PRAVASI

സീറോമലബാര്‍ ഇന്‍റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്‍റ് ആഗസ്റ്റ് 3 ശനിയാഴ്ച്ച ഫിലാഡല്‍ഫിയയില്‍

Blog Image
സെന്‍റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പതിമൂന്നാമതു മലയാളി ഇന്‍റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ആഗസ്റ്റ് 3 ശനിയാഴ്ച്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പതിമൂന്നാമതു മലയാളി ഇന്‍റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ആഗസ്റ്റ് 3 ശനിയാഴ്ച്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്‍റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും ടൂര്‍ണമെന്‍റ് ക്രമീകരിക്കുക. ടൂര്‍ണമെന്‍റിന്‍റെ വിജയത്തിനായി ദേവാലയഭാരവാഹികള്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്പോര്‍ട്ട്സ് സംഘാടകരും, വോളിബോള്‍ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു.
12 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രാദേശികതലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിനു സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, കാഷ് അവാര്‍ഡും,  വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്കു പ്രത്യേക ട്രോഫികളും ലഭിക്കും.
ആഗസ്റ്റ് 3 ശനിയാഴ്ച്ച രാവിലെ 11 മണിമുതല്‍ ലീഗ്, സെമിഫൈനല്‍, മല്‍സരങ്ങളും, ഫൈനലും നടക്കും. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. ടൂര്‍ണമന്‍റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു അഭിലാഷ് രാജന്‍ (215 410 9441), ജിതിന്‍ പോള്‍ (267 632 1180) എന്നിവരെ സമീപിക്കുക.
സീറോമലബാര്‍ ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍  ശനിയാഴ്ച്ച ടൂര്‍ണമെന്‍റ് ഉല്‍ഘാടനം ചെയ്യും. ഇടവകവികാരിയുടെ നേതൃത്വത്തില്‍ കൈക്കാരډാരായ സജി സെബാസ്റ്റ്യന്‍, ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന്‍ വറീദ്, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും, ടൂര്‍ണമെന്‍റിന്‍റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. 

മല്‍സരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനു താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.
സജി സെബാസ്റ്റ്യന്‍ (പ്രധാന കൈക്കാരന്‍) 267 809 0005
ടോം പാറ്റാനിയില്‍ (സെക്രട്ടറി) 267 456 7850

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.