PRAVASI

ഫൊക്കാന യുവജന കമ്മറ്റി വിപുലീകരിച്ചു ;യുവജനങ്ങൾക്കായി നാഷണൽ കൺവൻഷന് തയ്യാറെടുത്ത് ഫൊക്കാന

Blog Image
ഫൊക്കാന യുവജന കമ്മറ്റി വിപുലീകരിച്ചു പ്രവർത്തനം വ്യാപിപ്പിക്കാൻ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഫൊക്കാന യൂത്തു കമ്മിറ്റി വിപുലീകരിപ്പിച്ചു  14 അംഗ കമ്മിറ്റയെ തെരെഞ്ഞെടുത്തു.

ഫൊക്കാന യുവജന കമ്മറ്റി വിപുലീകരിച്ചു പ്രവർത്തനം വ്യാപിപ്പിക്കാൻ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഫൊക്കാന യൂത്തു കമ്മിറ്റി വിപുലീകരിപ്പിച്ചു  14 അംഗ കമ്മിറ്റയെ തെരെഞ്ഞെടുത്തു. നാഷണൽ കമ്മിറ്റിയുടെ ഭാഗമായ ഏഴ്  യൂത്ത് കമ്മിറ്റി മെംബേഴ്സിനെ ഉൾപ്പെടുത്തിയാണ്  കമ്മിറ്റി വിപുലീകരിച്ചിരിക്കുന്നത്. നമ്മുടെ യുവാക്കളെ അമേരിക്കൻ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും  അവർ തന്നെ  അവർക്ക് വേണ്ടി പ്രവർത്തങ്ങൾ ചിട്ടപ്പെടുത്തുകയും യുവജനങ്ങൾക്കായി മാത്രം ഒരു നാഷണൽ കൺവൻഷനും ആണ് ഫൊക്കാനയുടെ ലക്‌ഷ്യം.

അമേരിക്കൻ കാനേഡിയൻ മായാളികൾക്കു അഭിമാനായി  പേജെക്ട് 100  ഫൊക്കാന യൂത്ത് ക്ലബ് മുന്നേറുന്നു . ഫൊക്കാനയുടെ ഭാവി, യുവതലമുറയിലേക്ക് കൈമാറുന്നതിന്റെ പ്രതിഭലനമാണ്  ഈ  പേജെക്ടിലൂടെ നമ്മൾ കാണുന്നത്.

സർജന്റ് ബ്ലെസൻ മാത്യു , അലൻ കൊച്ചൂസ് , ജെയിൻ  ബാബു ,കെവിൻ ജോസഫ് ,വരുൺ നായർ , സ്നേഹ തോമസ് , ഡോ . ക്രിസ്‌ലാ ലാൽ ,ഹണി ജോസഫ് ,അനിതാ ജോർജ് , ആകാശ് അജീഷ് ,ജെർമി തോമസ് , മീര മാത്യു ,ഫെയ്‌ത് മറിയ , അഖിൽ വിജയ് എന്നിവരെ ഉൾപ്പെടുത്തിയാണ്   യൂത്ത് കമ്മിറ്റി വികസിപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലുള്ള മലയാളി യുവാക്കളുടെ  ഒരു കൂട്ടായ്‌മ ഉണ്ടാക്കി  അവരെ അമേരിക്കയുടെ  മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിലേക്കും കൊണ്ടുവരിക എന്നതുകൂടിയാണ് ഫൊക്കാനയുടെ ലക്‌ഷ്യം .  ഇന്ത്യൻ അമേരിക്കൻ യുവാക്കളുടെ ഒരു എകികരണംകൂടിയാണ്  ഇതിലൂടെ ഫൊക്കാന ഉദ്ദേശിക്കുന്നത് .

 ഇന്ന് രാഷ്ട്രീയത്തിലേക്ക് നമ്മുടെ ആളുകൾ കടക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സെനറ്റർമാരായും കോൺഗ്രസ് അംഗങ്ങളെയും  .അംബാസഡർമാരായും, ജഡ്‌ജിമാരായും ,അഭിഭാഷകരായും, യൂണിവേഴ്സിറ്റി തലവന്മാരായും മലയാളികൾ വരുന്ന കാലം അതിവിതുരമല്ല. അതിനു വേണ്ടി നാം വളരെയേറെ പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ യുവ തലമുറയെ ഈ  മേഖലകളിലേക്ക് കൈ പിടിച്ചു ഉയർത്തുക എന്നത് കൂടിയാണ്  ഫൊക്കാനയുടെ ലക്ഷ്യം.

കഴിഞ്ഞ വർഷങ്ങളിൽ  അമേരിക്കൻ ഇലക്ഷനിൽ മലയാളികളുടെ ഒരു മുന്നേറ്റം കാണുകയുണ്ടായി , സാധാരണയായി    ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ .അമേരിക്കൻ രാഷ്ട്രീയ രംഗത്ത് ഉയരുമ്പോള്‍ നോക്കി നിന്ന മലയാളികള്‍ ഇപ്പോൾ  നേതൃരംഗത്തേക്കു കടന്നു  വരുന്ന കാഴ്ചകളാണ് നാം ഇപ്പോൾ കാണുന്നത് . പക്ഷേ ഇത്  ഒരു തുടക്കം മാത്രമാണ് ഇനിയും നമുക്ക് വളരെ മുന്നേറാനുണ്ട് അതിനുവേണ്ടിയാണ് ഫൊക്കാനയുടെ പരിശ്രമം.

നമ്മുടെ യുവതലമുറ കഠിനാധ്വാനികളും ബുദ്ധിമാന്മാരുമാണ് , അവർക്ക് നമ്മുടെ   പിന്തുണയും സഹായവും ലഭിച്ചാൽ അവർ അമേരിക്കയിലെ തന്നെ  ഒന്നാംകിട പൗരന്മാരായി വളരും. നമുക്ക്   എഞ്ചിനീയർമാരെയും ഡോക്ടർമാരെയും മാത്രമല്ല .ആവശ്യം.അമേരിക്കയിൽ 500 സിഇഒ മാരും  200,000 മില്യണെയർമാരും ഇന്ത്യൻ വംശജരാണ്. ഇതെല്ലാം അവരുടെ   കഠിനാധ്വാനംകൊണ്. നേടിയതാണ് .ഉത്തരേന്ത്യക്കാർ വലിയ നേട്ടങ്ങൾ കൊയ്യുമ്പോൾ മലയാളികൾ അവിടേക്ക് എത്തപ്പെടാത്തത് അവർക്ക്  അത്തരം മാർഗ്ഗനിർദ്ദേശം ലഭിക്കാത്തതുകൊണ്ടാണ്. അവിടെയാണ് ഫൊക്കാന ഒരു മാതൃകയായി മുന്നോട്ടു വരുന്നത് ....

വളരെ ചെറിയ ജനസംഖ്യയുള്ള ജൂതൻമാർക്ക് അമേരിക്കയിലെ രാഷ്ട്രീയ സാമുഖ്യ രംഗങ്ങളെ നിയത്രിക്കാൻ കഴിയുന്നുണ്ടെകിൽ  വരും കാലങ്ങളിൽ  നമ്മുടെ കുട്ടികൾ ആയിരിക്കും അവിടെ ശോഭിക്കുക എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല, അതിന് വേണ്ടിയുള്ള ട്രെയിനിങ് കൂടിയാണ് ഫൊക്കാന തുടങ്ങുവാൻ ആഗ്രഹിക്കുന്നത്.

നല്ലൊരു നാളേക്കായി" വരും തലമുറയെ ശക്തിപ്പെടുത്തി അവരെ ഇന്ത്യൻ അമേരിക്കൻ എന്ന ബോധത്തിൽ വളർത്തി എടുക്കുകയും  , അവരെ ഏറ്റവും നല്ല ഇന്ത്യൻ അമേരിക്കൻ പൗരൻ മാരായി വളർത്തി എടുക്കുക   എന്ന ഉദ്യമത്തിന് വേണ്ടിയാണു ഫൊക്കാന ഈ  യൂത്ത് പ്രോഗ്രാം ആരംഭിക്കുന്നത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

ഫൊക്കാന യുവജന കമ്മറ്റിയിലേക്ക്   തെരെഞ്ഞെടുക്കപെട്ടവരെ   പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ  ജോയി ചക്കപ്പൻ, എക്സി . പ്രസിഡന്റ്  പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള എന്നിവർ അഭിനന്ദിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.