PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 7 ന് 4 മണിക്ക്;ഒരുക്കങ്ങൾ പൂർത്തിയായി

Blog Image
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബർ 7 ന് 4 മണിക്ക് ബെൽവുഡിൽ ഉള്ള സിറോ മലബാർ കത്തീഡ്രൽ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് . 

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബർ 7 ന് 4 മണിക്ക് ബെൽവുഡിൽ ഉള്ള സിറോ മലബാർ കത്തീഡ്രൽ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് . 
പ്രശസ്ത സിനിമ താരം ശ്രീമതി ലെന മുഖ്യാതിഥി ആയിരിക്കും . വൈകിട്ട് 4 ന് വാദ്യ മേളം , താലപ്പൊലി എന്നിവയോടെ ആരംഭിക്കുന്ന പരിപാടികളെത്തുടർന്ന് .വിഭവസമൃദ്ധമായ ഓണസദ്യയും തുടർന്ന് നാടൻ വിഭവങ്ങളുടെ ലേലവും നടക്കും .തുടർന്ന് കത്തീഡ്രൽ ഹാളിൽ കലാവിരുന്നും അരങ്ങേറും.
ഈ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ , ട്രെഷറർ മനോജ് അച്ചേട്ട് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്ന തോമസ് വിൻസെന്റ് ,ജോഷി പൂവത്തുങ്കൽ ,സിബിൽ ഫിലിപ്പ് ,കിഷോർ കണ്ണാല എന്നിവർ അറിയിച്ചു .
പ്രസ്തുത വേദിയിൽ വെച്ച് ,2024 ൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൈസ്കൂൾ വിദ്യാർത്ഥികളെ ആദരിക്കുകയും അവർക്കു വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിക്കുകയും ചെയ്യും .നേരത്തെ നടന്ന ബാസ്കറ്റ് ബോൾ മത്സര വിജയികൾക്കുള്ള ട്രോഫികളും ഓണാഘോഷ വേദിയിൽ വെച്ച് നൽകുന്നതാണ്.


വാർത്ത അയച്ചത് : ബിജു മുണ്ടയ്ക്കൽ ,പി ആർ ഓ ചിക്കാഗോ മലയാളി അസോസിയേഷൻ 

JESSY RINCY -PRESIDENT 

ALWIN SHIKKORE-SECRETARY

MANOJ ACHETTU -Treasurer

THOMAS VINCENT

KISHORE KANNALA

JOSHY POOVATHUMKAL


Dr.SYBIL PHILIP

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.