PRAVASI

ബെൽവിൽ സെൻറ് കുര്യാക്കോസ് പള്ളിയിൽ സംയുക്ത തിരുനാളാഘോഷം ഓഗസ്റ്റ് 16,17,18

Blog Image
സെൻറ് കുര്യാക്കോസ്  സീറോ മലബാർ പള്ളിയിലെ സംയുക്ത തിരുനാൾ ആഘോഷം ഓഗസ്റ്റ് 16 മുതൽ 18 വരെ ആചരിക്കുന്നു. ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് വി. ഫാദർ ജോണി കുന്നത്ത് കൊടിയേറ്റുന്നു. തുടർന്ന് പൂർവികരുടെ അനുസ്മരണം, വിശുദ്ധ കുർബാന, ആരാധന ഉണ്ടായിരിക്കുന്നതാണ്

ബെൽവിൽ (ഒന്റാറിയോ , കാനഡ): സെൻറ് കുര്യാക്കോസ്  സീറോ മലബാർ പള്ളിയിലെ സംയുക്ത തിരുനാൾ ആഘോഷം ഓഗസ്റ്റ് 16 മുതൽ 18 വരെ ആചരിക്കുന്നു. ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് വി. ഫാദർ ജോണി കുന്നത്ത് കൊടിയേറ്റുന്നു. തുടർന്ന് പൂർവികരുടെ അനുസ്മരണം, വിശുദ്ധ കുർബാന, ആരാധന ഉണ്ടായിരിക്കുന്നതാണ്. രണ്ടാം തിരുനാൾ ദിനമായ ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ മുതൽ ഇടവക മുഴുവനും ചേർന്നുള്ള തിരുനാൾ ഒരുക്കങ്ങൾ നടത്തുകയും വൈകീട്ട് ഏഴുമണിക്ക് വിശുദ്ധ കുർബാനയും രൂപം വെഞ്ചിരിപ്പും ഉണ്ടായിരിക്കും. 

പ്രധാന തിരുനാൾ ദിനമായ ഓഗസ്റ്റ് 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പ്രസുദേന്തി വാഴ്ചയോടുകൂടി തിരുകർമ്മങ്ങൾക്ക് തുടക്കം ആവുകയും റവ. ഫാദർ ബൈജു ചാക്കേരിയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ സമൂഹബലിയും, പ്രദക്ഷിണവും, നേർച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

പെരുന്നാളിനോടനുബന്ധിച്ച് സി കെ ബീറ്റ്‌സ് ചാത്തം നയിക്കുന്ന ശിങ്കാരിമേളം, ഓഷോവ ഓവൻ ഫ്രഷ് ഒരുക്കുന്ന പ്രത്യേക ലൈവ് തട്ടുകടയും, തുടർന്ന് ഇൻഫിനിറ്റി ടൊറന്റോ അവതരിപ്പിക്കുന്ന മനസ്സിനും കുളിർമയേകുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. 

AI തിരുനാൾ Promo video -https://www.facebook.com/reel/1540046476918632 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.