PRAVASI

സാൻ ഹൊസെയിൽ തിരുന്നാൾ ഭക്തിനിർഭരമായി കൊണ്ടാടി

Blog Image
സാൻ ഹൊസെ , കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ  പ്രശസ്തമായ സിലിക്കൺ വാലിയിൽപെട്ട സാൻ ഹൊസെയിലെ സെന്‍റ്  മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു .

സാൻ ഹൊസെ , കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ  പ്രശസ്തമായ സിലിക്കൺ വാലിയിൽപെട്ട സാൻ ഹൊസെയിലെ സെന്‍റ്  മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു .
ഓഗസ്റ്റ് 22 ,23 ,24 ,25  തിയതികളിൽ ആയിരുന്നു തിരുന്നാൾ ആഘോഷങ്ങൾ . തിരുന്നാളിന്‍റെ  ആദ്യദിനമായ ഓഗസ്റ്റ് 22ന് മരിച്ചവരുടെ ഓർമദിവസത്തോടനുബന്ധിച്ചു വിശുദ്ധ കുർബാനയും ഒപ്പീസും നടത്തി. ഓഗസ്റ്റ്  23ന്  പ്രസുദേന്തി  വാഴ്ചയും , കൊടിയേറ്റും  തുടർന്ന്  ഫാ:ആൻസൺ OFM  വിശുദ്ധ കുർബാനയും അർപ്പിച്ചു.

ഓഗസ്റ്റ് 23 ന് വൈകിട്ട് ഇടവകയുടെ മുൻ വികാരി ഫാ :മാത്യു മേലേടത്തിന്‍റെ   നേതൃത്വത്തിൽ  ലദീഞ്ഞും  വിശുദ്ധ കുർബാനയും നടന്നു. ഫാ : ജോൺസൻ  ചെമ്മാച്ചേരിൽ കുർബാന മധ്യേ തിരുന്നാൾ സന്ദേശവും തിരുന്നാൾ മംഗളങ്ങളും നേർന്നു . പള്ളിയിലെ കർമങ്ങൾക്കു ശേഷം പള്ളി ഹാളിൽ സ്നേഹ വിരുന്നും  ഇടവകയിലെ കലാകാരന്‍മാരുടെയും കലാകാരികളുടെയും നേതൃത്വത്തിൽ കലാസന്ധ്യയും അരങ്ങേറി. അനു അമോൽ  ചെറുകര , ഭാഗ്യ മാർക്ക് നെടുംചിറ എന്നിവരാണ് ഈ കലാസന്ധ്യയ്ക്കു നേതൃത്വം  നൽകിയത്  

മുഖ്യ തിരുന്നാൾ ദിനമായ ഓഗസ്റ്റ് 25ന്  ആഘോഷപൂർവ്വമായ റാസ കുർബാന നടന്നു . ഫാ :ബോബൻ  വട്ടംപുറത്തു , ഫാ : മാത്യു  മേലേടത്ത്, ഫാ : സിജോ തറക്കുന്നേൽ , ഫാ : സാജു ജോസഫ്‌ , ഇടവക വികാരി ഫാ:ജെമി  പുതുശ്ശേരിൽ എന്നിവരായിരുന്നു കാർമികത്വം വഹിച്ചത് . കുർബാനയ്ക്കു ശേഷം ചെണ്ടമേളത്തോടു കൂടി ആഘോഷ പരമായ പ്രദക്ഷിണം നടന്നു . നാട്ടിലെ പെരുന്നാളുകളെ ഓർമപെടുത്തും വിധം യുവജനവേദിയും KCYL കുട്ടികളും പലതരം സ്റ്റാളുകൾ സജ്ജീകരിച്ചിരുന്നു . സ്‌നേഹവിരുന്നിനിടയിൽ ഈ തിരുന്നാൾ മംഗളകരമായി നടത്തുവാന്‍ സഹായിച്ച ഇടവകാംഗങ്ങൾക്കൊപ്പം ഈ തിരുനാളിൽ സംബന്ധിച്ച എല്ലാ മലയാളി സമൂഹത്തോടും ഉള്ള നന്ദിയും സ്നേഹവും ഇടവക വികാരി ഫാ: ജെമി പുതുശ്ശേരി രേഖപ്പെടുത്തി . ഈ തിരുന്നാൾ ഇത്രയും ഭംഗിയായി ഏറ്റെടുത്തു നടത്തിയ ജയ്‌മീ & ജെസ്സി മാച്ചാത്തിൽനെ  പ്രത്യേകം അഭിനന്ദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു .

ഇടവകയിലെ കൈക്കാരന്‍മാരായ ജോസ് മാമ്പള്ളിൽ , റോബിൻ ഇലഞ്ഞിക്കൽ ,ഗോഡ്‌സൺ ആകാശാല , പാരിഷ് സെക്രട്ടറി താര മാവേലി  , പാരിഷ്  കൗൺസിൽ മെമ്പേഴ്‌സ് , Volunteers , KCCNC  എക്സിക്യൂട്ടീവ് , CCD  ടീച്ചേഴ്‌സ്‌ ,സാക്രിസ്റ്റൻസ്  എന്നിവർ  ഈ തിരുനാളിനു നേതൃത്വം നല്‍കി .


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.