PRAVASI

മിഖായേൽ റേശ് മാലാഖായുടെ തിരുനാൾ ബെൻസൻവില്ലിൽ ആചരിച്ചു

Blog Image
ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ നീണ്ടൂർ ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വി. മിഖായേൽ റേശ് മാലാഖയുടെ തിരുനാൾ ഇന്ന് ആഘോഷിച്ചു

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ നീണ്ടൂർ ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വി. മിഖായേൽ റേശ് മാലാഖയുടെ തിരുനാൾ ഇന്ന് ആഘോഷിച്ചു. നീണ്ടൂർ ഇടവകാംഗമായ ഫാ. ജോബി കണ്ണാല മുഖ്യകാർമികത്വം വഹിച്ച വി. കുർബാനയിൽ അസി. വികാരി ഫാ.ബിൻസ് ചേത്തലിൽ സഹകാർമികനായിരുന്നു. ബെൻസൻവിൽ ഇടവകാംഗങ്ങളോടൊപ്പം നീണ്ടൂർ നിവാസികളായ ചിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാവരും തിരുക്കർമങ്ങളിൽ പങ്കെടുത്തു. ദേവാലയത്തിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ക്രമീകരണങ്ങൾക്ക് തമ്പിച്ചൻ ചെമ്മാച്ചേലും ഇടവകട്രസ്റ്റിമാരും നേതൃത്വം നൽകി. തങ്ങളുടെ മാതൃ ഇടവകയോടുള്ള സ്നേഹവും പ്രതിബദ്ധതയും കൂട്ടായ്മയോടെ പ്രകടിപ്പിച്ച നീണ്ടൂർ ഇടവകാംഗങ്ങളെ വികാരി ഫാ. തോമസ് മുളവനാൽ അഭിനന്ദിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.