PRAVASI

മത്തായി തോമസ് ന്യൂയോർക്കിൽ നിര്യാതനായി

Blog Image
മല്ലപ്പള്ളി കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി) (89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ നിര്യാതനായി.

ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി) (89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ നിര്യാതനായി. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് 2000-ൽ സർവീസിൽ നിന്നും വിരമിക്കന്നത് വരെ ദീർഘകാലം മൻഹാട്ടനിൽ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു പരേതൻ. വാർധക്യ സഹജമായ അസുഖത്താൽ ഏതാനും ദിവസമായി ചികത്സയിലായിരുന്നു.

പരേതന്റെ മൃതശരീരം പൊതു ദർശനത്തിനായി  17-ന്  വെള്ളി (ഇന്ന്)  വൈകിട്ട് 4:30  മുതൽ 8:30 വരെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വെക്കുന്നതാണ്. സംസ്കാര ശുശ്രൂഷ  18-ന്  ശനി (നാളെ) രാവിലെ 8:30 മുതൽ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്നതും, സംസ്കാരം 11 മണിക്ക്   ഫാമിങ്‌ഡെയിൽ പയിൻലോൺ സെമിത്തേരിയിൽ നടത്തുന്നതുമാണ് (Pine-lawn Cemetery, 2030 Wellwood Avenue, Farmingdale, NY 11735).

ഭാര്യ: റേച്ചൽ (തങ്കമ്മ).  മക്കൾ:  അനിൽ തോമസ്, അരുൺ തോമസ്. മരുമക്കൾ ഡോ. സൂസൻ,  ക്രിസ്സി.  കൊച്ചു മക്കൾ: ബ്രെയന്ന, ജൊനാഥൻ, നീന, കെയ്റ്റ്, അയാൻ.

മത്തായി തോമസ്


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.