PRAVASI

ഓണമേളങ്ങളും നാൽപ്പതാം പിറന്നാളും - മങ്കയിൽ ഉത്സവഘോഷം

Blog Image
മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക) പൊന്നോണവും നാൽപ്പതാം പിറന്നാളും അതി മനോഹരമായി ആഘോഷിച്ചു .   സെപ്റ്റംബർ ഏഴിന് പ്രീമിയർ ഷബോട്ട് തിയ്യറ്ററിൽ വെച്ച് നടന്ന ആഘോഷപരിപാടികളുടെ മുഖ്യ സ്പോൺസർ  ഷൈജു വർഗീസ് (റിയാലിറ്റി എക്സ്പെർട്ട്സ്) ആയിരുന്നു.  ഏകദേശം ആയിരത്തി അഞ്ഞൂറോളം പേർ ഗൃഹാതുരത്വം നിറഞ്ഞ ഓണമേളക്കൊഴുപ്പിൽ പങ്കു ചേർന്നു.

മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക) പൊന്നോണവും നാൽപ്പതാം പിറന്നാളും അതി മനോഹരമായി ആഘോഷിച്ചു .   സെപ്റ്റംബർ ഏഴിന് പ്രീമിയർ ഷബോട്ട് തിയ്യറ്ററിൽ വെച്ച് നടന്ന ആഘോഷപരിപാടികളുടെ മുഖ്യ സ്പോൺസർ  ഷൈജു വർഗീസ് (റിയാലിറ്റി എക്സ്പെർട്ട്സ്) ആയിരുന്നു.  ഏകദേശം ആയിരത്തി അഞ്ഞൂറോളം പേർ ഗൃഹാതുരത്വം നിറഞ്ഞ ഓണമേളക്കൊഴുപ്പിൽ പങ്കു ചേർന്നു.  ബേ ഏരിയയിലെ ഭൂരിഭാഗം മലയാളികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു അപൂർവ്വ മേള തന്നെയായിരുന്നു ഈ വർഷത്തെ മങ്കയുടെ ഓണാഘോഷം .

കലാമണ്ഡലം ശിവദാസൻ മേനോൻ ആയിരുന്നു മുഖ്യാതിഥി . ഫ്രിമോണ്ട് സിറ്റി കൌൺസിൽ മെമ്പർ രാജ് സെൽവൻ ന്റെ വിശിഷ്ട സാന്നിധ്യം മങ്കയ്ക്ക് അനുഗ്രഹമായി. ക്ഷണിക്കപ്പെട്ട അതിഥി യായി  ഗീത റാം (മുൻ ഒബാമ അഡ്‌മിനിസ്‌ട്രേഷൻ നിയുക്ത ഉദ്യോഗസ്ഥ ) പങ്കെടുത്തു .  ഷിനോയ്‌സ് കിച്ചൻ ഒരുക്കിയ  ഇരുപത്തി അഞ്ചോളം വിഭവങ്ങൾ അടങ്ങിയ രുചികരമായ പരമ്പരാഗത ഓണസദ്യ യും ബേ ഏരിയയിലെ പ്രതിഭാധനരായ കലാകാരന്മാരും കലാകാരികളും ഒരുക്കിയ വർണ്ണ മനോഹരമായ കലാ സാംസ്‌കാരിക പരിപാടികളും ജന ഹൃദയങ്ങളിൽ ജന്മനാടിന്റെ ഓർമ്മകളുണർത്തി.

ഓർമ്മകളിൽ സൂക്ഷിക്കാൻ മാവേലിക്കൊപ്പം ഓണ വേഷങ്ങളിൽ ഉള്ള ചിത്രം എടുക്കലും,   വുൾഫ്  ഇന്ത്യ ബസാർ സ്പോൺസർ ചെയ്‌ത പായസം മത്സരവും, ജനപ്രിയ പരിപാടികളായിരുന്നു . പതിനേഴ് പേർ വിവിധ ഇനം പായസങ്ങളുമായി മത്സരത്തിന് മുന്നോട്ടു വന്നു .

നാൽപ്പതാം വാർഷികത്തിന്റെ ഭാഗമായി പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ നേതൃത്വത്തിൽ മങ്ക ബോർഡ്,  മുൻ പ്രസിഡന്റ് മാരെ ആദരിച്ചു.
ബേ ഏരിയ സമൂഹത്തിൽ ഇക്കഴിഞ്ഞ അൻപത്തി അഞ്ചു വർഷത്തെ സ്‌തുത്യർഹമായ സാമൂഹ്യ സേവനത്തിനു മങ്ക ടീം , ശ്രീ രാജ് നായർ ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു.
അത്യാകർഷകമായ ഈ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി ആസൂത്രണം നിർവഹിച്ചത് കഠിനാധ്വാനികളും സാമൂഹ്യ സേവനത്തിൽ അർപ്പണബോധവുമുള്ള മങ്ക ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ്  ആയ  ജോൺ പുലിക്കോട്ടിൽ, സ്‌മിത രാമചന്ദ്രൻ, ജിതേഷ് ചന്ദ്രൻ, ജോബി പൗലോസ്,  മങ്ക സെക്രട്ടറി പ്രിൻസ് നെച്ചികാട്ട്,  ട്രഷറർ മേരി ദാസൻ ജോസഫ് , വൈസ് പ്രസിഡണ്ട്‌ പദ്മപ്രിയ പാലോട്ട്,  ജോയിന്റ് സെക്രട്ടറി ജോൺസൺ ജോൺ, ബോർഡ് മെമ്പേഴ്സ് ആയ കവിത പ്രമോദ്, ജോൺ പോൾ വർക്കി, ലിജ ഷോം, ലിസി ജോൺ, ഹരി പുതുശ്ശേരി ജാസ്മിൻ പരോൾ എന്നിവരും ചേർന്ന ടീമിന്റെ അശ്രാന്ത പരിശ്രമം ആണ്. ഉത്സവ മേളങ്ങളിൽ കേരളത്തിന്റെ തനിമ സമ്മാനിക്കുവാൻ ടീമംഗങ്ങൾ ചെയ്ത സേവനം പ്രശംസനീയ മാണ്.  മീഡിയ പാർട്ണർ ആയ ഫ്‌ളവേഴ്സ് ടി വി യു എസ് എ  യ്ക്കും എലിസ്ഡാ മീഡിയ യ്ക്കും മങ്ക യുടെ ആത്മാർത്ഥ മായ നന്ദി. ബേ ഏരിയ മലയാളികളുടെ മനസ്സിൽ  ഈ നിസ്വാർത്ഥ സേവനം മധുരമുള്ള  ഓർമ്മയായിഎന്നെന്നും നിലനിൽക്കും . മങ്കയുടെ അടുത്തആഘോഷ പരിപാടികൾക്കും വീണ്ടും ഒരു സ്നേഹ സംഗമത്തിനും ആകാംക്ഷ യോടെ കാത്തിരിക്കുന്നു ബേ ഏരിയ മലയാളികൾ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.