15-ാമത് ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ.) നാഷണൽ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ഡാളസ് :15-ാമത് ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ.) നാഷണൽ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA ) ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ കൺവെൻഷൻ ജൂലൈ 4 ,5 ,6 ,7 തീയതികളിൽ ലോക പ്രശസ്തമായ സാൻ അന്റോണിയയിലെ റിവർ വാക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹെൻട്രി ബി. ഗോൺസാലസ് കൺവൻഷൻ സെന്ററിലാണ് നടത്തപ്പെടുന്നത് .
സ്വന്തം ജനത്തോടുള്ള ആത്മബന്ധത്തി ന്റെ അടങ്ങാത്ത കടലിരമ്പങ്ങൾ ഹൃദയത്തിൽ സൂ ക്ഷിയ്ക്കുന്നവർ ഒരു വട്ടം കൂടി ഒരുമിയ്ക്കുന്ന വടക്കേ അമേരിക്കയിലെ ക്നാനായ സ്നേഹസംഗമത്തിന് ഇനി വെറും 30 സുര്യോദയങ്ങൾ മാത്രം. സിരകളിലൊഴുകുന്ന സമുദായ സ്നേഹവുമായി തിരക്കുകളെല്ലാം മാറ്റിവച്ച് സംഘടനയ്ക്കു വേണ്ടി, സമുദായത്തിനു വേണ്ടി, ദൂര പരിധികൾ വക വയ്ക്കാതെ ഒഴുകിയെത്തുന്ന ഒരൊറ്റ ജനത-ക്നാനായ ജനത.
ഇത്തവണത്തെ കൺവൻഷന്റെ തീം : "ഒരുമയിൽ തനിമയിൽ വിശ്വാസനിറവിൽ !" എന്നതാണ് . ഈ കാലഘട്ടത്തിൽ വളരെയധികം പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നു പോകുമ്പോഴും , തങ്ങളുടെ പൂർവ്വികർ സംരക്ഷിച്ചു പകർന്നു നൽകിയ ക്നാനായത്വം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും അത് പുതുതലമുറയിലേക്കു പകർന്നു നൽകുമെന്നും ദൃഢമായി പ്രഖ്യാപിച്ചുകൊണ്ട് PRESIDENT ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം വിവിധ മേഖലകളിലായി മുപ്പത്തഞ്ചിൽപ്പരം കൺവൻഷൻ കമ്മറ്റികൾ കൺവൻഷന്റെ വിജയത്തിനായി അക്ഷീണം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു.ആതിഥേയ യൂണിയറ്റായ സാൻ അന്റോണിയയിൽ നിന്നുള്ള ശ്രീ ജെറിൻ കുര്യൻ പടപ്പമാക്കിലാണ് കൺവെൻഷൻ ചെയർപേഴ്സൺ.
അമേരിക്കയിൽനിന്നും കാനഡയിൽനിന്നുമുള്ള 20 യൂണിറ്റുകളിൽ നിന്നും അംഗ സംഘടനകളിൽ നിന്നുമായി 900 ത്തോളം രെജിസ്ട്രേഷനുകൾ ലഭിച്ചുട്ടുണ്ട് . രെജിസ്ട്രേഷനുകൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു . ജൂൺ ആദ്യവാരത്തോടെ രെജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ 1000 -നു മുകളിൽ രെജിസ്ട്രേഷൻ(നാലായിരത്തോളം അംഗങ്ങൾ ) ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു . കൺവൻഷനിൽ രെജിസ്ട്ർ ചെയ്ത എല്ലാ ക്നാനായ മക്കൾക്കും കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി .അ തോടോപ്പം ഇതിനായി സഹകരിച്ച എല്ലാ യൂണിറ്റ് അംഗസംഘടന ഭാരവാഹികളെയും കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവ് കമ്മറ്റി അഭിനന്ദിച്ചു .
കൺവെൻഷനിൽ പങ്കെടുക്കുന്ന എല്ലാ പ്രായത്തിലുള്ളവർക്കായി അവരുടെ അഭിരുചികൾക്കനുസൃതമായ മനോഹരമായ പരിപാടികൾ അവതരിപ്പിക്കും . അഭൂതപൂർവ്വമായ യുവജന പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ കൺവെൻഷൻ ശ്രദ്ധയാകർഷിക്കുവാൻ പോകുകയാണ് . ഇത്തവണ ആയിരത്തോളം യുവജനങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു . നമ്മളുടെ യുവജനങ്ങൾക്ക് അടുത്തിടപെഴുകുവാനും നമ്മുടെ ക്നാനായ തനിമയും ഒരുമയും സാഹോദര്യവും അടുത്തറിയുവാനും അനുഭവിക്കാനും ഉതകുന്ന ഈ സുവർണ്ണാവസരം ഉപയോഗിക്കുവാൻ ക്നാനായ മാതാപിതാക്കൾ തങ്ങളുടെ മക്കളെ പ്രോൽസാഹിപ്പിക്കണമെന്നു കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു . 33 വയസ് പിന്നിട്ട അവിവിവാഹാതിരായ യുവജനങ്ങൾക്കായി ഇത്തവണ പ്രത്യേകമായാ പ്രോഗ്രാമുകൾ അണിയറയിൽ ഒരുങ്ങുന്നു .
യൂണിറ്റുകൾ തിരിഞ്ഞുള്ള കലാ കായിക മത്സരങ്ങൾ , വിനോദ പരിപാടികൾ , കൺവൻഷൻ റാലി, പ്രബന്ധങ്ങൾ , പ്രമേയങ്ങൾ , മെഗാ ചെണ്ടമേളം , പൂർവികരെ ആദരിക്കൽ ,യുവജനങ്ങൾക്കുള്ള പ്രത്യക എന്റെർറ്റൈന്മെന്റ് പ്രോഗ്രാമ്സ് തുടങ്ങി നിരവധി വർണ്ണാഭങ്ങളായ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത് . വിശദമായ പ്രോഗ്രാം ഷെഡ്യൂൾ ജൂൺ മാസം പകുതിയോടെ പ്രസിദ്ധീകരിക്കും .
കൺവൻഷന്റെ തിരശ്ശീലയുയരുന്ന ജൂലൈ 4 നു രാത്രി 9 -ന് എന്റർടൈൻമെന്റ് കമ്മറ്റി ഒരുക്കുന്ന പ്രശസ്ത ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന റിമി ടോമി ലൈവ് മെഗാ ഷോ "മ്യൂസിക്കൽ & കോമഡി നൈറ്റ് " കൺവൻഷൻന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് .കൺവൻഷൻറെ രണ്ടാം ദിനം ജൂലൈ 5- ന് രാവിലെ 9 മണിക്ക് 20 യൂണിറ്റുകൾ പങ്കെടുക്കുന്ന വർണ്ണശബളമായ ഘോഷയാത്ര നടക്കും . കെ.സി.സി.എൻ.എ ദേശീയ കൺവൻഷനെ വർണ്ണവിസ്മയംകൊണ്ടു അലങ്കരിക്കുന്ന ഘോഷയാത്രയായിരിക്കും ഇത്തവണ നടത്തുക . ക്നാനായ കൂട്ടായ്മ്മയുടെ പരമ്പര്യവും പൈതൃകവും ഒപ്പം ജന്മനാടിന്റെ എല്ലാ ആവേശവും നെഞ്ചിലേറ്റിയാകും ഘോഷയാത്ര അണിനിനിരക്കുകയെന്നു പ്രോസഷൻ കമ്മറ്റി അറിയിച്ചു .
ക്നാനായ മന്ന & മങ്ക കോംപെറ്റീഷൻസും ,യൂണിറ്റ്തല കലാപരിപാടികൾ എന്നിവ അന്നേദിവസം അരങ്ങേറും.കൂടാതെ വിവിധ യൂത്ത് പ്രോഗ്രാമുകളും പ്രശസ്ത സ്റ്റാൻഡ് അപ്പ് കോമേ ഡിയൻന്റെ പെർഫോർമൻസും നടക്കും.മൂന്നാം ദിനം ജൂലൈ 6 - ന് സ്പോർട്സ് മത്സരങ്ങൾ ,സെമിനാറുകൾ, പാനൽ ഡിസ്കഷൻസ്, യൂണിറ്റ് കലാപരിപാടികൾ, മത്സരങ്ങൾ , KCYLNA അവതരിപ്പിക്കുന്ന മിസ്റ്റർ & മിസ്സിസ് ക്നാ / ബാറ്റിൽ ഓഫ് സിറ്റീസ് , വിവിധങ്ങളായ ഔട്ട്ഡോർ യൂത്ത് പരിപാടികൾ തുടങ്ങി ഒട്ടേറെ പ്രോഗ്രാമുകൾ നടത്തപ്പെടും .
കൺവൻഷന്റെ സമാപന ദിവസമായാ ജൂലൈ 7- നു ഞായറാഴ്ച കൺവൻഷന്റെ ഏറ്റവും ആകർഷണമായ 300 ല്പരം ചെണ്ടമേളക്കാർ അണിനിരക്കുന്ന മെഗാചെണ്ടമേളം അരങ്ങേറും . ആറംഗ സെൻട്രൽ ചെണ്ടമേള കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ യൂണിറ്റുകളിലും ചെണ്ടമേളം പ്രാക്ടീസ് ചെയ്തു വരുന്നു. ചെണ്ടമേളത്തോടനുബന്ധിച്ചു അമേരിക്കയിൽ ആദ്യകാലത്തു കുടിയേറിയ ക്നാനായ സഹോദരങ്ങളെ ആദരിക്കും. വിവിധ എന്ററർടൈന്മെന്റ് പ്രോഗ്രാംസ് സമാപന സമ്മേളനം ,അവാർഡ് ദാനം , ഫോർമൽ ബാൻക്വിറ്റ് ഡിന്നർ എന്നിവയോടെ 15-ാമത് കെ.സി.സി.എൻ.എ. കൺവൻഷനു തിരശ്ശീല വീഴും .
എല്ലാ ദിനവും വിശുദ്ധ കുർബാനയോടെയാണ് പ്രോഗ്രാമുകൾ ആരംഭിക്കുന്നത്.അമേരിക്കയിലെ ഏറ്റവും പ്രശസ്‌തമായ ഇന്ത്യൻ റെസ്റ്റോറന്റുകളാണ് കൺവൻഷനായി ഫുഡ് ഒരുക്കുന്നത് .ഈ മേഖലയിൽ പരിണിത പ്രജ്ഞരായ ഫുഡ് കമ്മിറ്റി കൊതിയൂറുന്ന നാടൻ കേരളീയ വിഭവങ്ങളും ,നോർത്ത് ഇന്ത്യൻ,ചൈനീസ്, കോണ്ടിനെന്റൽ ഡിഷുകൾ കോർത്തിണക്കിക്കൊണ്ടു വിഭവ സമൃദ്ധമായ ഫുഡ് മെനു ആണ് അവതരിപ്പിച്ചിരിക്കുന്നത് .
സാൻ അന്റോണിയോ മേഖലയിലെ പ്രധാന ടൂറിസം ഫുഡ് ഹബ് പോയിന്റുകൾ കോർത്തിണക്കികൊണ്ടു വളരെ വിശദമായ ഒരു ടൂറിസം ഗൈഡാണ് , സൈറ്റ് സീങ് ആൻഡ് ഡെസ്റ്റിനേഷൻ എക്സ്പിരിയൻസ് കമ്മറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത് . കൺവെൻഷനൊടൊപ്പം സാൻ അന്റോണിയോ എക്സ്പീരിയൻസ് ചെയ്യുവാൻ ഇതു ഉപകരിക്കും . കൺവെൻഷനു വേണ്ടി അമേരിക്കയിലെയും കാനഡയിലെയും നഗരങ്ങളിൽ നിന്നും എത്തിച്ചരുന്നവർക്കായി ട്രാൻസ്‌പോർട്ടേഷൻ കമ്മറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് . വിശദമായ എയർപോർട്ട് പിക്കപ്പ് & ഡ്രോപ് ഷെഡ്യൂൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും .വളരെ മികച്ചതും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മേഖലകളിലെ പ്രൊഫഷണലുകളടങ്ങിയ സെക്യൂരിറ്റി ടീം 4000 ല്പരം മെംബേർസ് പങ്കെടുക്കുന്ന കൺവെൻഷന്റെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പനായി പ്രവർത്തിക്കുന്നു.
കൂടാതെ ഫസ്റ്റ്-എയ്ഡ്, അക്കമഡേഷൻ , കലാ മത്സരങ്ങൾ , കലാപരിപാടികൾ ,സ്പോർട്സ് & ഗെയിംസ് തുടങ്ങി മുപ്പത്തഞ്ചോളം കമ്മറ്റികൾ കൺവെൻഷന്റെ സകലമേഖലകളുടെയും വിജയത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.ഇന്ത്യയിൽ നിന്നും ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള ക്നാനായ സമുദായ നേതാക്കളും ആത്മീയാചാരന്മാരും പ്രതിഭകളും ലോകത്തിലെ ഏറ്റവും വലിയ ക്നാനായ സമുദായ കൺവൻഷനിൽ പങ്കെടുക്കുവാൻ എത്തിച്ചേരും .
കൺവെൻഷന്റെ വിജയത്തിനായി സാമ്പത്തികമായി സഹായിക്കുവാൻ സന്മനസ്സുകാട്ടിയ ,ഡയമണ്ട് ,ഗോൾഡ്,സിൽവർ,മെഗാ ,ഗ്രാൻഡ് സ്പോൺസെർഴ്സിനെ കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവ് കമ്മറ്റി പ്രസിഡന്റ് ഷാജി എടാട്ടും, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജിപ്സൺ പുറയമ്പള്ളിയിലും ജനറൽ സെക്രട്ടറി അജീഷ് താമറത്തും, ജോയിന്റ് സെക്രട്ടറി ജോബിൻ കക്കാട്ടിലും ട്രഷറർ സാമോൻ പല്ലാട്ടുമഠവും വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാലും ജോയിന്റ് ട്രെഷറർ നവോമി മാന്തുരുത്തിയിലും അവരുടെ കമ്മ്യൂണിറ്റിയോടുള്ള പ്രതിബദ്ധതയെ അഭിനദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു .
ബൈജു ആലപ്പാട്ട് KCCNA P R O
SHAJI EDAT PRESIDENT
GIPSON PURAYAMPALLIL EXE,VP
AJISH POTHEN THAMARATHU GEN SEC
JOBIN KAKKATTIL JT SEC
SAMON PALLATTUMADAM TREASURER
PHINU THOOMPANAL VP YOUTH
NAOMI MARIA MANTHURUTHIL JT TREASURER