KERALA

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മോഹൻ അന്തരിച്ചു

Blog Image
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. നിരവധി മികച്ച സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. നിരവധി മികച്ച സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശിയായ മോഹൻ ഏറണാകുളം കാക്കനാട് ആണ് സ്ഥിര താമസം. ‘രണ്ടു പെൺകുട്ടികൾ’ എന്ന മോഹന്റെ ആദ്യകാല സിനിമയിലെ നായികയായ അനുപമയാണ് ഭാര്യ. പുരന്ദർ, ഉപേന്ദർ എന്നിവർ മക്കളാണ്.

വിടപറയും മുമ്പേ, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, ഇസബല്ല, ഇടവേള എന്നിവയാണ് സംവിധാനം നിർവഹിച്ച പ്രധാന ചിത്രങ്ങൾ. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ, കഥയറിയാതെ എന്നീ സിനിമകളുടെ കഥയും അദ്ദേഹത്തിന്റെതാണ്. ഉപാസന എന്ന ചിത്രം നിർമിച്ചിട്ടുണ്ട്.

1980കളിൽ മലയാള സിനിമയിൽ തൻ്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനായിരുന്നു മോഹൻ. 1978ൽ പുറത്തിറങ്ങിയ ‘വാടകവീട് ‘ ആണ് ആദ്യ ചിത്രം. 2005ൽ പുറത്തിറങ്ങിയ ക്യാമ്പസ് ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.