PRAVASI

മങ്കയുടെ റമ്മി ടൂർണ്ണമെന്റ് ജൂലൈ പതിമൂന്നിന്

Blog Image
 മങ്കയുടെ  നാല്പതാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ഈ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.  ജൂലൈ പതിമൂന്നാം തിയ്യതി,ശനിയാഴ്ച  സാൻ ഹോസെ ക്‌നാനായ സെന്റ് മേരിസ് പള്ളി പാരിഷ് ഹാളിൽ വെച്ച് രാവിലെ പത്ത് മണിയ്ക്കാണ് ഏവരും കാത്തിരിക്കുന്ന റമ്മി ടൂർണ്ണമെന്റ്  നടക്കുക .

മലയാളി ആസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) യുടെ ചരിത്രത്തിൽ ആദ്യമായി റമ്മി ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.  മങ്കയുടെ  നാല്പതാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ഈ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.  ജൂലൈ പതിമൂന്നാം തിയ്യതി,ശനിയാഴ്ച  സാൻ ഹോസെ ക്‌നാനായ സെന്റ് മേരിസ് പള്ളി പാരിഷ് ഹാളിൽ വെച്ച് രാവിലെ പത്ത് മണിയ്ക്കാണ് ഏവരും കാത്തിരിക്കുന്ന റമ്മി ടൂർണ്ണമെന്റ്  നടക്കുക .

ആകർഷകമായ ക്യാഷ് പ്രൈസുകളാണ് വിജയിക ളെ കാത്തിരിക്കുന്നത് . ബേബി മണക്കുന്നേൽ നയിക്കുന്ന ഫോമാ ടീം യുണൈറ്റഡ്  ആണ് ഒന്നാം സമ്മാനമായ ആയിരത്തി അഞ്ഞൂറ്റി ഒന്ന് ഡോളർ ($1,501)   സ്പോൺസർ ചെയ്തിരിക്കുന്നത് . രണ്ടാം സമ്മാനമായ അഞ്ഞൂറ്റി ഒന്ന് ഡോളർ ($501) സ്പോൺസർ ചെയ്തിരിക്കുന്നത് ചോയ്‌സ് ഓട്ടോ സണ്ണിവെയിൽ ആണ് . പങ്കെടുക്കുന്നവർക്കും റമ്മി തല്പരർക്കും  മങ്കയുടെ വകയായി സൗജന്യ ഭക്ഷണ- പാനീയങ്ങൾ ഉണ്ടായിരിക്കും.

മങ്ക പ്രസിഡണ്ട് സുനിൽ വർഗ്ഗീസിനൊപ്പം ടൂർണ്ണമെന്റ് കോർഡിനേറ്റർ മാരായ മങ്ക ട്രഷറർ മേരി ദാസൻ ജോസഫ് , ബോർഡ് ഓഫ് ഡയറക്ടർസ്  സിജോ പാറപ്പള്ളി,  ജോൺ പോൾ വർക്കി  എന്നിവരും ചേർന്നാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. ബേ ഏരിയയിൽ മങ്ക സംഘടിപ്പിക്കുന്ന  ആദ്യത്തെ റമ്മി ടൂർണ്ണമെന്റ്  അത്യാ ഹ്‌ളാദ കരവും വിജയകരവും ആക്കിത്തീർക്കാനുള്ള   കഠിന ശ്രമത്തിലാണ് . കോഡിനേറ്റേഴ്‌സ് . മങ്കയുടെ ഈ സംരംഭത്തിന് ഏവരുടെയും സഹായ സഹകരണങ്ങൾ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.