PRAVASI

ഫൊക്കാന ഇലക്ഷൻ ജൂലൈ 19 വെള്ളി, 10 മുതൽ 3 വരെ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

Blog Image
ഫൊക്കാനയുടെ ചരിത്രത്തിലേ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് വാഷിംഗ്ടൺ   കൺവെൻഷൻ തയാറെടുക്കുകയാണ്.  കൺവെൻഷന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്കുള്ള ജനറൽ കൗൺസിലിനു ശേഷം 10 മണിക്ക്  ഇലക്ഷൻആരംഭിക്കും.  3 പ്രസിഡന്റ്‌ സ്ഥാനാർഥികൾ ഉൾപ്പെടെ 80 പേർ വിവിധ സ്ഥാനങ്ങളിലേക്ക് മാറ്റുരക്കുന്നു.

വാഷിംഗ്ടൺ  ഡി.സി : ഫൊക്കാനയുടെ ചരിത്രത്തിലേ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് വാഷിംഗ്ടൺ   കൺവെൻഷൻ തയാറെടുക്കുകയാണ്. 
കൺവെൻഷന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്കുള്ള ജനറൽ കൗൺസിലിനു ശേഷം 10 മണിക്ക്  ഇലക്ഷൻആരംഭിക്കും. 
3 പ്രസിഡന്റ്‌ സ്ഥാനാർഥികൾ ഉൾപ്പെടെ 80 പേർ വിവിധ സ്ഥാനങ്ങളിലേക്ക് മാറ്റുരക്കുന്നു. 80 അംഗസംഘടനകളെ പ്രതിനിധീകരിച്ചു 700 ഓളം ഡെലിഗേറ്റുകളാണ് വിജയികളെ നിർണയിക്കുന്നത്. 3 മണി വരെവോട്ട് ചെയ്‌വാൻ അവസരമുണ്ട്. ഡെലിഗേറ്റ് ലിസ്റ്റിൽ പേരുള്ള വോട്ടർമാർക്കൂ മാത്രമേ വോട്ടിങ്ങിൽപങ്കെടുക്കാനാവൂ. 

ഐഡന്റിഫിക്കേഷൻ കാണിച്ചു വോട്ടിങ് ഹാളിൽ കയറ്റുന്നത് ലോ-എൻഫോഴ്‌സ്മെന്റ് പ്രതിനിധികൾ ‌ ആയിരിക്കും. ഇലക്ഷൻ ഹാളിലെ തിരക്ക് ഒഴിവാക്കാനായി മൊത്തം ഡെലിഗേറ്റുകളെ 3 ഗ്രൂപ്പായി തരംതിരിച്ചിട്ടുണ്ട്. 
അമേരിക്കയിലെ പ്രസിദ്ധമായ ഒരൂ പ്രഫഷണൽ തെരഞ്ഞെടുപ്പു കമ്പനിയാണ് ഇലക്ഷൻ നടത്തുകയും ഫലംനിർണയിക്കയും ചെയ്യുന്നത്.

സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് വോട്ടിങ് ഹാളിലിരുന്നു മുഴുവൻ വോട്ടിങ് പ്രക്രീയയും നിരീക്ഷിക്കാൻഅവസരം നൽകും. 
തങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനാർഥിക്ക് നിർദേശിച്ചിട്ടുള്ള ബോക്സിൽ വോട്ട് ചെയ്‌തു (ബോക്സ്‌ ഫിൽചെയ്യണം) ബാലട്ട് പെട്ടിയിൽ നിക്ഷേപിക്കണം. സ്കാൻ ചെയ്യേണ്ടിയതിനാൽ ബാലറ്റ് മടക്കാൻ പാടില്ല. ഓരോസ്ഥാനത്തിനും നിർദേശിച്ചിട്ടുള്ള പൊസിഷൻസിൽ കൂടുതൽ വോട്ട് ചെയ്താൽ ആ പൊസിഷനിലെ വോട്ട്അസാധുവാകും. ഉദാഹരണത്തിന് കമ്മറ്റി മെമ്പർ യൂ.എസ്.എ ക്കൂ 15 പൊസിഷനുകളാണ് ഉള്ളത് എന്നുബാലറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 15 പേരിൽ കൂടുതൽ പേർക്ക് വോട്ട് ചെയ്താൽ ആ സ്ഥാനത്തേക്കുള്ള വോട്ട്അസാധുവാകും. 

3 മണിക്കൂ വോട്ടിങ് അവസാനിക്കുമ്പോൾ ലൈനിൽ ശേഷിക്കുന്ന എല്ലാവർക്കും വോട്ടു ചയ്യാം.
ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് ഉതകുമാറ് , മത്സരിക്കുന്ന 3 പ്രസിഡന്റ്‌ സ്ഥാനാർഥികളായ ലീലാ മാരേട്ട്, ഡോ. കലാ ഷാഹി, സജിമോൻ ആന്റണി എന്നിവരെയും, ഫോകാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ‌, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സജി പോത്തൻ എന്നിവരെയും ഉൾപ്പെടുത്തി ഇലക്ഷൻ കമ്മറ്റി ഒരൂ യോഗംവിളിച്ചു മത്സരാർഥികളുടെ അഭിപ്രായങ്ങളും ആശങ്കകളും കേൾക്കയും പരിഹരിക്കാൻ ശ്രമിക്കയും ചെയ്തിരുന്നു. 

ഫോക്കാനാ ഇലക്ഷൻ സുതാര്യവും നിഷ്പക്ഷവുമായി നടത്താൻ എല്ലാ മുൻ ഒരുക്കങ്ങളുംനടത്തിയിട്ടുള്ളതായി ഇലക്ഷൻ കമ്മറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മെമ്പര്മാരായ ജോർജി വർഗീസ്, ജോജി തോമസ് എന്നിവർ വ്യക്തമാക്കി. 
ജോർജി വർഗീസ്, ഇലക്ഷൻ കമ്മറ്റി മെമ്പർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.