PRAVASI

ഫൊക്കാന അംഗീകാര തിളക്കത്തിൽ ഡോ. എം.വി പിള്ളയും , മുരുകൻ കാട്ടാക്കടയും

Blog Image
ഫൊക്കാനയുടെ 2024 ലെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ലഭിച്ച ഡോ. എം.വി. പിള്ളയും, സാഹിത്യ രംഗത്ത് സമഗ്ര സംഭാവനയ്ക്ക് പുരസ്കാരം ലഭിച്ച മുരുകൻ കാട്ടാക്കടയും മലയാളിക്ക് വേണ്ടപ്പെട്ട രണ്ട് വ്യക്തിത്വങ്ങൾ തന്നെ. അമേരിക്കൻ മലയാളികളുടെ എക്കാലത്തേയും അഭിമാനമാണ് ഡോ. എം. വി. പിള്ള. ഈ പുരസ്കാര തിളക്കത്തിൽ വ്യക്തിപരമായും ഏറെ സന്തോഷം നൽകുന്നു.

ഫൊക്കാനയുടെ 2024 ലെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ലഭിച്ച ഡോ. എം.വി. പിള്ളയും, സാഹിത്യ രംഗത്ത് സമഗ്ര സംഭാവനയ്ക്ക് പുരസ്കാരം ലഭിച്ച മുരുകൻ കാട്ടാക്കടയും മലയാളിക്ക് വേണ്ടപ്പെട്ട രണ്ട് വ്യക്തിത്വങ്ങൾ തന്നെ. അമേരിക്കൻ മലയാളികളുടെ എക്കാലത്തേയും അഭിമാനമാണ് ഡോ. എം. വി. പിള്ള. ഈ പുരസ്കാര തിളക്കത്തിൽ വ്യക്തിപരമായും ഏറെ സന്തോഷം നൽകുന്നു. കാരണം ഫൊക്കാനയെ ലോകമലയാളികൾക്ക് മുൻപിൽ അഭിമാനത്തോടെ പ്രശോഭിക്കുന്ന " ഭാഷയ്ക്ക് ഒരു ഡോളർ " ൻ്റെ തുടക്കമിട്ട വ്യക്തിത്വം. അതിലുപരി അദ്ദേഹത്തിൻ്റെ മലയാള ഭാഷയിലുള്ള പരിജ്ഞാനം എല്ലാം കൊണ്ടും അദ്ദേഹം മലയാളത്തിന് പ്രിയപ്പെട്ടവൻ ആകുന്നു. അറുപതു വർഷക്കാലം നീണ്ടുനിന്ന ആതുര സേവന രംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഫൊക്കാന ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കുന്നത്. ഫിലഡൽഫിയായിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി ഓങ്കോളജി ക്ലിനിക്കൽ പ്രൊഫസർ , ഇൻ്റർ നാഷണൽ ഫോർ കാൻസർ ട്രീറ്റ് മെൻ്റ് ആൻഡ് റിസേർച്ച് പ്രസിഡൻ്റ് , ഗ്ലോബൽ വൈവസ് നെറ്റ് വർക്കിൻ്റെ മുതിർന്ന ഉപദേഷ്ടാവ് , കേരളത്തിൽ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ തലവൻ, ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ബ്രസ്റ്റ് കാൻസർ ഇൻഷ്യേറ്റീവ് കൺസൾട്ടൻ്റ് , ചെങ്ങന്നൂർ കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് , കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഉപദേശക സമിതി ചെയർമാൻ , തിരുവനന്തപുരം ആർ. സി. സി ഗവേണിംഗ് കൗൺസിൽ അംഗം തുടങ്ങി അനുഷ്ടിക്കാത്ത പദവികൾ ചുരുക്കം.

സാഹിത്യ രംഗത്ത് അദ്ദേഹത്തിൻ്റെ വലിയ സംഭാവന ഓ.എൻ. വി കുറുപ്പിൻ്റെ ഉജ്ജയിനി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യാൻ നിമിത്തമായതാണ് ആ കഥ ഇങ്ങനെ .ഉജ്ജയിനി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് കേന്ദ്ര സാഹിത്യ അക്കാദമി ഉദ്യോഗസ്ഥനായ  എ ജെ തോമസ് ആയിരുന്നു . മലയാള രചനകൾ ഇംഗ്ലീഷിലേക്ക്  തർജ്ജിമ ചെയ്യാനുള്ള ഒരു അന്തർദേശീയ മത്സരം നിർദേശിച്ചു നടപ്പിലാക്കാനുള്ള ഭാഗ്യം ഉണ്ടായി  . ഒന്നാം സമ്മാനം വാഷിംഗ്ടൺ ഡിസി യിൽ ഉള്ള റൈറ്റേഴ്സ് സെന്ററിൽ വിവർത്തന പരിശീലനം , ഇന്ത്യയിൽ നിന്നുള്ള യാത്ര ചിലവും അമേരിക്കയിലെ താമസവും .ഒട്ടേറെ മത്സരാർത്ഥികൾ പങ്കെടുത്തു .. ഒന്നാം സമ്മാനം എ ജെ തോമസിനു ആയിരുന്നു . അദ്ദേഹം എന്റെ അതിഥി ആയി താമസിച്ചു .വാഷിംഗ്ടണിൽ നിന്നും ലഭിച്ച പരിശീലനം തനിക്ക് നൽകിയ പുതിയ കാഴ്ച പാടിനെ തോമസ് മുക്തകണ്ഠം പ്രശംസിച്ചു മടങ്ങി അദ്ദേഹം ഓ എൻ വി യുടെ ഉജ്ജയിനി ഇംഗ്ലീഷിലേക്ക് തർജമ ചെയ്തു . ഓ എൻ വി ജ്ഞാനപീഠം ജേതാവായി .

ആതുര സേവന രംഗത്തും , സാഹിത്യ രംഗത്തും ഒരു പോലെ പ്രശോഭിക്കുന്ന ഡോ . എം. വി. പിള്ളയെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. ഫൊക്കാനയുടെ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം അമേരിക്കൻ മലയാളികളുടെ ഹൃദയാദരവായി മാറുന്ന നിമിഷങ്ങളാണ് വാഷിംഗ്ടൺ ഡിസിയിൽ 18 മുതൽ നടക്കുന്ന ഫൊക്കാന കൺവൻഷനിൽ നാം കാണാൻ പോകുന്നത്. ഡോ .എം വി പിള്ളയ്ക്ക് കേരളാ എക്സ്പ്രസ്സിൻ്റെ അഭിനന്ദനങ്ങൾ.

സാഹിത്യ രംഗത്ത് സമഗ്ര സംഭാവനയ്ക്ക് ഫൊക്കാന നൽകുന്ന 2024 ലെ അവാർഡ് മുരുകൻ കാട്ടാക്കടയ്ക്കാണ് ലഭിച്ചത്. അതും അർഹതയ്ക്കുള്ള അംഗീകാരം തന്നെ . നിലവിൽ കേരള മലയാളം മിഷൻ്റെ ഡയറക്ടറായ മുരുകൻ കാട്ടാക്കട കവിത സാഹിത്യ മണ്ഡലത്തിന് നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അദ്ദേഹത്തിൻ്റെ കവിതകൾ മൂളാത്ത മലയാളികൾ വിരളമാണ്. മലയാളികളുടെ മനം കവർന്ന അദ്ദേഹത്തിൻ്റെ കണ്ണട, രേണുക എന്നീ കവിതകൾ ആസ്വാദക മനസ്സുകളെ കീഴ്പ്പെടുത്തിയവയാണ്.
എല്ലാ കാലത്തുമുള്ള മനുഷ്യ ദുഃഖങ്ങളെ അദ്ദേഹം അടയാളപ്പെടുത്തുന്നു . അതിലുപരി നാം മനുഷ്യൻ എന്ന നിലയിൽ ഇങ്ങനെ ആയാൽ പോരാ , നാം ഇനിയും മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന് ചിന്തിപ്പിക്കുന്ന ഒരു കാഴ്ചപ്പാട് അദ്ദേഹം ഓരോ കവിതയിലും അവതരിപ്പിക്കുന്നുണ്ട്.
അർഹതയ്ക്കുള്ള അംഗീകാരമായി മുരുകൻ കാട്ടാക്കടയുടെ സാഹിത്യ പുരസ്കാരത്തേയും നോക്കിക്കാണാം. അദ്ദേഹത്തിനും കേരളാ എക്സ്പ്രസിൻ്റെ ആശംസകൾ.
ജൂലൈ 18 മുതൽ നടക്കുന്ന ഫൊക്കാന അന്തർദ്ദേശീയ കൺവൻഷനിൽ ഈ രണ്ട് പുരസ്കാരങ്ങളും വിതരണം ചെയ്യും.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.