PRAVASI

ജീവകാരുണ്യ ദേവൻ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ

Blog Image
കേരളീയ സമൂഹത്തെയും ഹൈന്ദവ വിശ്വാസങ്ങളെയും ഗ്രസിച്ചിരുന്ന അന്ധവിശ്വാസങ്ങളെയും പൗരോഹിത്യ ശാസനകളെയും വെല്ലുവിളിച്ചുകൊണ്ട് വൻപിച്ചൊരു ചിന്താവിപ്ലവത്തിനു തുടക്കം കുറിച്ച സ്വാമികളുടെവാദങ്ങളെയും ദർശനങ്ങളെയും ആധുനിക രാഷ്ട്രീയ നേതാക്കളും സങ്കുചിത സാമുദായിക വാദികളും ബോധപൂർവ്വം തമസ്കരിക്കുമ്പോൾ അതൊരു ചരിത്ര നിഷേധമാണെന്ന ഉത്തമ ബോധ്യത്തിൽ രൂപം കൊണ്ട വിദ്യാധിരാജ ഇന്റർനാഷണൽ എന്ന സംഘടനയാണ് സമാധി ശതാബ്ദിയും അതിനോടനുബന്ധിച്ചുള്ള പൂർണ്ണകായ പ്രതിമ അനാച്ഛാദനവും സാധ്യമാക്കിയത്.

കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണങ്ങൾക്ക് നവോഥാനത്തിന്റെ നവോന്മേഷം പകർന്ന നായകന്മാരിൽ പ്രമുഖനായ
വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ഒരു വർഷം നീണ്ടുനിന്ന  സമാധി ശതാബ്ദി ആഘോഷങ്ങൾ
സമാപിച്ചത് ഇക്കഴിഞ്ഞ മെയ് എട്ടിനാണ്. കേരളീയ സമൂഹത്തെയും ഹൈന്ദവ വിശ്വാസങ്ങളെയും
ഗ്രസിച്ചിരുന്ന അന്ധവിശ്വാസങ്ങളെയും പൗരോഹിത്യ ശാസനകളെയും വെല്ലുവിളിച്ചുകൊണ്ട് വൻപിച്ചൊരു ചിന്താവിപ്ലവത്തിനു തുടക്കം കുറിച്ച സ്വാമികളുടെവാദങ്ങളെയും ദർശനങ്ങളെയും ആധുനിക രാഷ്ട്രീയ നേതാക്കളും സങ്കുചിത സാമുദായിക വാദികളും ബോധപൂർവ്വം തമസ്കരിക്കുമ്പോൾ അതൊരു ചരിത്ര നിഷേധമാണെന്ന ഉത്തമ ബോധ്യത്തിൽ രൂപം കൊണ്ട വിദ്യാധിരാജ ഇന്റർനാഷണൽ എന്ന സംഘടനയാണ് സമാധി ശതാബ്ദിയും അതിനോടനുബന്ധിച്ചുള്ള പൂർണ്ണകായ പ്രതിമ അനാച്ഛാദനവും സാധ്യമാക്കിയത്.


                              ആലപ്പുഴ ജില്ലയിലെ കാമ്പിശ്ശേരി ഗ്രാമത്തിൽ വള്ളികുന്നം എന്ന പ്രശാന്ത സുന്ദരമായ ദേശത്തു പതിനഞ്ചടി ഉയരമുള്ള മണ്ഡപത്തിനു മുകളിൽ ഇരുപത്തഞ്ചടി പൊക്കത്തിൽ പണിതീർത്തിരിക്കുന്ന പ്രതിമ സ്വാമിയുടെ ഏറ്റവും വലുപ്പമേറിയ സ്മാരക
ചിഹ്നമാണ്. കേരളത്തിന്റെ സാംസ്കാരിക വൈജ്ഞാനിക മണ്ഡലത്തിൽ അദ്ദേഹം ഉയർത്തിയ വിപ്ലവാത്മകമായ ചോദ്യങ്ങളും
പ്രാമാണിക പ്രബോധനങ്ങളുമാണ് പ്രതീകാത്മകമായ ആ പ്രതിമയുടെ വീണ്ടും പുനർജനിച്ചിരിക്കുന്നത്.
                          യുക്തിക്കും ചിന്തക്കും വിലക്ക് കല്പിച്ച സനാതന സങ്കൽപ്പത്തെ വികലമാക്കുന്ന
പരശുരാമ കഥയേയും കേരളോത്പത്തിയെയും പിച്ചിച്ചീന്തി പ്രാചീന മലയാളം എന്ന പുസ്തകം രചിച്ച ചട്ടമ്പി കാഷായം ധരിക്കാതെ ആശ്രമം
സ്ഥാപിക്കാതെ പരിവ്രാജകനായി നാടുകൾ തോറും സഞ്ചരിച്ചു സാമാന്യ ജനത്തെ ചിന്തിക്കാനും ചോദ്യം ചെയ്യാനും പ്രേരിപ്പിച്ച സന്യാസി വര്യനായിരുന്നു. ബ്രാഹ്മണാധിപത്യം ഉറപ്പിക്കാൻ സംസ്‌കൃത ഭാഷയുടെയും വേദ പഠനത്തിന്റെയും സമ്പൂർണ്ണ കുത്തക ഒസ്യത്തായി കൊണ്ടു നടന്ന
വരേണ്യ വർഗ്ഗത്തെ വെല്ലുവിളിച്ചുകൊണ്ട് ആദിഭാഷയും വേദാധികാര നിരൂപണവും എഴുതിയ സ്വാമികൾ അഭിനവ രാഷ്ട്രീയ
നവോഥാന നായകരുടെ പട്ടികയിൽ ഒതുങ്ങുന്ന ആളല്ല.
          അസാമാന്യ ആദ്ധ്യാത്മിക തേജസ്സും ആദിശങ്കരന്റെ അദ്വൈദ ദർശനത്തിന്റെ അകത്തളങ്ങൾ കണ്ടെത്തിയ സത്യാന്വേഷിയുമായിരുന്ന ചട്ടമ്പി സ്വാമിയുടെ മഹത്വം തിരിച്ചറിഞ്ഞു ആദരിച്ച മഹാ പ്രതിഭകളായിരുന്നു സ്വാമി വിവേകാനന്ദനും
ശ്രീ നാരായണ ഗുരുവും തൈക്കാട്ട് അയ്യാസ്വാമിയും. 
                ധർമ്മച്യ്തിയും വിദ്വേഷ പ്രചാരണങ്ങളും പിടിമുറുക്കുന്ന ആധുനിക സമൂഹത്തിൽ മാനവികതയുടെയും സഹജീവി സൗഹാർദ്ദത്തിന്റെയും സന്ദേശങ്ങൾ തിരിച്ചുപിടിക്കാൻ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളാണ് ലോകത്തു നന്മകൾ അവശേഷിപ്പിക്കുന്നത്. വിദ്യാധിരാജ ഇന്റർ
നാഷണൽ എന്ന അന്തർ ദേശിയ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ഡോ: ഡി.എം. വാസുദേവൻ ജനറൽ സെക്രട്ടറി പെരുമുറ്റം
രാധാകൃഷ്ണൻ അമേരിക്കയിൽ നിന്നും ഗോപിനാഥൻ പിള്ള തുടങ്ങിയ ഒരു സംഘം നേതാക്കളും മുഖ്യ രക്ഷാധികാരിയായ ജസ്റ്റിസ്
ഹരിഹരൻ നായരുമാണ്.

 സുരേന്ദ്രൻ നായർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.