കേരളത്തിലെ മികച്ച ഗ്രന്ഥശാലകളിൽ ഒന്നായ , പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയുടെ യോഗാ ക്ലാസ് ടീം വായനാദിനം ആഘോഷിച്ചു. മുഖം ബുക്സ് മലപ്പുറത്തിന് വേണ്ടി പ്രീത അനിൽ കുമാർ നൽകിയ പുസ്തകങ്ങൾ ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും , വിശ്വഭാരതി ഗ്രന്ഥശാല സെക്രട്ടറിയുമായ കെ. ആർ മുരളീധരൻ പിള്ളയും, യോഗാദ്ധ്യാപിക ഡോ. ഗാഥാ അർജ്ജുനും സ്വീകരിച്ചു.
ചെങ്ങന്നൂർ : കേരളത്തിലെ മികച്ച ഗ്രന്ഥശാലകളിൽ ഒന്നായ , പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയുടെ യോഗാ ക്ലാസ് ടീം വായനാദിനം ആഘോഷിച്ചു. മുഖം ബുക്സ് മലപ്പുറത്തിന് വേണ്ടി പ്രീത അനിൽ കുമാർ നൽകിയ പുസ്തകങ്ങൾ ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും , വിശ്വഭാരതി ഗ്രന്ഥശാല സെക്രട്ടറിയുമായ കെ. ആർ മുരളീധരൻ പിള്ളയും, യോഗാദ്ധ്യാപിക ഡോ. ഗാഥാ അർജ്ജുനും സ്വീകരിച്ചു. വിശ്വഭാരതി ഗ്രന്ഥശാല പ്രസിഡൻ്റ് രമേശ് പ്രസാദ്, സാഹിത്യകാരന്മാരായ പെണ്ണുക്കര കെ ജി രാധാകൃഷ്ണൻ, ആലാ രാജൻ,നിശീകാന്ത് , കൃഷ്ണകുമാർ ഇലഞ്ഞിമേൽ, ഗ്രന്ഥശാല കമ്മിറ്റി അംഗം ദാമോദര ക്കുറുപ്പ് , തോമസ് വർഗ്ഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ അറിയപ്പെടുന്ന ഗ്രന്ഥശാലകളിൽ ഒന്നായ പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാല സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുറമെ പൊതുജനാരോഗ്യ രംഗത്തും ശ്രദ്ധ നൽകുന്നു .ഇതിന്റെ ഭാഗമായാണ് ആലാ ഗ്രാമപഞ്ചായത്തിലെ വനിതകൾക്കായി എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂർ ഡോ. ഗാഥാ അർജുൻ്റെ നേതൃത്വത്തിൽ യോഗാ ക്ലാസ് നടത്തുന്നത് .എല്ലാ ആഴ്ചയും സാഹിത്യ ചർച്ചകളും, വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്ന വിശ്വഭാരതി ഗ്രന്ഥശാല കേരളത്തിലെ എല്ലാ വായനശാലകൾക്കും ഒരു മാതൃകയാണ്