്ങിയ രത്നങ്ങള്‍ കൊണ്ട് മൂടപ്പെട്ട് പ്രശോഭിതമായിരുന്നു. തന്റെ അന്തര്‍ഭാഗം സാഹസംകൊണ്ട് നിറഞ്ഞതുമൂലം ദൈവം ഈ കെരൂബിനെ ദേവപര്‍വ്വതത്തില്‍ നിന്ന് തള്ളിക്കളഞ്ഞു. നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം നിഗളിച്ചു. നിന്റെ പ്രഭനിമിത്തം നിന്റെ ജ്ഞാനത്തെ വഷളാക്കി, ഞാന്‍ നിന്നെ നിലത്തു തള്ളിക്കളഞ്ഞു (യെഹസ്കേല്‍.28:16). വിശ്വാസജീവിതത്തില്‍ നിഗളം ഒരു വ്യക്തിയില്‍ പ്രവേശിച്ചാല്‍ അതിന്റെ അന്ത്യം വിശ്വാസതകര്‍ച്ചയാണ്. രാജകീയ പദവികൊടുത്ത് ഉയര്‍ത്തിയ നെബൂഖദ്നേസറിന്റെ ചരിത്രം പഠിച്ചാല്‍ നിഗളമായിരുന്നു വീഴ്ചയുടെ കാരണമെന്ന് ബോധ്യമാകും (ദാനിയേല്‍ 5:20).
സാത്താന്റെ വശീകരണശക്തി ഏദന്‍ തോട്ടത്തില്‍ നിന്ന് ആരംഭിക്കുന്നു. തോട്ടത്തിന്റെ നടുവിലുള്ള വ്യക്ഷത്തിന്റെ ഫലം തിന്നരുത് എന്നുള്ളത് ദൈവീക കല്പനയായിരുന്നു. ദൈവം തന്റെ സ്വരൂപത്തില്‍ സൃഷ്ടിച്ച് ആക്കിയ ദമ്പതികള്‍ സാത്താന്റെ പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെട്ട് പാപികളായി തീരുകയാണ് ചെയ്തത്. കാണ്മാന് ഭംഗിയുള്ളതും, തിന്മാന് രുചിയുള്ളതും നമ്മള്‍ക്ക് അനുയോജ്യമാണോ എന്നുള്ളത് വചനപ്രകാരം ശോധന ചെയ്തിട്ടായിരിക്കണം തീരുമാനം എടുക്കേണ്ടത്.
സാത്താന് എന്ന എബ്രായ പദത്തിന് ഭോഷ്ക് പറയുന്നവന് എന്നതാണ് അര്‍ത്ഥമാകുന്നത്. യെശയ്യാ പ്രവചനത്തില്‍ ലൂസിഫര്‍ (യെശയ്യാ.14:12, ഇംഗ്ലീഷ് ഗഖഢ് ആശയഹല). വിശ്വാസികള്‍ എപ്പോഴും വളരെ കരുതലോട് ജീവിതം നയിക്കണം, ഇല്ലായെങ്കില്‍ അവന് നമ്മിലും പ്രവേശിക്കും. കര്‍ത്താവിന്റെ ശിഷ്യനായിരുന്ന യൂദയില്‍ സാത്താന് കടന്നു(ലൂക്കോസ് 22:3). തല്‍ഫലമായി 30 വെള്ളിക്കാശ് വാങ്ങി യൂദ യേശുവിനെ ഒറ്റിക്കൊടുത്തു. ദൈവ ജനങ്ങളുടെ ഇടയില്‍ അധികാരത്തിനും, സ്ഥാനമാനങ്ങള്‍ക്കും, സമ്പത്തിനും വേണ്ടി കര്‍ത്താവിനെ ഒറ്റിക്കൊടുക്കുന്നവരുണ്ട്.അവരുടെ ജീവിതാന്ത്യം യൂദയ്ക്ക് സമമായിരിക്കും. ആയതുകൊണ്ട് പിശാചിന് ഇടംകൊടുക്കരുത് (എഫെ 4:27). പിശാചിനോട് എതിര്‍ത്തുനിന്നാല്‍ അവന് നമ്മെ വിട്ട് ഓടിപ്പോകും. ദൈവത്തെ അറിയാത്ത ജനവിഭാഗങ്ങള്‍ നമ്മള്‍ക്ക് ചുറ്റും ജീവിതം തുടരുമ്പോള്‍ അവരെ ദൈവ സന്നിധിയിലേക്ക് നയിക്കേണ്ട കടമ നമ്മില്‍ നിഷിപ്തമാണ്. അജ്ഞതകൊണ്ടും അന്ധവിശ്വാസം കൊണ്ടും ഹാലോവീന്‍ പോലുള്ള ദുരാചാരങ്ങളെ ദൈവവചനത്താലാണ് നിഷേധിക്കേണ്ടത്. നമ്മളുടെ എല്ലാം ആഘോഷങ്ങളുടെയും അടിസ്ഥാന ഘടകം ക്രിസ്തുവിലായിരിക്കണം. അതുകൊണ്ടാണ് അപ്പൊസ്തലനായ പൗലോസ് തിരുവചനത്തില്‍ കൂടി നമ്മെ പ്രബോധിപ്പിക്കുന്നത്, കര്‍ത്താവില്‍ സന്തോഷിപ്പിന്, എല്ലായിപ്പാഴും സന്തോഷിപ്പിന്. പിശാചിനോട് എതിര്‍ത്ത് നില്പിന്, എന്നാല്‍ അവന് നിങ്ങളെ വിട്ടോടിപ്പോകും (യാക്കോബ് 4:7). ഇതായിരിക്കട്ടെ നമ്മുടെ തീരുമാനവും, മറ്റുള്ളവരില്‍ പകരുവാനുള്ള സന്ദേശവും.
രാജു തരകന്