PRAVASI

പിസിനാക്ക്‌ ഭാരവാഹികൾ കേരള എക്സ്പ്രസ്സ്‌ ഓഫീസ് സന്ദർശിച്ചു

Blog Image
ഈ വർഷം ജൂലൈ നാലു മുതൽ ഏഴ് വരെ ഹ്യൂസ്റ്റനിൽ വച്ച് നടക്കുന്ന പിസിനാക്കിന്റെ ഭാരവാഹികൾ കേരള എക്സ്പ്രസ് ഓഫീസ് സന്ദർശിച്ചു. നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ നാഷണൽ സെക്രട്ടറി ബ്രദർ രാജു പൊന്നോലിൽ, ഇല്ലിനോയ്‌സ് സ്റ്റേറ്റ് പ്രതിനിധി ബ്രദർ സജി ഫിലിപ്പ് എന്നിവരാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞു ഓഫീസിൽ എത്തിയത്. ബ്ര സജി ജോൺ പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്  എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു.

ചിക്കാഗോ: ഈ വർഷം ജൂലൈ നാലു മുതൽ ഏഴ് വരെ ഹ്യൂസ്റ്റനിൽ വച്ച് നടക്കുന്ന പിസിനാക്കിന്റെ ഭാരവാഹികൾ കേരള എക്സ്പ്രസ് ഓഫീസ് സന്ദർശിച്ചു. നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ നാഷണൽ സെക്രട്ടറി ബ്രദർ രാജു പൊന്നോലിൽ, ഇല്ലിനോയ്‌സ് സ്റ്റേറ്റ് പ്രതിനിധി ബ്രദർ സജി ഫിലിപ്പ് എന്നിവരാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞു ഓഫീസിൽ എത്തിയത്. ബ്ര സജി ജോൺ പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്  എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു. കേരള എക്സ്പ്രസ്സ്‌ ചീഫ് എഡിറ്റർ കെ എം ഈപ്പൻ, മാനേജിങ് എഡിറ്റർ ഡോ ടൈറ്റസ് ഈപ്പൻ, മാധ്യമപ്രവർത്തകൻ കുര്യൻ  ഫിലിപ്പ് എന്നിവർ ചേർന്നു അവരെ സ്വീകരിച്ചു. പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളയറ്റ്സിന്റെ  മുപ്പത്തി ഒമ്പതാമത്  കോൺഫെറെൻസിന് തിരശ്ശീല ഉയരാൻ കേവലം ചില ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ സംഘാടകരിൽ കാണുന്ന ആത്മവിശ്വാസം തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ അവർ വിവരിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നുമായി 8000ത്തിൽ അധികം പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അവർ അറിയിച്ചു. ഇന്ത്യയിൽ നിന്നും ഗൾഫിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ എത്തും. ഹ്യൂസ്റ്റനിലെ ജോർജ് ആർ ബ്രൗൺ കൺവെൻഷൻ സെന്ററിൽ വ്യാഴാഴ്ച വൈകിട്ട് ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച ഉച്ചയോടെയാണ് സമാപിക്കുന്നത്. ഇതിനോടകം വിവിധ സംസ്ഥാനങ്ങളിൽ നടന്ന പ്രമോഷണൽ മീറ്റിംഗ് വലിയ വിജയമായിരുന്നു. ചിക്കാഗോയിൽ പാസ്റ്റർ പി സി മാമ്മന്റെ അധ്യക്ഷതയിൽ നടന്ന പ്രൊമോഷണൽ മീറ്റിംഗിൽ അനേകർ പങ്കെടുത്തു.നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുമ്മൂട്ടിൽ, സെക്രട്ടറി രാജു പോന്നോലിൽ, ട്രഷറാർ ബിജു തോമസ്, യൂത്ത് കോർഡിനേറ്റർ റോബിൻ രാജു, ലേഡീസ് കോർഡിനേറ്റർ ആൻസി സന

പിസിനാക്കിന്റെ നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുമ്മൂട്ടിൽ സെക്രട്ടറി രാജു പൊന്നൊലിൽ, സംസ്ഥാന പ്രതിനിധി സജി ഫിലിപ്പ്, സജി  ജോൺ,എന്നിവർ കേരള എക്സ്പ്രസ്സ്‌ ചീഫ് എഡിറ്റർ കെ എം ഈപ്പൻ, മാനേജിംഗ് എഡിറ്റർ ഡോക്ടർ ടൈറ്റ്‌സ് ഈപ്പൻ, മാധ്യമപ്രവർത്തകൻ കുര്യൻ ഫിലിപ്പ് എന്നിവരോടൊപ്പം

പിസിനാക്ക്‌ രജിസ്ട്രേഷൻ കേരള എക്സ്പ്രസ്സ്‌ ചീഫ് എഡിറ്റർ കെ എം ഈപ്പനിൽ നിന്ന് നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുമ്മൂട്ടിൽ ഏറ്റു വാങ്ങുന്നു. ഇല്ലിനോയ്‌സ് പ്രതിനിധി സജി ഫിലിപ്പ്, മാധ്യമ പ്രവർത്തകൻ കുര്യൻ ഫിലിപ്പ്, പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ് എന്നിവർ സമീപം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.