PRAVASI

ന്യൂയോര്‍ക്ക്‌ ശ്രീനാരായണ കൺവെൻഷൻ സമാപിച്ചു

Blog Image
എഫ് എസ് എൻ ഓ യുടെ ആഭിമുഖ്യത്തിൽ ജൂലൈ11 മുതൽ 14 വരെ കണക്ടിക്കട്ടിലെ ഹോട്ടൽ ഹിൽട്ടണിൽ നടന്നുവന്ന അഞ്ചാമത് ശ്രീനാരായണ   കൺവെൻഷൻ  ഞായറാഴ്ച സമാപിച്ചു.  4 ദിവസം നീണ്ടുനിന്ന കൺവെൻഷനിൽ കലാപരിപാടികളും, സമ്മേളനങ്ങളും പ്രോസെഷനു മെല്ലാം ശ്രീനാരായണ നഗറിനെ വർണ്ണാഭമാക്കി

ന്യൂയോർക് : എഫ് എസ് എൻ ഓ യുടെ ആഭിമുഖ്യത്തിൽ ജൂലൈ11 മുതൽ 14 വരെ കണക്ടിക്കട്ടിലെ ഹോട്ടൽ ഹിൽട്ടണിൽ നടന്നുവന്ന അഞ്ചാമത് ശ്രീനാരായണ   കൺവെൻഷൻ  ഞായറാഴ്ച സമാപിച്ചു.  4 ദിവസം നീണ്ടുനിന്ന കൺവെൻഷനിൽ കലാപരിപാടികളും, സമ്മേളനങ്ങളും പ്രോസെഷനു മെല്ലാം ശ്രീനാരായണ നഗറിനെ വർണ്ണാഭമാക്കി.

കേരളത്തിൽ  നിന്നും മുഖ്യാതിഥികളായി സ്വാമി മുക്തനന്ദ യതി , ഗുരു  നിത്യചൈതന്യയതിയുടെ ശിഷ്യൻ ശ്രീ ഷൌക്കത്ത് , പിന്നണിഗായകൻ ശ്രീ വിവേകാനന്ദൻ , കലാമണ്ഡലം ഡോ  ധനുഷാ സന്യാൽ എന്നിവർ എത്തിയിരുന്നു .

കൺവഷനുശേഷം പ്രസിഡണ്ട് ശ്രീ സജീവ് ചേന്നാട്ട് , സെക്രട്ടറി ശ്രീമതി രേണുക  ചിറകുഴിയിൽ , ട്രഷറർ ശ്രീ രാജീവ് ഭാസ്കരൻ , വൈസ് പ്രസിഡന്റ് ശ്രീ സുനിൽ കുമാർ കൃഷ്ണൻ എന്നിവരുടെ  സാന്നിധ്യത്തിൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് അനിയൻ തയ്യിൽ , ചെയര്മാന് ഡോ :ചന്ദ്രോത് പുരുഷോത്തമൻ , 2026 ൽ  ഫ്ലോറിഡയിൽ നടക്കുന്ന  കൺവെൻഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു .

പ്രസിഡണ്ടായി ശ്രീ ബിനൂപ് ശ്രീധരനും (ഫ്ലോറിഡ) , സെക്രട്രിയായി ശ്രീ സുജി വാസവനും(ഡാളസ്) , ട്രഷർ ആയി ശ്രീ ഉണ്ണി മണപ്പുറത്തും (ഹ്യൂസ്റ്റൺ), വൈസ് പ്രസിഡന്റ് ആയി ശ്രീ സുധിർദാസ് പ്രയാഗയും(മിസോറി) , ജോയിന്റ് സെക്രട്ടറിയായി ശ്രീ മഞ്ജുലാൽ നകുലനും  ജോയിന്റ് ട്രഷറർ ആയി ശ്രീമതി രാജി തൈവളപ്പിലും ചുമതലയേറ്റു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.