PRAVASI

ദേവീ മാഹാത്മ്യപാരായണവും മഹാശിവരാത്രി ഭജനയും ഡോ. ശ്രീനാഥ് കാരയാട്ടിന് സ്വീകരണവും

Blog Image
ന്യൂയോർക്കിലെ ബ്രാഡക് അവന്യുവിലുള്ള നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ വച്ച് മാർച്ച് 16 ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിമുതൽ വനിതാ ഫോറം സഹസ്രനാജപവും മഹാശിവരാത്രി ഭജനയും സംഘടിപ്പിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ബ്രാഡക് അവന്യുവിലുള്ള നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ വച്ച് മാർച്ച് 16 ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിമുതൽ വനിതാ ഫോറം സഹസ്രനാജപവും മഹാശിവരാത്രി ഭജനയും സംഘടിപ്പിച്ചു. തദവസരത്തിൽ ലോകപ്രശസ്ത കൗൺസിലറും ആദ്ധ്യാത്മിക പ്രഭാഷകനും പരിശീലകനുമായ ഡോ. ശ്രീനാഥ് കാരയാട്ട് പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തി.

ഹൂസ്റ്റണിൽ വെച്ച് 2024 ഏപ്രിൽ 6,7 തീയതികളിൽ നടക്കുന്ന ശത ചണ്ഡികാ മഹായാഗത്തെക്കുറിച്ച് വിശദീകരിക്കുകയും ആ അത്യപൂർവമായ ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുകയും ചെയ്തു. മഹാശക്തിസ്വരൂപിണിയായ ദുർഗാദേവിയെ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നിങ്ങനെയുള്ള വ്യത്യസ്ത രൂപങ്ങളെ ഐക്യരൂപത്തിൽ ദർശിച്ച് ദേവീമാഹാത്മ്യത്തിലെ 700-ലധികം മന്ത്രങ്ങളാൽ ഹോമവും പൂജയും ചെയ്യുന്നതാണ് ചണ്ഡികായാഗം. ഡോ. മധു പിള്ളയാണ് അദ്ദേഹത്തിനെ സദസ്സിനു പരിചയപ്പെടുത്തിയത്. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ സ്വാഗതം ചെയ്യുകയും ഡോക്ടർ കാരയാട്ടിനെ നമുക്ക് അതിഥിയായി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പറയുകയുണ്ടായി. ജനറൽ സെക്രട്ടറി സേതുമാധവൻ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.