PRAVASI

വചനാധിഷ്ഠിത ജീവിതശൈലിയും കൂട്ടായ പ്രവർത്തികളും വിശ്വാസവ്യാപനത്തിന് അനിവാര്യം: മോണ്‍. തോമസ് കളാരത്തിൽ

Blog Image
തിരുവചനാധിഷ്ഠിതമായ ജീവിതവും, കൂട്ടായ പ്രവർത്തികളും, ത്യാഗപൂർണ്ണമായ സമർപ്പണവും ഒരുമിക്കുന്ന വേദികളിലൂടെ മാത്രമേ വിശ്വാസവ്യാപനം സാധ്യമാവുകയുള്ളൂവെന്ന് മോണ്‍. തോമസ് കളാരത്തിൽ

മിസ്സിസ്സാഗ: തിരുവചനാധിഷ്ഠിതമായ ജീവിതവും, കൂട്ടായ പ്രവർത്തികളും, ത്യാഗപൂർണ്ണമായ സമർപ്പണവും ഒരുമിക്കുന്ന വേദികളിലൂടെ മാത്രമേ വിശ്വാസവ്യാപനം സാധ്യമാവുകയുള്ളൂവെന്ന് മോണ്‍. തോമസ് കളാരത്തിൽ. കാനഡയിലെ ടൊറന്‍റോ മിസ്സിസ്സാഗ സെന്റ്. മേരീസ് ക്നാനായ കത്തോലിക ഇടവകയിലെ 2024 - 2025 അധ്യയനവർഷത്തെ വിശ്വാസ പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേയാണ് ടൊറന്‍റോ ലത്തീന്‍ അതിരൂപതയുടെ clergy personal-ലും, ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ കാനഡയിലെ തുടക്കക്കാരനും, അഭ്യുദയകാംക്ഷിയുമായ മോണ്‍. തോമസ് കളാരത്തിൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. സെപ്റ്റംബർ 15-ാം തീയതി ഞായറാഴ്ചത്തെ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ബഹു. വികാരി പത്രോസ് ചമ്പക്കരയും, മോണ്‍. തോമസ് കളാരത്തിലും കാർമ്മികരായിരുന്നു. തുടർന്ന്, വിശ്വാസ പരിശീലനത്തിന്റെ ഉദ്ഘാടനവും, തിരുവോണാഘോഷങ്ങളും സംയുക്തമായി നടത്തപ്പെട്ടു. വിശ്വാസ പരിശീലന അധ്യയനവർഷ ഉദ്ഘാടന സമ്മേളനത്തിന് വികാരി സ്വാഗതം ആശംസിക്കുകയും, പുതിയ പ്രിൻസിപ്പാൾ ശ്രീ. ലിന്‍സ് മാത്യു മരങ്ങാട്ടിൽ കൃതഞ്ജത അറിയിക്കുകയും ചെയ്തു. ഇടവക ട്രസ്റ്റി ശ്രീ. സിജു മുടക്കിചാലിൽ, മുന്‍ പ്രിൻസിപ്പൽ ശ്രീ. ജോണ്‍ അരയത്ത്, പി.ടി.എ. പ്രതിനിധി ശ്രീമതി. ജാസ്മിൻ റെനി കിഴക്കേപ്പറമ്പില്‍, മാസ്റ്റർ. ഡാനിയേൽ അനീഷ് തെക്കേടത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ അധ്യയനവർഷം മികവാര്‍ന്ന പ്രവർത്തനങ്ങൾ നടത്തിയ വിദ്യാർത്ഥികളെ ചടങ്ങിൽ സമ്മാനങ്ങൾ നൽകി അനുമോദിക്കുകയും, കഴിഞ്ഞ ഏഴ് വർഷക്കാലം പ്രിൻസിപ്പലായി സുത്യർഹമായ ശുശ്രൂഷ നിർവഹിച്ച ശ്രീ. ജോൺ അരയത്തിനെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്യ്തു. 116 വിദ്യാർത്ഥികൾ വിശ്വാസ പരിശീലനത്തിലൂടെ കടന്നുപോകുന്ന ഈ അധ്യയനവർഷാരംഭ സമ്മേളനത്തിന് ഓണസദ്യയോടെ പരിസമാപ്തിയായി. മതാധ്യാപകരും, മാതാപിതാക്കളും, വിദ്യാർത്ഥികളും പരിപാടിക്ക് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.