PRAVASI

ഇന്ത്യ സോഷ്യൽ വർക്ക്‌ മാസാചരണവും വാർഷിക പൊതുയോഗവും പ്രൊജക്റ്റ് പ്രൊപ്പോസൽ ശില്പശാലയും കെ ഇ കോളേജ് സോഷ്യൽ വർക്ക്‌ അസോസിയേഷൻ ഉദ്ഘാടനവും സംഘടിപ്പിച്ചു.

Blog Image
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് കോട്ടയം ജില്ലാ ചാപ്റ്ററിന്റെയും മാന്നാനം കെ ഇ കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെയും ജില്ലയിലെ വിവിധ സോഷ്യൽ വർക്ക്‌ കോളേജുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ത്യ സോഷ്യൽ വർക്ക്‌ മാസാചരണവും വാർഷിക പൊതുയോഗവും പ്രൊജക്റ്റ് പ്രൊപ്പോസൽ ശില്പശാലയും കെ ഇ കോളേജ് സോഷ്യൽ വർക്ക്‌ അസോസിയേഷൻ ഉദ്ഘാടനവും സംഘടിപ്പിച്ചു

കോട്ടയം : കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് കോട്ടയം ജില്ലാ ചാപ്റ്ററിന്റെയും മാന്നാനം കെ ഇ കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെയും ജില്ലയിലെ വിവിധ സോഷ്യൽ വർക്ക്‌ കോളേജുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ത്യ സോഷ്യൽ വർക്ക്‌ മാസാചരണവും വാർഷിക പൊതുയോഗവും പ്രൊജക്റ്റ് പ്രൊപ്പോസൽ ശില്പശാലയും കെ ഇ കോളേജ് സോഷ്യൽ വർക്ക്‌ അസോസിയേഷൻ ഉദ്ഘാടനവും സംഘടിപ്പിച്ചു.

മാന്നാനം കെ ഇ കോളേജിൽ ഫാബിയൻ ഹാളിൽ നടന്ന പ്രൊജക്റ്റ്‌ പ്രൊപ്പോസൽ ശില്പശാലക്ക് ഡോ. സിബി ജോർജ് നേതൃത്വം നൽകി. കോളേജ് ബർസാർ ഫാ. ബിജു തോമസ് സി എം ഐ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്യാപ്‌സ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം പി ആന്റണി ഇന്ത്യ സോഷ്യൽ വർക്ക്‌ മാസാചരണത്തിന്റെയും ശില്പശാലയുടെയും കെ ഇ കോളേജ് സോഷ്യൽ വർക്ക്‌ അസോസിയേഷൻ പ്രവർത്തനങ്ങളുടെയും വാർഷിക പൊതുയോഗത്തിന്റെയും ഉദ്ഘാടനകർമ്മം നിർവഹിച്ചു. സോഷ്യൽ വർക്ക്‌ അസോസിയേഷൻ ദേശീയ സെക്രട്ടറി ഡോ. ഐപ്പ് വർഗീസ്, ക്യാപ്‌സ് ഭാരവാഹികളായ സിജു തോമസ്, ഡോ. ജെയിംസ് ഫിലിപ്പ് ആലപ്പാട്ട്, സിസ്റ്റർ റെജി അഗസ്റ്റിൻ, ഡോ. എലിസബത് അലക്സാണ്ടർ, സജോ ജോയി, വിദ്യാർത്ഥി പ്രതിനിധികളായ രേവതി, അലൻ ടോം എന്നിവർ പ്രസംഗിച്ചു.

 

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് കോട്ടയം ജില്ലാ ചാപ്റ്ററിന്റെയും മാന്നാനം കെ ഇ കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെയും ജില്ലയിലെ വിവിധ സോഷ്യൽ വർക്ക്‌ കോളേജുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യ സോഷ്യൽ വർക്ക്‌ മാസാചരണത്തിന്റെയും വാർഷിക പൊതുയോഗത്തിന്റെയും പ്രൊജക്റ്റ് പ്രൊപ്പോസൽ ശില്പശാലയുടെയും കെ ഇ കോളേജ് സോഷ്യൽ വർക്ക്‌ അസോസിയേഷന്റെയും ഉദ്ഘാടനകർമ്മം ക്യാപ്‌സ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം പി ആന്റണി നിർവഹിക്കുന്നു .

റിപ്പോർട്ട്‌ : ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട് ഫോൺ : 9447858200

സിജു തോമസ് ഫോൺ : 9447093702

ഡോ. എലിസബത്ത് അലക്സാണ്ടർ ഫോൺ : 9605608038

കോട്ടയം ജില്ലയിലെ മുഴുവൻ സോഷ്യൽ വർക്ക്‌ കോളേജുകളിൽ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.