PRAVASI

ലോസ് ഏഞ്ചൽസ്‌ സെൻറ് ആൻഡ്രൂസ് മാർത്തോമാ ഇടവക വികാരി ബിജോയ് എം ജോണിനും കുടുംബത്തിനും യാത്രയയപ്പ് നൽകി

Blog Image
ലോസ് ഏഞ്ചൽസ്‌ സെൻറ് ആൻഡ്രൂസ് മാർത്തോമാ ഇടവകയുടെ അഞ്ചാമത് വികാരിയായി മൂന്നുവർഷം സേവനമനുഷ്ഠിച്ച വികാരി ബിജോയ് എം ജോണിനും കുടുംബത്തിനും യാത്രയയപ്പ് നൽകി 

Chatsworth: ലോസ് ഏഞ്ചൽസ്‌  സെൻറ് ആൻഡ്രൂസ് മാർത്തോമാ ഇടവകയുടെ അഞ്ചാമത് വികാരിയായി മൂന്നുവർഷം സേവനമനുഷ്ഠിച്ച ബിജോയ് എം ജോണിനും കുടുംബത്തിനും  ഇടവക യാത്രയയപ്പ് നൽകി.  വൈസ്  പ്രസിഡൻറ് ജോർജ് മാത്യു മാലയിലെ അധ്യക്ഷതയിൽ കൂടി യ യോഗത്തിൽ സെക്രട്ടറി എഡ്വിൻ രാജൻ സ്വാഗതം പറഞ്ഞു. . ഇടവകയുടെ ഭദ്രാസന കൗൺസിൽ അംഗം ഈശോ സാം ഉമ്മൻ,  സഭാ മണ്ഡലം പ്രതിനിധി മനു വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്  മറിയാമ്മ ഈപ്പൻ, സിജു വർഗീസ്, ഏലിയാമ്മ മാത്യു, ബിജു വർഗീസ്, മാത്യു സക്കറിയ ജോൺസൺ താട് എന്നിവർ പ്രസംഗിച്ചു.   ട്രസ്റ്റിമാരായ ഫിലിപ്പ് എബ്രഹാം, ലിസ്സി ജോൺസൺ എന്നിവർ ഇടവകയുടെ ഉപഹാരം കൈമാറുകയും ചെയ്തു.  ദീപു മാത്യു, രാജൻ മത്തായി പൂയപ്പള്ളി എന്നിവർ ദൃശ്യങ്ങൾ പകർത്തി. ഇടവക ആത്മായ ശുശ്രൂഷകൻ തോമസ് മാത്യു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സ്നേഹ വിരുന്നു ഓടുകൂടി പരിപാടികൾ സമാപിച്ചു. ഇടവകയുടെ പുതിയ വികാരിയായി Rev. തോമസ് ബി ചുമതലയേറ്റു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.