PRAVASI

വൈഷ്ണവി നായർ മിസ് ഫൊക്കാന 2024

Blog Image
ഫൊക്കാന 2024 മിസ് ഫൊക്കാനയായി മേരിലാൻഡിൽ നിന്നുള്ള വൈഷ്ണവി നായരെ തെരഞ്ഞെടുത്തു . ഫസ്റ്റ് റണ്ണർ അപ്പ് ആയി മഹിമ പറപ്പുറത്ത്  (പെൻസൽവേനിയ ), സെക്കൻഡ് റണ്ണർ അപ്പ് റ്റിയ ബാബുവും ( ഫ്ലോറിഡ ) തെരഞ്ഞെടുക്കപ്പെട്ടു.

വാഷിംഗ്ടൺ ഡിസി: ഫൊക്കാന 2024 മിസ് ഫൊക്കാനയായി മേരിലാൻഡിൽ നിന്നുള്ള വൈഷ്ണവി നായരെ തെരഞ്ഞെടുത്തു . ഫസ്റ്റ് റണ്ണർ അപ്പ് ആയി മഹിമ പറപ്പുറത്ത്  (പെൻസൽവേനിയ ), സെക്കൻഡ് റണ്ണർ അപ്പ് റ്റിയ ബാബുവും ( ഫ്ലോറിഡ ) തെരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി വിജയികളെ കിരീടം അണിയിച്ചു. ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ,ജനറൽ സെക്രട്ടറി ഡോ.കല ഷഹി, നടനും എം. എൽ. എയുമായ മുകേഷ്, ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കര എന്നിവർ സംസാരിച്ചു.
നീമ ഷെമീൽ, വർഷനായർ, സരിക നായർ, അൽഫോൺസ റഹ്മാൻ, ജെയ്നി ജോൺ, അനു തോമസ്, രേവതി പിള്ള , ലൈസി അലക്സ് എന്നിവർ മിസ് ഫൊക്കാന മത്സരത്തിന് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.