PRAVASI

എസ്.എം .സി.സി സിൽവർ ജൂബിലി ആഘോഷവും ഫാമിലി കോൺഫ്രൻസും : ബ്രോങ്ക്സ് ഇടവകയിൽ ആവേശോജ്വലമായ രജിസ്ട്രേഷൻ കിക്കോഫ്

Blog Image
സെപ്റ്റംബർ 27 മുതൽ 29 വരെ ഫിലാഡൽഫിയിൽ വെച്ചു നടക്കുന്ന സിറോ  മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം .സി.സി) സിൽവർ ജൂബിലിയുടേയും ഫാമിലി കോൺഫ്രൻസിന്റേയും രജിസ്ട്രേഷൻ കിക്കോഫ്  ബ്രോങ്ക്സ്  സെൻറ് തോമസ് സിറോ മലബാർ ഫൊറോന  ഇടവകയിൽ ജൂലൈ 14 -)o തീയതി ഞായറാഴ്ച നടന്നു.

ന്യൂ യോർക്ക് : സെപ്റ്റംബർ 27 മുതൽ 29 വരെ ഫിലാഡൽഫിയിൽ വെച്ചു നടക്കുന്ന സിറോ  മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം .സി.സി) സിൽവർ ജൂബിലിയുടേയും ഫാമിലി കോൺഫ്രൻസിന്റേയും രജിസ്ട്രേഷൻ കിക്കോഫ്  ബ്രോങ്ക്സ്  സെൻറ് തോമസ് സിറോ മലബാർ ഫൊറോന  ഇടവകയിൽ ജൂലൈ 14 -)o തീയതി ഞായറാഴ്ച നടന്നു.  ഒഡീഷയിലെ ബാലസോർ രൂപതാ ബിഷപ്പ് മാർ വർഗീസ് തോട്ടംകര ആദ്യ രജിസ്ട്രേഷൻ എസ്.എം .സി.സി മുൻ സെക്രട്ടറി ജോസഫ് കാഞ്ഞമലയിൽ നിന്നും ഏറ്റുവാങ്ങി.  ബ്രോങ്ക്സ് ഇടവകയിൽ  നിന്നും വളരെ മികച്ച പ്രതികരണമാണ് രജിസ്ട്രേഷൻ  കിക്കോഫിന്  ലഭിച്ചത്. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന അനുഗ്രഹ പ്രഭാഷണം നടത്തി. സിൽവർ ജൂബിലി ആഘോഷ  കമ്മറ്റി നാഷണൽ കോർഡിനേറ്റർ  ജോജോ കോട്ടൂർ പ്രസംഗിച്ചു. നാഷണൽ ട്രഷറർ  ജോർജ് വി ജോർജ്, സബ് കമ്മറ്റി ചെയർപേഴ്സൺ ഷാജി  മിറ്റത്താനി എന്നിവർ സന്നിധരായിരുന്നു . റീജിയണൽ  കോർഡിനേറ്റർ ഷോളി കുമ്പിളുവേലി , എസ്.എം .സി.സി മുൻ ചാപ്റ്റർ പ്രസിഡൻറ്മ്മാരായ  ജോസ് ഞാറക്കുന്നേൽ , ഷാജി സഖറിയ, ജോസ് മലയിൽ , ജിം ജോർജ് , ബെന്നി മുട്ടപ്പള്ളിൽ , ട്രസ്റ്റി  ഷൈജു കളത്തിൽ, ചാപ്റ്റർ ജോ.സെക്രട്ടറി സെബാസ്റ്റ്യൻ വിരുത്തിയിൽ , സണ്ണി മാത്യു , മാത്തച്ചൻ  പുതുപ്പള്ളിൽ , ടോം  മുണ്ടയ്ക്കൽ, വൈസ് പ്രസിഡന്റ ഗ്രേസ് കാഞ്ഞമല  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 
എസ്.എം .സി.സി ചാപ്റ്റർ പ്രസിഡൻറ്  ആന്റോ  കണ്ണാടൻ സ്വാഗതവും സെക്രട്ടറി  സ്വപ്ന  മലയിൽ  നന്ദിയും  പറഞ്ഞു .

കൊവിഡ് മഹാമാരിക്ക് ശേഷം രൂപതയുടെ നേതൃത്വത്തില് എല്ലാ സീറോമലബാര് ഇടവകകളുടെയും, മിഷനുകളുടെയും സഹകരണത്തോടെ ഫിലാഡല്ഫിയയില് നടത്തപ്പെടുന്ന ഈ ദേശീയ കൂടുംബസംഗമം അമേരിക്കയിലെ നസ്രാണികത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും .
സീറോമലബാര് ദേശീയകുടുംബസംഗമത്തിനും, എസ്. എം. സി. സി.
രജതജൂബിലി ആഘോഷങ്ങള്ക്കും, സഭാപിതാക്കന്മാരും  , വൈദികരും , സന്യസ്തരും അത്മായനേതാക്കളും, അമേരിക്കയിലെ എല്ലാ ഇടവകകളില്നിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും.  മൂന്നു ദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, മിസ് സീറോമലബാര് മല്സരം, ക്വയര് ഫെസ്റ്റ്, വൈവിദ്ധ്യമാര്ന്ന കലാപരിപാടികള്, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, ബൈബിള് സ്കിറ്റ്, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്/ചര്ച്ചാസമ്മേളനങ്ങള്, വിവാഹജീവിതത്തിന്റെ 25/50 വര്ഷങ്ങള് ആഘോഷിക്കുന്ന ജൂബിലി ദമ്പതിമാരെ ആദരിക്കല്, മതാദ്ധ്യാപകസംഗമം, ബാങ്ക്വറ്റ്, വോളിബോള് ടൂര്ണമെന്റ്, ഫിലാഡല്ഫിയ സിറ്റി ടൂര് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
സീറോമലബാര് കൂടുംബസംഗമത്തിന്റെ നടത്തിപ്പിനായി ദേശീയതലത്തില് ബിഷപ് മാര് ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ.് എം. സി. സി. നാഷണല് സ്പിരിച്വല് ഡയറക്ടര് റവ. ഫാ. ജോര്ജ് എളംബാശേരില്; ആതിഥേയ ഇടവകവികാരി റവ. ഡോ. ജോര്ജ് ദാനവേലില് എന്നിവര് രക്ഷാധികാരികളും; ജോര്ജ് മാത്യു  സി.പി.എ. (ചെയര്പേഴ്സണ്), ഡോ. ജയിംസ് കുറിച്ചി, മേഴ്സി കുര്യാക്കോസ്, (കോചെയര്പേഴ്സണ്സ്), ജോസ് മാളേയ്ക്കല് (ജനറല് സെക്രട്ടറി), ജോര്ജ് വി. ജോര്ജ് (ട്രഷറര്), നാഷണല് കോര്ഡിനേറ്റര്മാരായ ജോജോ കോട്ടൂര്, ജോണ്സണ് കണ്ണൂക്കാടന് എന്നിവരും , വിവിധ സബ്കമ്മിറ്റി ചെയര്പേഴ്സണ്സും ഉള്പ്പെടെയുള്ള സില്വര് ജൂബിലി
കമ്മിറ്റി എസ്  എം. സി. സി. നാഷണല് പ്രസിഡന്റ് സിജില് പാലക്കലോടി, ജനറല് സെക്രട്ടറി മേഴ്സി കുര്യാക്കോസ്, ബോര്ഡ് ചെയര്മാന് ജോര്ജുകുട്ടി പുല്ലാപ്പള്ളി എന്നിവര് നേതൃത്വം നല്കുന്ന നാഷണല് കമ്മിറ്റിയോടൊപ്പം പ്രവര്ത്തിക്കുന്നു.

മൂന്നു ദിവസത്തെ സമ്മേളനത്തില് പങ്കെടുക്കാന് ഒരാള്ക്ക് ഭക്ഷണമുള്പ്പെടെ 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണൂ രജിസ്ട്രേഷന് ഫീസ്. .ദൂരസ്ഥലങ്ങളില്നിന്നെത്തുന്നവര്ക്ക് താമസത്തിന്  സമീപസ്ഥങ്ങളായ ഹോട്ടലുകള് കൂടാതെ ആതിഥേയകുടുംബങ്ങളെ ക്രമീകരി  ക്കരിക്കുന്നതിനും  സംഘാടകര് ശ്രമിക്കുന്നു .
കോണ്ഫറന്സിന്   രജിസ്റ്റര് ചെയ്യുന്നതിന്  ഓണ്ലൈന് വഴിയുള്ള രജിസ്ട്രേഷന് ആണ് ഏറ്റവും സ്വീകാര്യം. കോണ്ഫറന്സ് സംബന്ധിച്ച എല്ലാവിവരങ്ങളും ജൂബിലി വെബ്സൈറ്റില് ലഭ്യമാണ്.
വെബ്സൈറ്റ്:www.smccjubilee.org

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.