PRAVASI

നാല്പതാം പിറന്നാളിൽ മങ്കയ്ക്ക് സ്വന്തമായി ഒരു കൾച്ചറൽ സെന്റർ

Blog Image
മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) യുടെ നാല്പതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ സ്വന്തമായി ഒരു കൾച്ചറൽ സെന്റർ നു തുടക്കമായി.

മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) യുടെ നാല്പതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ സ്വന്തമായി ഒരു കൾച്ചറൽ സെന്റർ നു തുടക്കമായി. പ്രസിഡണ്ട് സുനിൽ വർഗ്ഗീസ് ന്റെ നേതൃത്വത്തിൽ ഉള്ള ടീം ആണ് ഈ സ്വപ്നസാക്ഷാൽക്കാരത്തിനു മുൻകൈ എടുത്തത് .  മങ്ക യുടെ നാല്പത് വർഷത്തെ  ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ സംരംഭം എന്ന് മെയ് പതിനൊന്നാം തിയതി കൂടിയ യോഗത്തിൽ സുനിൽ ചൂണ്ടിക്കാട്ടി .സാൻ ഫ്രാൻസിസ്കോ ബേ ഏരിയ യിലെ മലയാളി സമൂഹത്തിന് വിനോദത്തിനും,  വിവിധ സാമൂഹ്യ സാംസ്‌കാരിക പരിപാടികൾക്കും ഒത്തു ചേരാൻ ഈ ഫെസിലിറ്റി ഉപയോഗിക്കാം .

കവിയും നിരൂപകനുമായ ആത്മാരാമൻ  ദീപം തെളിച്ച് യോഗം ഉദ്‌ഘാടനം ചെയ്തു. മങ്ക ട്രസ്റ്റീ ബോർഡ് ചെയർ പേഴ്സൺ ഗീത ജോർജ്ജ് , 
മുൻ പ്രസിഡണ്ട് സുന്ദർ  റാം,  കുഞ്ഞിമോൾ വാലത്ത്, ജോജോ വട്ടടിക്കുന്നേൽ, ബെൻസി അലക്സ് ,ശ്രീജിത്ത് കരുത്തൊടി ,റെനി പൗലോസ് , മങ്ക ബിൽഡിങ് കമ്മിറ്റി അംഗങ്ങൾ ആയ ജെയിംസ് മച്ചാട്ടിൽ, മനോജ് തോമസ് , മങ്ക ട്രെഷറർ മേരിദാസൻ ജോസഫ് എന്നിവരും ദീപം തെളിച്ച് ഉദ്‌ഘാടന യോഗത്തിൽ പങ്കുചേർന്നു . മങ്ക ഭരണസമിതി യുടെ കഠിനാധ്വാന ത്തെയും ഈ നേട്ടത്തെയും  മുഴുവൻ അംഗങ്ങളും പ്രശംസിച്ചു. മങ്ക ബോർഡ് മെമ്പർ സ്മിത രാമചന്ദ്രൻ സ്വാഗതവും ട്രഷറർ മേരി ദാസൻ ജോസഫ് നന്ദിയും  പറഞ്ഞു .
 മങ്ക വൈസ് പ്രസിഡണ്ട് പദ്‌മ പ്രിയ  പാലോട്ട് , ജോയിന്റ് സെക്രെട്ടറി ജോൺസൺ പുതുശ്ശേരിൽ, ബോർഡ് അംഗങ്ങൾ ആയ ലിസി ജോൺ , ജോൺ പുലിക്കോട്ടിൽ, സിജോ പാറപ്പള്ളിൽ, ഹരി പുതുശ്ശേരി , ജിതേഷ് ചന്ദ്രൻ , ജോൺ പോൾ വർക്കി, ഷൈൻ നായർ, എന്നിവരും ഈ സംരംഭത്തെ  ഹൃദയപൂർവ്വം പ്രശംസിച്ചു, യോഗം വിജയകരമാക്കി. സ്‌മിത രാമചന്ദ്രൻ ആയിരുന്നു എം സി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.