ഇത് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം. വിജയത്തെ വിനയപൂർവ്വം സ്വീകരിക്കുന്നുവെന്നും ഫ്രാൻസിസ് ജോർജ്.
ഇത് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം. വിജയത്തെ വിനയപൂർവ്വം സ്വീകരിക്കുന്നുവെന്നും ഫ്രാൻസിസ് ജോർജ്. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളിലും, കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളിലും ആത്മാർഥമായി പരിശ്രമിക്കുംമെന്നും അദ്ദേഹം പറഞ്ഞു.കോട്ടയത്ത് നടന്നത് കേരള കോൺഗ്രസുകൾ തമ്മിലുള്ള മത്സരമല്ലെന്നും, എൽഡിഎഫ് - യുഡിഎഫ് പോരാട്ടമായി കണ്ടാൽ മതിയെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന സർക്കാരിനെതിരായ വികാരവും ദേശീയതലത്തിൽ മാറ്റം വരണമെന്നുള്ള ജനാധിപത്യ മതേതര സമൂഹത്തിന്റെ പൊതുവികാരവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായും ഫ്രാൻസിസ് ജോർജ് പറഞ്ഞു.