PRAVASI

ന്യൂസിലന്‍ഡ് കേരളാ പ്രീമിയര്‍ ലീഗില്‍ ചരിത്ര വിജയവുമായി കോട്ടയം വാരിയേഴ്സിന് ഹാട്രിക് കിരീടം

Blog Image
കിവി പക്ഷികളുടെ നാട്ടില്‍ മലയാളികളുടെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായ കേരളാ പ്രീമിയര്‍ ലീഗ് സീസണ്‍ 4-ല്‍ പുതുചരിതം രചിച്ചുകൊണ്ട് കോട്ടയം വാരിയേഴ്സ് ഹാട്രിക് വിജയം

ഓക്ലാന്‍ഡ്: കിവി പക്ഷികളുടെ നാട്ടില്‍ മലയാളികളുടെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായ കേരളാ പ്രീമിയര്‍ ലീഗ് സീസണ്‍ 4-ല്‍ പുതുചരിതം രചിച്ചുകൊണ്ട് കോട്ടയം വാരിയേഴ്സ് ഹാട്രിക് വിജയം. Ellerslie Cricket Club മൈതാനിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആലപ്പുഴ ട്രോജന്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഹാട്രിക് കനകകിരീടം വാരിയേഴ്സിന്‍റെ ചുണക്കുട്ടന്‍മാര്‍ തട്ടിയെടുത്തത്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത കോട്ടയത്തിന്‍റെ ശരത് മുരളീധരന്‍, എബിന്‍ പി.കെ, സെബു എബ്രഹാം, റെനീഷ് ജോയി, ബിനാഷ് നമ്പ്യാര്‍ എന്നിവരുടെ ഉജ്വല ബൗളിംഗിന് മുന്‍പില്‍ 142 റണ്‍സ് എടുക്കാനേ ആലപ്പുഴയ്ക്ക് സാധിച്ചുള്ളൂ. 143 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ കോട്ടയത്തിന്‍റെ ക്യാപ്റ്റനായ രഞ്ജിത്ത് രവീന്ദ്രനും ഷെറിന്‍ തോമസും സ്വപ്നതുല്യമായ തുടക്കമാണ് ടീമിന് നല്‍കിയത്. ജോസ് ജേക്കബ്, ബീനാഷ് നമ്പ്യാര്‍ എന്നിവരുടെ ഉജ്വല ബാറ്റിംഗ് വിജയവഴി ഒരുക്കിയപ്പോള്‍ 16-ാം ഓവറില്‍ ബിബിന്‍ അലക്സിന്‍റെ ഒരു പടുകൂറ്റന്‍ സിക്സ് പറന്ന് ഉയര്‍ന്നപ്പോള്‍ ന്യൂസിലന്‍ഡ് മണ്ണിലെ ആദ്യ ഹാട്രിക് കിരീടം എന്ന  സ്വപ്ന നേട്ടത്തിന് അവിടെ കൂടിയ കാണികള്‍ സാക്ഷ്യം വഹിച്ചു. രഞ്ജിത്ത് രവീന്ദ്രന്‍ മുന്നില്‍നിന്ന് നയിച്ച കോട്ടയം വാരിയേഴ്സില്‍ ബീനാഷ് നമ്പ്യാര്‍, ഷെറിന്‍ തോമസ്, റെനീഷ് ജോയി, എബിന്‍ പി.കെ, ബിബിന്‍ അലക്സ്, ശരത് മുരളീധരന്‍, ജോസ്മോന്‍ ജേക്കബ്, ആനന്ദ് എന്‍.കെ, സെബു എബ്രഹാം, സുബിന്‍ പോള്‍, സജിത്ത് കണ്ണിയോത്ത്, എല്‍വിന്‍ ജോഷി, അര്‍ജുന്‍ സുരേന്ദ്ര ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍. കമന്‍ററിയും പാട്ടും ചെണ്ടമേളവും കരിമരുന്ന് കലാപ്രകടനവും കൊണ്ട് കേരളത്തനിമ വിളിച്ചോതിയ കൃപാ ഫിനാന്‍ഷ്യല്‍ സൊലൂഷ്യന്‍സ് കേരളാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഷെറിന്‍ തോമസ് മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ന്യൂസിലന്‍ഡ് മലയാളി ക്രിക്കറ്റിന് ലോകം മുഴുവന്‍ പേരും പ്രശസ്തിയും നേടിക്കൊടുത്ത മലയാളികളുടെ അഭിമാനടീമായ കേരളാവാരിയേഴ്സിന്‍റെ ഓണര്‍മാരായ സബി തൊട്ടിയില്‍, ജോബിറ്റ് കിഴക്കേക്കുറ്റ്, ജിമ്മി പുളിക്കല്‍, എബിന്‍ പഴുക്കായില്‍, ജോബി എറികാട്ട്, ബിജോമോന്‍ ചേന്നാത്ത് എന്നിവര്‍ തന്നെയാണ് ചാമ്പ്യന്മാരായ കോട്ടയം വാരിയേഴ്സിന്‍റെയും പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിക്കുന്നത്.
കൃപാ ഫിനാന്‍ഷ്യല്‍ സൊലൂഷ്യന്‍സ് മുഖ്യ സ്പോണ്‍സര്‍മാരായ ടൂര്‍ണമെന്‍റിന് ശ്രീകാന്ത് വിദ്യാധരന്‍, അലന്‍ ജോയി, രഞ്ജിത്ത് രവീന്ദ്രന്‍, പി.ടി. സുബ്രഹ്മണ്യന്‍ (മുന്‍ കേരളാ ടീം ക്യാപ്റ്റന്‍) എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
ഓക്ലാന്‍ഡ് ക്രിക്കറ്റിന്‍റെയും ഈഡന്‍റോഡ്കില്‍ ക്രിക്കറ്റ് ക്ലബ്, എല്ലേര്‍സിലി ക്രിക്കറ്റ് ക്ലബ് എന്നിവരുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കപ്പെട്ടത്.
തുടര്‍ച്ചയായി മൂന്നുവര്‍ഷം (2022, 2023, 2024) വിജയം കൈവരിച്ച കോട്ടയം വാരിയേഴ്സിന്‍റെ മുഖ്യ സ്പോണ്‍സര്‍മാര്‍ Barfoot & Thompson റിയല്‍ എസ്റ്റേറ്റ് ശരത് ജോസ്, നോവിനോ മോട്ടോഴ്സ് എന്നിവരാണ്.
മറ്റ് സ്പോണ്‍സര്‍മാര്‍
വണ്‍ ഗ്രൂപ്പ് ഫൈനാന്‍സ്, മാജിക് ഫ്രെയിം ഡെക്കര്‍, സ്മാര്‍ട്ട് ലൈഫ് ഫൈനാന്‍ഷ്യല്‍ സൊലൂഷ്യന്‍സ്, ഹോംലാന്‍ഡ് ഇന്‍ഡ്യന്‍ മാര്‍ട്ട്, ബിരിയാണി കമ്പനി, വി.ജെ. അസോസ്സിയേറ്റ്സ്, സെഹിയോന്‍ ട്രാവല്‍സ്, കൈരളി സൗത്ത് ഇന്‍ഡ്യന്‍ റെസ്റ്റോറന്‍റ്, അഷ്യുയേര്‍ഡ് ലൈഫ്, അജാക്സ് പ്രിന്‍റിംഗ്, ഫെദര്‍ലാന്‍ഡ് എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി, വാലി ടയേര്‍സ്, സതേണ്‍ സ്പൈസസ് ഹൈദരാബാദി കുസിന്‍, ഒ.പി.എം ഇന്‍ഷുറന്‍സ്, പ്രിസം ഐ വെയര്‍, അറേഞ്ച്ഡ് മാര്യേജ് റെസ്റ്റോറന്‍റ്, കോട്ടയം ട്രേഡിംഗ് കമ്പനി, പപ്പടംസ് റെസ്റ്റോറന്‍റ്, ഹൈഗ്രേഡ് മോട്ടേഴ്സ്, വൈല്‍ഡ്ഖെഗര്‍ റം, ഫാസ്റ്റ്വേ എക്സ്പ്രസ്സ് മൂവേഴ്സ്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.