"കവികളും കവിതകളും ഇല്ലാത്ത കാലം വന്നാൽ രാജ്യം നശിക്കുമെന്നും എല്ലാതിന്മകൾക്കുമെതിരേ മനുഷ്യ നീതിയുടെ ശബ്ദമാണ് കവിതയെന്നും ഡോ സി. രാവുണ്ണി ഓർമ്മിപ്പിച്ചു.കവിതയില്ലാതായാൽ നല്ല മനുഷ്യരുടെ കാലം വസാനിച്ചുവെന്നാണർത്ഥം.തിന്മകൾക്കെതിരേ," അരുതേ... അരുതേ എന്നുള്ള മനുഷ്യ ശബ്ദമാണ്ആദികാവ്യമായ വാല്മീകി രാമായണം.രാവുണ്ണി വിശദീകരിച്ചു.എഴുത്തിൽപരപ്പല്ല ആഴമാണ് വേണ്ടത്.1200 പേജുള്ള നോവൽ എഴുതിയിട്ടൊരു കാര്യവുമില്ല.
തൃശ്ശൂർ:"കവികളും കവിതകളും ഇല്ലാത്ത കാലം വന്നാൽ രാജ്യം നശിക്കുമെന്നും എല്ലാതിന്മകൾക്കുമെതിരേ മനുഷ്യ നീതിയുടെ ശബ്ദമാണ് കവിതയെന്നും ഡോ സി. രാവുണ്ണി ഓർമ്മിപ്പിച്ചു.കവിതയില്ലാതായാൽ
നല്ല മനുഷ്യരുടെ കാലം വസാനിച്ചുവെന്നാണർത്ഥം.തിന്മകൾക്കെതിരേ," അരുതേ... അരുതേ എന്നുള്ള മനുഷ്യ ശബ്ദമാണ്ആദികാവ്യമായ വാല്മീകി രാമായണം.രാവുണ്ണി വിശദീകരിച്ചു.എഴുത്തിൽപരപ്പല്ല ആഴമാണ് വേണ്ടത്.1200 പേജുള്ള നോവൽ എഴുതിയിട്ടൊരു
കാര്യവുമില്ല. അക്കാദമി അവാർഡ് നേടിയ കൃതി മനസ്സിൽ വച്ചാണ് താൻ ഇക്കാര്യം പറയുന്നത്. 1200 പേജ് എഴുതി ഏറ്റവും വലിപ്പമുള്ള നോവൽ എന്നൊക്കെ പറയുന്നു.
എന്തിനാണിത്? ഇതൊക്കെ വായിച്ചു തീർന്നാൽ ആയുസ്സുണ്ടാവില്ല. കുമാരാനാശാൻ്റെ വീണപൂവിലേ കണ്ണേ മടങ്ങുക എന്നു തുടങ്ങുന്ന ആനാലു വരി മതി.ആ നാലുവരിയുടെ ആഴത്തിലുള്ള അർത്ഥതലങ്ങളുടെ വ്യാപ്തിയാണ് കാര്യം."ഞാൻ അങ്ങയുടെ തോന്നലാണ് " എന്ന ഒറ്റവരിയിലൂടെ കുഞ്ഞുണ്ണി മാഷ് കവിതയുടെ ആഴം വ്യക്തമാക്കി തന്നിട്ടുണ്ട്.
രാവുണ്ണി കൂട്ടിച്ചേർത്തു.തൃശ്ശൂർ പ്രസ് ക്ലബ്ബിൽ മുഖം ബുക്സ് പ്രസിദ്ധീകരിച്ചകണ്ണൂർ സ്വദേശിനി ദേവുഉമാപട്ടേരിയുടെ കഥയില്ലാ പെണ്ണ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി. ഹരികുമാർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കാർട്ടൂണിസ്റ്റ് മധൂസ് എന്ന മധുസൂദനനെ കവി രാവുണ്ണി ഉപഹാരം നല്കി ആദരിച്ചു.
മുഖം ബുക്സ് സാരഥി അനിൽ പെണ്ണൂക്കര സ്വാഗതവും ഉണ്ണി കുറുമാശ്ശേരി നന്ദിയും പറഞ്ഞു. അമേരിക്കയിലെ മലയാളി എഴുത്തുകാരൻ ജോസഫ് നമ്പിമഠം മുഖ്യാതിഥിയായിരുന്നു.സാമൂഹിക പ്രവർത്തകസി.കെ. രാജലക്ഷ്മി പുസ്തകം ഏറ്റുവാങ്ങി.മലയാളം അധ്യാപികമായ കൃഷ്ണൻ
കഥയില്ലാ പെണ്ണ് എന്ന പട്ടേരിക്കവിതകളിൽ നിന്ന് തനിക്ക് ഇഷ്ടപ്പെട്ട വരികൾ പാടി.ഗാനരചയിതാവ് രാമചന്ദ്രമേനോൻ, സിനിമ നടൻ സുഭാഷ് പൊനോളി, ഉണ്ണി കുറുമശ്ശേരി, ശങ്കര നാരായണൻ ശംഭു ,, മോഹൻദാസ് പണിക്കർ, അജികുമാർ നാരായണൻ, മായാ കൃഷ്ണൻ , ഭരതൻമാഷ്, ഡോ. സഞ്ജീവൻ അഴീക്കോട് തുടങ്ങി കേരളത്തിനകത്തും പുറത്തു നിന്നുമുള്ള വിവിധ വ്യക്തിത്വങ്ങൾ ചടങ്ങിനെത്തി.ഉമയുടെ സഹോദരൻ ഉല്ലാസ് പട്ടേരിയും ബാലൻ ഉൾപ്പെടെയുള്ള ബന്ധുജനങ്ങളും കണ്ണൂരിൽ നിന്ന് ചടങ്ങിനെത്തിയിരുന്നു.