PRAVASI

ഇല്ലിനോയി മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബര്‍ 8-ന്

Blog Image
ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം ഈ വര്‍ഷത്തെ തിരുവോണത്തെ എതിരേല്ക്കാന്‍ തയ്യാറാവുകയാണ്. സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും തിരുവോണം വരവായി. മനുഷ്യര്‍ എല്ലാം തുല്യരാണ് എന്ന് വിളിച്ചറിയിക്കുന്ന തിരുവോണം. അത് കേരളത്തില്‍ മാത്രമല്ല ലോകത്തിന്‍റെ ഏതു ഭാഗത്ത് മലയാളികള്‍ ഉണ്ടോ അവിടെയൊക്കെ മലയാളികള്‍ ഒന്നടങ്കം തിരുവോണത്തെ എതിരേല്ക്കുകയാണ്.

ചിക്കാഗോ: ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം ഈ വര്‍ഷത്തെ തിരുവോണത്തെ എതിരേല്ക്കാന്‍ തയ്യാറാവുകയാണ്. സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും തിരുവോണം വരവായി. മനുഷ്യര്‍ എല്ലാം തുല്യരാണ് എന്ന് വിളിച്ചറിയിക്കുന്ന തിരുവോണം. അത് കേരളത്തില്‍ മാത്രമല്ല ലോകത്തിന്‍റെ ഏതു ഭാഗത്ത് മലയാളികള്‍ ഉണ്ടോ അവിടെയൊക്കെ മലയാളികള്‍ ഒന്നടങ്കം തിരുവോണത്തെ എതിരേല്ക്കുകയാണ്.
ഈ വര്‍ഷത്തെ ഇല്ലിനോയി മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബര്‍ മാസം 8-ാം തീയതി ഡെസ്പ്ലെയിന്‍സിലുള്ള KCS 1800 E. Oakton St., Desplaines, IL 60018-ല്‍ ഉച്ചകഴിഞ്ഞ് 4 മണിക്ക് നടത്തപ്പെടുന്നതാണ്. കേരളത്തില്‍ നിന്ന് മാത്രമല്ല, നോര്‍ത്തമേരിക്കയിലുള്ള കലാ-സാമൂഹിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ ഈ വര്‍ഷത്തെ ഐഎംഎയുടെ ഓണാഘോഷ പരിപാടികളില്‍ പങ്കുചേരുന്നതായിരിക്കും. ഈ പരിപാടിയുടെ വന്‍ വിജയത്തിനായി എല്ലാ കമ്മിറ്റി അംഗങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. ചിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ഈ ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

DR SUNINA CHACKO PRESIDENT 

JOSEY KURISUMKAL CONVENER

TINTU ABRAHAM SECRETARY 

SHANI ABRAHAM TREASURER 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.