ഒന്നിലധികം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ വളരെ നല്ല അഭിപ്രായം നേടിയ ചിത്രമായ ഫാമിലി കേരളത്തിൽ റിലീസ് ആയി. കുറച്ചു ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഡോൺ പാലത്തറ എന്ന സംവിധായകനും, സമൂഹനന്മയ്ക്കുതകുന്ന വിഷയങ്ങൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിനിമാ നിർമ്മാണരംഗത്ത് വന്ന ആന്റോ ചിറ്റിലപ്പിള്ളിയുടെ ന്യൂട്ടൺ സിനിമയും കൈകോർത്തൊരുക്കിയ ചിത്രം.
ഈയടുത്തു നടന്ന ഒന്നിലധികം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ വളരെ നല്ല അഭിപ്രായം നേടിയ ചിത്രമായ ഫാമിലി കേരളത്തിൽ റിലീസ് ആയി.
കുറച്ചു ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഡോൺ പാലത്തറ എന്ന സംവിധായകനും, സമൂഹനന്മയ്ക്കുതകുന്ന വിഷയങ്ങൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിനിമാ നിർമ്മാണരംഗത്ത് വന്ന ആന്റോ ചിറ്റിലപ്പിള്ളിയുടെ ന്യൂട്ടൺ സിനിമയും കൈകോർത്തൊരുക്കിയ ചിത്രം.
ലൈംഗികപീഡനവും ഇരയും വേട്ടക്കാരനും സമീപകാലത്ത് വീണ്ടും സുപരിചിതമായ വിഷയങ്ങൾ ആണെന്ന് പറയേണ്ടതില്ലല്ലോ. നാമടങ്ങുന്ന പരിഷ്കൃതസമൂഹവും, നിയമവ്യവസ്ഥയുമൊക്കെ തെറ്റായ രീതിയിൽ ആണ് അവയെ സമീപിക്കുന്നത് എന്നതിന് പല ദൃഷ്ടാന്തങ്ങളും നമ്മുടെ മുന്നിലുണ്ട്.
Family എന്ന ചിത്രം വിമർശനബുദ്ധ്യാ ഉറ്റുനോക്കുന്നത് ഈയൊരു സാമൂഹിക വിഷയത്തിലേക്കാണ്.
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിൽ അടുത്തിടപഴകി കഴിയുന്ന കുറച്ചു ക്രിസ്തീയ കുടുംബങ്ങൾ. അവരുടെ ജീവിതം പള്ളിയെയും,കൃഷിയെയും ചുറ്റിപ്പറ്റി നിൽക്കുന്നു. അവിടെ നടക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും എല്ലാവരും പരസ്പരം അറിയുന്നുണ്ട്. നല്ലവനും, പരോപകാരിയും, സർവ്വസമ്മതനുമായ ചെറുപ്പക്കാരനായ സോണിയും (വിനയ് ഫോർട്ട്) അവരുടെ കുടുംബത്തിലെ തന്നെ അടുത്ത ബന്ധുവായ റാണി (ദീപപ്രഭ) യുമാണ് പ്രധാന കഥാപാത്രങ്ങൾ. കുടുംബത്തിലെ കുട്ടികളും, മറ്റ് അംഗങ്ങളും, അയൽക്കാരും സുഹൃത്തുക്കളും ഒക്കെ യഥാസമയത്ത് രംഗത്ത് വരുന്നുണ്ട്.
എല്ലാവരെയും സഹായിക്കാൻ സദാ സന്നദ്ധനാണ് സോണി. കുട്ടികൾക്ക് കാശു വാങ്ങാതെ ട്യൂഷൻ എടുത്തു സഹായിക്കുന്നതിനും, അടുത്തുപുറത്തെ കിണറ്റിൽ വീണ ഒരു പശുവിനെ പൊക്കിയെടുക്കുന്നതിനും, മകൾ പ്രേമബന്ധത്തിൽപ്പെട്ട് ഒളിച്ചോടിപ്പോയി തിരിച്ചു വന്നപ്പോൾ അപമാനഭാരത്താൽ പിതാവ് ആത്മഹത്യ ചെയ്ക മൂലം അനാഥമായ കുടുംബത്തിനെ സഹായിക്കാനും സ്നേഹിയ്ക്കാനുമൊക്കെ തയ്യാറാവുന്ന, ഹൃദയാലുവായ നല്ല മനുഷ്യൻ.
ഗ്രാമത്തിൽ, കാട്ടിൽ നിന്നും ഒരു പുലി ഇറങ്ങിയിട്ടുണ്ട്. രാത്രിയുടെ മറവിൽ അവൻ ഇടയ്ക്കിടയ്ക്ക് വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നുണ്ട്. നാട്ടുകാർ അവനെപ്പറ്റി വളരെയധികം ജാഗരൂകരാണ്. എന്നാൽ തങ്ങൾക്കിടയിൽ തന്നെ മനുഷ്യരൂപം പൂണ്ട കൗശലക്കാരനും ക്രൂരനുമായ മറ്റൊരു പുലി (ആട്ടിൻതോലണിഞ്ഞ ചെന്നായ് എന്നതായിരിക്കും കൂടുതൽ ശരി) ഉണ്ടെന്നും, തങ്ങളുടെ പല പ്രായക്കാരായ കുട്ടികളിൽ - ആൺ പെൺ ഭേദമെന്യേ - ചിലർ പലപ്പോഴായി അവന്റെ ഇരകളായി കൊണ്ടിരിക്കുകയാണെന്നും അവർക്ക് അറിയാൻ കഴിയുന്നില്ല.
വ്യത്യസ്തമായ അവതരണരീതിയാണ് കഥാകൃത്തും സംവിധായകനും ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത്.
വേറിട്ട ഒരനുഭവം തരുന്ന നല്ലൊരു ചിത്രം സമ്മാനിച്ചതിനു ഡയറക്ടർ ഡോൺ പാലത്തറ & ടീമിനും, സുഹൃത്ത് ആന്റോ സാരഥിയായ ന്യൂട്ടൺ സിനിമയ്ക്കും , അഭിനന്ദനങ്ങൾ.
രാജീവ് പഴുവിൽ,ന്യൂ ജേഴ്സി