PRAVASI

സൂചിക്കുഴ (കഥ )

Blog Image
തന്നെപ്പോലെ ഒരു സൂചിക്കുഴയും പ്രശസ്തമാണ്. ധനവാൻ  സ്വര്ഗരാജ്യത്തു പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്ന പോലെയാണെന്നുള്ള എഴുത്താണ്  തന്നെ ഇത്ര പ്രശസ്തനാക്കിയത്. അതുകേട്ടാൽ തോന്നും മറ്റുള്ളവർക്കെല്ലാം  അതിലൂടെ കടക്കാൻ സാധിക്കുമെന്ന്.  എവിടെ ഒരുറുമ്പിനുപോലും  അതിലൂടെ കടക്കാൻ സാധിക്കത്തില്ല...

നീണ്ട കഴുത്തും ചെത്തിയെടുത്തപോലുള്ള മുഖവും വൃത്തികെട്ട ചെവിയും  വീർത്ത വയറും, പേച്ചക്കാലും  ഒട്ടും ചേരാത്തൊരു കുഞ്ഞു വാലും  ഏങ്ങി... ഏങ്ങിയുള്ള നടപ്പും. ഒട്ടകത്തെ പോലെ ഒട്ടകം മാത്രം. 
പക്ഷെ താൻ..... ലോകപ്രശസ്തനാണ്.  തന്നെപ്പോലെ ഒരു സൂചിക്കുഴയും പ്രശസ്തമാണ്. ധനവാൻ  സ്വര്ഗരാജ്യത്തു പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്ന പോലെയാണെന്നുള്ള എഴുത്താണ്  തന്നെ ഇത്ര പ്രശസ്തനാക്കിയത്. അതുകേട്ടാൽ തോന്നും മറ്റുള്ളവർക്കെല്ലാം  അതിലൂടെ കടക്കാൻ സാധിക്കുമെന്ന്.  എവിടെ ഒരുറുമ്പിനുപോലും  അതിലൂടെ കടക്കാൻ സാധിക്കത്തില്ല.... അതെല്ലാവർക്കുംതന്നെ  അറിയാം.  ഒന്നുകിൽ  സൂചിക്കുഴ വലുതാക്കണം  അല്ലെങ്കിൽ  കാലും  കയ്യും വെട്ടി  ഒട്ടകം ചെറുതാകണം . അതൊക്കെ  അസാധ്യമായ കാരൃങ്ങളാണ്. അതിനാൽ അതിനൊന്നും  മുതിരാതെ ജീവിക്കുക അത്രതന്നെ അപ്പോൾ കാര്ര്യം തീർന്നില്ലേ.... കൂസലില്ലാതെ  ഒട്ടകം നടന്നു . 
    മരുഭൂമികൾ ഇങ്ങനെ നീണ്ടുനിവർന്നു കിടക്കുന്നിടത്തോളം കാലം  തന്റെ പ്രസക്തി കുറയ്യാനൊന്നും  പോകുന്നില്ല. എന്നാലും ഒരുപ്രയാസ്സം അവനെഅലട്ടി  , ഏതായാലും ആ പറഞ്ഞ സൂചിയും അതിന്റെ കുഴയും ഒന്ന് കാണാനൊരാഗ്രഹം.  അവൻ പല മൃഗങ്ങളുടെയും അടുത്ത് പോയി. സിംഹവും  കടുവയും സാധിക്കാത്തകാര്ര്യത്തെപ്പറ്റി ചിന്തിക്കേണ്ട...  അത്  വിട്ടിട്ടങ്ങ്  ജീവിച്ചോളാൻ പറഞ്ഞു. ആനപറഞ്ഞു തങ്ങളുടെ കാർന്നോന്മാരെ ആരെയോ  ഒരുതയ്യൽക്കാരൻ സൂചികൊണ്ട് കുത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട്. അന്നയാളെ  ഒന്ന്നന്നായി കുളിപ്പിച്ചതാണ് ...എന്ന് കൊച്ചുകുട്ടികൾക്കുപോലുമറിയാം. അതുപോലുള്ള  തയ്യൽക്കാരുടെ അടുക്കൽ സൂചികാണാൻ സാധ്യതയുണ്ട്. 
     ഒട്ടകം നേരെ കവലയിലേക്കു നടന്നു. ഏതായാലും ആ സൂചിയും അതിന്റെ കുഴയും ഒന്ന് കണ്ടിരിക്കാമല്ലോ. തയ്യൽക്കാരൻ ഒരു സൂചി   എടുത്തു കാണിച്ചു. ശരിയാണ് ഒരുകുഞ്ഞുതുള  അതാണ് സൂചിക്കുഴ . അതിലൂടെ ഒരുകുഞ്ഞു ഉറുമ്പിനുപോലും കടക്കാൻ സാധിക്കത്തില്ല  പിന്നെയാ  തനിക്ക് . ഒട്ടകം അയ്യാൾസൂചികോർക്കുന്നതു ശ്രദ്ധിച്ചുനിന്നു . അയ്യാൾ  ഒരു നൂലെടുത്തു വളരെ കഷ്ട്ടപെട്ട് അതിലൂടെ കടത്താൻ നോക്കി. അയ്യാളുടെ  കണ്ണിനു  കാഴ്ച്ചയില്ലെന്നു  തോന്നുന്നു. കുനിഞ്ഞുകിടന്നാണതിനുശ്രമിക്കുന്നത്. ഇടയ്ക്കിടെ വായിലെ  തുപ്പലുകൊണ്ടു  നൂലിനെ  നനച്ചു നനച്ച്  കൊടുത്തുകൊണ്ട്  വളരെ ശ്രമകരമായാണ് അതിനപ്പുറം കടത്തുന്നത്  ഒട്ടകം അത്ഭുതത്തോടെ  നോക്കിക്കണ്ടു  
   അപ്പോൾ ഈ സൂചിക്കുഴയിലൂടെയാണ് ഒട്ടകങ്ങളെ  കടത്താൻ നോക്കുന്നത്....  കൊള്ളാം  അത്നടക്കും...  എന്ന്  മനസ്സിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞ  ഒട്ടകത്തിനോട്  തയ്യൽക്കാരൻ പറഞ്ഞു. നിങ്ങളുടെ പേരുണ്ടെങ്കിലും ഈ ലോകത്തിലെ  ധനവാന്മാരെപ്പറ്റിയാണ് അവിടെ എഴുതിയിരിക്കുന്നത്.  അപ്പോൾ ഒട്ടകം ഒന്ന് തിരിഞ്ഞുനിന്നശേഷം ചോദിച്ചു ആരാണീ "ധനവാൻ".  ഓ ധനവാനോ... സമ്പത്ത്  ആവശ്യത്തിൽ  കൂടുതലുള്ളവർ . ഭൗതികമായ   സമ്പത്തുമാത്രമല്ല ഒരാൾ അമിതമായി എന്തിനെ സ്നേഹിക്കുന്നുവോ അതെല്ലാം ഈലോകത്തിലെ സമ്പത്താണ്. സ്വന്തം അന്തസ്സിനെപ്പറ്റിയുള്ള  അമിതമായ വിചാരം , വലിയ ആരോഗ്യവാനാണെന്നുള്ള  ചിന്ത . വലിയ സുഹൃത്ബന്ധമുണ്ട്  എന്നുള്ള വിചാരം, ജോലിയിലുള്ള മേന്മ . പ്രശസ്തി ...സർവോപരി  ദൈവത്തിനുപോലും തന്നെ തൊടാൻപറ്റില്ല  എന്നുള്ളചിന്ത അങ്ങനെ എന്തെല്ലാം എന്തെല്ലാം.  അപ്പോൾപിന്നെ ആരോഗ്യമുള്ളവരും  പണക്കാരും നല്ല ജോലിയുള്ളവരും സുഹൃത്ബന്ധമുള്ളവരും  ഒക്കെ മണ്ടന്മാരാണോ . ഒട്ടകത്തിന്റെ ചോദ്യം ന്യായമാണ്കേട്ടോ. അതിനു തയ്യൽക്കാരെന്റെ ഉത്തരം അതും ന്യായമുള്ളതായിരുന്നു. കഴിവും  പ്രതാപവും  സമ്പത്തും  ആരോഗ്യവുമെല്ലാം  മറ്റുള്ളവർക്കുവേണ്ടികൂടെ ദൈവം  തന്നതാണെന്നുകരുതി  ദൈവത്തെപ്രതി ഇല്ലാത്തവനുമായി പങ്കുവയ്ക്കണം , മനുഷ്യന് അസാധ്യമായതു ദൈവത്താൽ സാധ്യമാണ് എന്നും  എഴുതപ്പെട്ടിട്ടുണ്ടല്ലോ.  ഇതൊക്കെവല്ലോം നടപ്പുള്ളകാര്ര്യമാണോ  ഒട്ടകം മനസ്സിൽ  ചിന്തിച്ചുകൊണ്ട് ചോദിച്ചു. താങ്കൾ പറയുന്നതുവല്ലോം  നടക്കുന്ന കാര്ര്യമാണോ. ആരെങ്കിലും ഈ ലോകത്തിൽ അങ്ങനെ  ചെയ്തതായി അറിയാമോ. 
   തയ്യൽക്കാരൻ താനിരുന്നിരുന്ന  സ്റ്റൂളിൽ  നിന്ന് എഴുന്നേറ്റു. ഒട്ടകത്തിനെയുംകൊണ്ട് കുന്നുംചെരുവിലേക്കുനടന്നു. അവിടെ ഒരു ചെറിയ പള്ളിയുണ്ടായിരുന്നു . പള്ളിയുടെ അടഞ്ഞുകിടന്നിരുന്ന ജനാലയുടെ  കതകു  വലിച്ചുതുറന്ന്  ഉള്ളിലേക്ക് വിരൽചൂണ്ടി. ഒട്ടകം കഴുത്തു താഴ്ത്തി അതിലേക്കു നോക്കി. തയ്യൽകാരൻ  പറഞ്ഞു ആകുരിശിൽ  തൂങ്ങികിടക്കുന്നവൻ. അപ്പോൾ ആകുരിശാണോ  സൂചി   ഒട്ടകം ചോദിച്ചു. അതെ അതാണ് യഥാർത്ഥത്തിൽ  താങ്കൾ  തപ്പിവന്ന ആ   സൂചിക്കുഴ  . അതിൽ  തൂങ്ങികിടക്കുന്നവന്റെ  അളവിലായാൽ  മാത്രമേ  ആ കുഴയിലൂടെ അപ്പുറത്തെത്താൻ സാധിക്കുകയുള്ളു. അവൻ എല്ലാമുണ്ടായിട്ടും എല്ലാംഇല്ലെന്നുകരുതി സഹിച്ചു  പൊറുത്തു ഒന്നുമില്ലാത്തവനായി. അങ്ങനെ അടഞ്ഞുകിടന്നിരുന്ന  സ്വർഗത്തിലേക്കുള്ള ഒരു സൂചിക്കുഴ തുറന്നുവെച്ചു.  ഒട്ടകം മനസ്സിൽ പറഞ്ഞു ചുമ്മാതല്ല  ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നപോലെ എന്നുപറഞ്ഞിരിക്കുന്നത്. ഏതായാലും മനുഷ്യന് അസാധ്യമായതു ദൈവത്തിനു  സാധ്യമാണെന്ന് പറഞ്ഞിരിക്കുന്നത് ഒരാശ്വാസമാണ്. മനുഷ്യന് അസാധ്യമായതു സാധ്യമാക്കിയ  ദൈവവം  ആയിരിക്കും  ആ കിടക്കുന്നത്....  ഒട്ടകം ആത്മഗതം ചയ്തു. അതിന് ഒരുദാഹരണത്തിനു ഏറ്റം വിരൂപിയായ തന്നെ തിരഞ്ഞെടുത്തല്ലോ എന്നോർത്ത് സ്വയം  മനസ്സിൽ അഭിമാനിച്ചു. അന്നുമുതൽ ഒട്ടകം കുറച്ചുകൂടെ ഒന്ന് ഞെളിഞ്ഞു  നടന്നു. കാരണം  തന്നെകാണുന്നവർ ആ സൂചികുഴയെപ്പറ്റിയും അതിൽ മെലിഞ്ഞുണങ്ങി കിടക്കുന്നവനെ പറ്റിയും   ഒന്ന് ചിന്തിക്കട്ടെ എന്ന് കരുതിയാവാം അത്.  

 മാത്യു ചെറുശ്ശേരി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.