PRAVASI

മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ചിക്കാഗോ ഓണാഘോഷം 2024 ആഗസ്റ്റ് 24 ശനിയാഴ്ച്ച

Blog Image
MAGC, Malayalee Association of Greater Chicago യുടെ 2024 ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 24ആം തീയതി ശനിയാഴ്ച്ച ലിബർട്ടിവിൽ ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്നു. പാചക കുലപതി ശ്രീ പഴയിടം മോഹനൻ നമ്പൂതിരി മുഖ്യാതിഥിയായി എത്തുന്ന ആഘോഷപരിപാടികളിൽ, അദ്ദേഹത്തിന്റെ രുചിവിസ്മയം ഷിക്കാഗോ മലയാളികൾക്ക് നേരിട്ടനുഭവിക്കാൻ അവസരമൊരുക്കിക്കൊണ്ട് 30 ലധികം വിഭവങ്ങളും 3 പായസവും അടങ്ങിയ സമൃദ്ധമായ സദ്യക്കുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു

ഷിക്കാഗോ: MAGC, Malayalee Association of Greater Chicago യുടെ 2024 ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 24ആം തീയതി ശനിയാഴ്ച്ച ലിബർട്ടിവിൽ ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്നു. പാചക കുലപതി ശ്രീ പഴയിടം മോഹനൻ നമ്പൂതിരി മുഖ്യാതിഥിയായി എത്തുന്ന ആഘോഷപരിപാടികളിൽ, അദ്ദേഹത്തിന്റെ രുചിവിസ്മയം ഷിക്കാഗോ മലയാളികൾക്ക് നേരിട്ടനുഭവിക്കാൻ അവസരമൊരുക്കിക്കൊണ്ട് 30 ലധികം വിഭവങ്ങളും 3 പായസവും അടങ്ങിയ സമൃദ്ധമായ സദ്യക്കുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പരിപാടിയോടനുബന്ധിച്ച് മിഡ് വെസ്റ്റിലെ പ്രഗത്ഭരായ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന കലാസായാഹ്നവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. ആഗസ്റ്റ് 24 വരെ നീണ്ടുനില്‍ക്കുന്ന റീൽ ചലെഞ്ച് പോലുള്ള വിവിധ മത്സര പരിപാടികളും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. സദ്യയുടെ പന്തി തിരഞ്ഞെടുക്കൽ, മറ്റ് ആഘോഷപരിപാടികളെ സംബന്ധിച്ച വിവരങ്ങൾ, സമയക്രമം തുടങ്ങിയവ MAGC വെബ്സൈറ്റായ www.magconline.com ൽ ലഭ്യമാണ്. MAGCയുടെ 10ആം വാർഷികത്തോടനുബന്ധിച്ചുള്ള ഈ ബൃഹത്തായ ഓണാഘോഷ പരിപാടികളിലേക്ക് എല്ലാ ഷിക്കാഗോ മലയാളികളെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി പ്രസിഡന്റ് സുശീൽ വരയില്ലം, കമ്മറ്റി അംഗങ്ങളായ ഷൈലേഷ് മേനോൻ, മണികണ്ഠൻ ചന്ദ്രൻ, സ്വപ്ന വേണുഗോപാൽ, രണൺദീപ് രഘു എന്നിവർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.