"ഫാമിലി ഫൺ ഇൻ ദി സൺ" എന്ന ആശയത്തിൽ, കരുണ ചാരിറ്റീസ്, സോമർസെറ്റ് ന്യൂജേഴ്‌സിയിലെ 156 മെറ്റ്‌ലേഴ്‌സ് റോഡിലുള്ള കൊളോണിയൽ പാർക്കിൽ സംഘടിപ്പിച്ച പിക്‌നിക് വൻ വിജയമായി
ന്യൂജേഴ്‌സി : "ഫാമിലി ഫൺ ഇൻ ദി സൺ" എന്ന ആശയത്തിൽ, കരുണ ചാരിറ്റീസ്, സോമർസെറ്റ് ന്യൂജേഴ്‌സിയിലെ 156 മെറ്റ്‌ലേഴ്‌സ് റോഡിലുള്ള കൊളോണിയൽ പാർക്കിൽ സംഘടിപ്പിച്ച പിക്‌നിക് വൻ വിജയമായി.പ്രസിഡന്റ് ഡോ സോഫി വിൽസൺന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പിക്നിക് , ജനപങ്കാളിത്വത്തിലൂടെയും , കുട്ടികളെയും, മുതിർന്നവരേയും ഒരുമിച്ചു ആസ്വദിപ്പിച്ച മികവാർന്ന പരിപാടികളിലൂടെയും ശ്രദ്ധേയമായി.ഗുരു റുബീന സുധർമൻ, മാരി ചന്ദ്ര മുരുകൻ എന്നിവരുടെ മൂവ് 2 ബീറ്റ് ഡാൻസ് ശിൽപശാലയായിരുന്നു പിക്നിക്കിന്റെ പ്രധാന ഹൈലൈറ് പിക്നിക് ലൊക്കേഷനിൽ സംഘടിപ്പിച്ച പ്രഭാതഭക്ഷണത്തിനു ശേഷം പിക്നിക്കിൽ പങ്കെടുത്ത എല്ലാവരും സ്വാദിഷ്ടമായ ബാർബിക്യൂവിൽ പങ്കു ചേർന്നു. ബേക്ക് സെയിലും വിജയകരമായി നടത്തി.പിക്നിക്കിന്റെ വിജയത്തിനായി കരുണ ചാരിറ്റീസ് കമ്മിറ്റി അംഗങ്ങളായ വത്സല നായർ, പ്രേമ ആൻഡ്രപ്പള്ളിയിൽ, പ്രീത നമ്പ്യാർ, സ്മിത മനോജ്, സിന്ധു അശോക്, മഞ്ജു ഹർഷൻ, ഷീല ശ്രീകുമാർ, റുബീന സുധാരാമൻ, നീന സുധീർ, റഹുമ സയ്യിദ്, ബീന തോമസ്, ജെസീക്ക തോമസ്, റിബേക്ക തോമസ് എന്നിവർ അഹോരാത്രം പ്രവർത്തിച്ചു.പിക്നിക്കിൽ പങ്കെടുത്ത എല്ലാ യൂത്ത് വോളന്റീർമാർക്കും സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
ലോകമെമ്പാടുമുള്ള അശരണർക്കും, ദരിദ്രർക്കും കൈത്താങ്ങായി അനേകം വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെക്കുന്ന കരുണ ചാരിറ്റീസിന് ലഭിച്ചു വരുന്ന എല്ലാ പിന്തുണക്കും പ്രസിഡന്റ് ഡോ സോഫി വിൽസൺ ആൻഡ് ടീം നന്ദി രേഖപ്പെടുത്തി