PRAVASI

പി. സി മാത്യു ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് 2025 മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും

Blog Image
2025 -ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒഴിവു വരുന്ന മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഗാർലാൻഡ് ഡിസ്ട്രിക്ട് 3 സീനിയർ സിറ്റിസൺ കമ്മിഷണർ പി. സി. മാത്യു അറിയിച്ചു.

ഡാളസ്: 2025 -ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒഴിവു വരുന്ന മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഗാർലാൻഡ് ഡിസ്ട്രിക്ട് 3 സീനിയർ സിറ്റിസൺ കമ്മിഷണർ പി. സി. മാത്യു അറിയിച്ചു. 2021 ൽ  ഗാർലാൻഡ്  ഡിസ്ട്രിക്ട് 3 ൽ  റൺ ഓഫ് ക്യാൻഡിഡേറ്റ് ആയിരുന്ന പി. സി. (മത്സരിച്ച നാലു പേരിൽ രണ്ടാമൻ) 2023 ൽ വീണ്ടും മത്സരിക്കുകയും കൂടുതൽ വോട്ടുകൾ സമ്പാദിക്കുകയും ചെയ്തു. പിന്നീട് ഇപ്പോഴത്തെ കൗൺസിൽ മെമ്പറുമായി ഒന്നിച്ചു ഗാർലണ്ടിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. ഡിസ്ട്രിക്ട് 3 കൌൺസിൽ മെമ്പർ വീണ്ടും മത്സരിക്കുമെന്നറിയിച്ചതിനാലാണ് ഒഴിവു വരുന്ന മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നു പി. സി. മാത്യു പറഞ്ഞു. 

മൂന്നു തവണ മത്സരിക്കുകയും ഗാർലാൻഡ് ജനങ്ങളുടെ ഇടയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചു അംഗീകാരം നേടുകയും ചെയ്ത പി. സി. മേയറുമായും മറ്റു കൗൺസിൽ മെമ്പറുമാരുമായും നല്ല സുഹൃത് ബന്ധം പുലർത്തുന്നു. പല മലയാളം പരിപാടികളിലേക്ക് മേയറുൽപ്പടയുള്ള സിറ്റി വിശിഷ്ടാധിതികളെ ഇന്ത്യൻ പരിപാടികളിൽ ക്ഷണിക്കുവാനും പി. സി. മാത്യു ക്രിയാത്മകമായിട്ടുണ്ട്.

ഇർവിങ് എമറാൾഡ് വാലി ഹോം ഔനേഴ്‌സ് അസോസിയേഷൻ പ്രെസിഡന്റായി രണ്ടു തവണ സേവനം അനുഷ്ടിച്ചു ക്രിയാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ഇപ്പോൾ ഗാർലണ്ടിൽ ഷോഷ്സ് ഓഫ് വെല്ലിങ്ടൺ കമ്മ്യൂണിറ്റിയുടെ ബോർഡ് മെമ്പർ ആയി രണ്ടാമതും തെരഞ്ഞെടുക്കപ്പെടുകയും ഏക സ്വരത്തോടെ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  കൂടാതെ റസ്റ്റിക് ഓക്സ് കമ്മ്യൂണിറ്റിയിൽ വൈസ് പ്രെസിഡന്റായും സേവനം ചെയ്യുന്നു. റസ്റ്റിക് ഓക്‌സിൽ ഒരു വലിയ കുളം ഭംഗിയാക്കി എടുക്കുന്നതിനായി ഒരുലക്ഷത്തിൽ പരം ഡോളർ ഗ്രാന്റായി സിറ്റിയിൽ നിന്നും മറ്റു ബോർഡ്അം ഗങ്ങളുടെ സഹകരണത്തോടെ നേടിയെടുത്തു.

കൂടാതെ ഡാളസിലെ സാമൂഹ്യ രംഗത്ത് 2005 മുതൽ സജീവ സാന്നിധ്യമായ പി. സി. മാത്യു മലയാളി / ഇന്ത്യൻ നെറ്റ്‌വർക്ക് സംഘടനയുടെ അമേരിക്ക റീജിയൻ പ്രെസിഡന്റായും ഗ്ലോബൽ വൈസ് പ്രെസിഡന്റായും ഒക്കെ പ്രവർത്തിച്ചു മലയാളികളുടെ മനം കവർന്ന നേതാവ് തന്നെ എന്ന് ആർക്കും പറയുവാൻ കഴിയും. ഒരു ഓണം പോലും മറക്കാതെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുകയും ഓരോ പരിപാടിയിലും കര്ഷകരെയോ, വിദ്യാർത്ഥികളെയോ, കഴിവുള്ള കുട്ടികളെയോ, നിർധനരെയോ സഹായിക്കുവാൻ കൂട്ടായ ശ്രമത്തിലൂടെ അഹോരാത്രം പി. സി. പ്രവർത്തിച്ചിട്ടുണ്ട് എന്ന് ഡാളസിലെ സമൂഹത്തിന് തിരിച്ചറിയാവുന്ന സത്യമാണ്. തന്റെ സേവനങ്ങളെ മാനിച്ചു വര്ഷങ്ങള്ക്കു മുമ്പ് തന്നെ ഏഷ്യാനെറ്റ് യു. സ്. എ. ഡാലസിൽ പ്ലാക് നൽകി ആദരിച്ചിട്ടുണ്ട്. ഗാർലാൻഡ് എൻവിയണ്മെന്റല് ബോർഡിൽ സേവനം അനുഷ്ടിച്ചതിനു മേയർ സ്‌കോട്ട് ലെമേ അപ്പ്രീസിയേഷൻ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

ലീഡർഷിപ് ഗാർലാൻഡ് എന്നെ ഗാർലാൻഡ് ചേംബർ ഓഫ് കോമേഴ്‌സ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഒരു വർഷത്തെ സമഗ്ര നേതൃത്വ ക്ലാസ്സിൽ ഗാർലാൻഡ് സിറ്റി മേയർ ഉൾപ്പടെയുള്ള അമേരിക്കൻ യുവ നേതാക്കളുടെ കൂടെ പങ്കെടുത്തു ഗ്രാഡുവേറ്റ് ചെയ്തത് ഗാർലാൻഡ് പോലീസ്, ഫയർ മുതലായ ഡിപ്പാർട്മെന്റുകളുമായും മറ്റും ചേർന്നു പ്രവർത്തിക്കുവാൻ പഠിച്ചു.

വിദ്യാർത്ഥി ആയിരുന്നപ്പോൾ കേരളം യൂണിവേഴ്സിറ്റി യൂണിയനിൽ മൂന്നു പ്രാവശ്യം കൗണ്സിലറായി തിരഞ്ഞെടുക്കപ്പെട്ട പി. സി. മാത്യു, മഹാത്മാ യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും ബഹറിനിൽ വച്ച് ഇന്ത്യൻ സ്കൂൾ ബോർഡ് മെമ്പറായും സേവനം അനുഷ്ടിച്ചു. ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എന്ന ഇന്ത്യക്കാരുടെ നെറ്റ്‌വർക്ക് സംഘടക്ക് രൂപം കൊടുക്കുകയും അതിലൂടെ പല ചാരിറ്റി പ്രവർത്തങ്ങളും കാഴ്ച വെക്കുകയും ചെയ്തു വരുന്നു. അതിൽ അടുത്ത കാലത്തു അട്ടപ്പാടിയിൽ 8 ആടുകൾ നഷ്ടപ്പെട്ട തുളസിയുടെ കുടുംബത്തിന് ആടുകൾ കൂടാതെ ആടുകൾക്ക് കൂടും നൽകുകയുണ്ടായി.

ടെക്സസ് കൺസെർവറ്റിവ് ഡാളസ് റീജിയൻ ചെയർമാനുമായി ചുമതല ഏറ്റെടുത്ത പി. സി. മാത്യു ആത്മ വിശ്വസം കൈവിടാതെ പ്രവർത്തിക്കുമെന്നറിയിച്ചു. ഡാളസിലെ എല്ലാ സുഹൃത്തുക്കളുടെയും സഹായം താൻ അഭ്യർത്ഥിക്കുന്നതായും പി. സി. മാത്യു അറിയിച്ചു.

പി. സി. മാത്യു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.