PRAVASI

വയനാടിന് കൈത്താങ്ങാകുക

Blog Image
ജീവിതത്തിൽ ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ലാത്തവർ ആയിരിക്കും ഇപ്പോൾ കയ്യിൽ ഒന്നുമില്ലാതെ ജീവൻ മാത്രമായി ബാക്കിയായത്. നൂറിലേറെ പേർ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു . മരണസംഖ്യ ഇനിയും ഏറരുതേ എന്ന് ആശിക്കാം

ജീവിതത്തിൽ ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ലാത്തവർ ആയിരിക്കും ഇപ്പോൾ കയ്യിൽ ഒന്നുമില്ലാതെ ജീവൻ മാത്രമായി ബാക്കിയായത്. നൂറിലേറെ പേർ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു . മരണസംഖ്യ ഇനിയും ഏറരുതേ എന്ന് ആശിക്കാം

കേരളത്തിൽ വെള്ളപൊക്കം ഉണ്ടായാൽ അപ്പോൾ തന്നെ പശിമഘട്ടം ഗാഡ്ഗിൽ റിപ്പോർട്ട് എന്നൊക്കെ പറഞ്ഞു കുറെ പരിസ്ഥി പ്രേമികൾ എത്തും അങ്ങോട്ട് നോക്കരുത് 570  എംഎം മഴ പെയ്താൽ  എവിടെയും വെള്ളപ്പൊക്കം ഉണ്ടാകും പശ്ചിമഘട്ടം എന്നു പറയുന്നത് പാറശ്ശാലയിൽ തുടങ്ങി മഞ്ചേശ്വരത്ത് അവസാനിക്കുന്ന ഒന്നല്ല എന്ന് ഈ പരിസ്ഥിതി മറുതകളോട് ആരാണൊന്ന് പറഞ്ഞു കൊടുക്കുക  അതു മാത്രമല്ല പറഞ്ഞു കൊടുക്കേണ്ടത്. പ്രകൃതിദുരന്തങ്ങൾ, വെള്ളെപ്പൊക്കം, ഉരുൾപൊട്ടൽ, പേമാരി, കൊടുങ്കാറ്റ് എന്നിവ നിരന്തരം ലോകമെമ്പാടും ഉണ്ടാകുന്ന ഒന്നാണ്. ഗാഡ്ഗിൽ പദ്ധതി നടപ്പാക്കിയാൽ ഇത് ഉണ്ടാകില്ല എന്ന് വിലപിക്കുന്നത് ശുദ്ധ അസംബന്ധമാണ്. അവിടെ കൂടി റോഡ് ഉണ്ടാക്കുമ്പോൾ തിട്ടയായി നിർത്താതെ സ്ലോപ്പായി നിർത്തിയാൽ ഇടിയാനുള്ള പ്രവണത കുറയും. മണ്ണിൻ്റെ പശിമ നിരന്തരം മാറ്റങ്ങൾക്കു വിധേയമാകും, ഹെവി വാഹനങ്ങളുടെ പ്രകമ്പനം, ഉള്ളിലെ ജലമർദ്ദം, മാത്രമല്ല ഇടിമിന്നൽ വരെ ഭൂമിയിൽ ഇളക്കങ്ങൾ ഉണ്ടാക്കും. നിരവധി മരങ്ങളുടെ കുറ്റികൾ ഉറഞ്ഞു പോകുന്നിടത്ത് കൂടി വെള്ളം കടന്നും ഇളക്കം ഉണ്ടാകും. പ്രധാനമായും ഉള്ളിലെ നീർച്ചാലുകൾ പലകാരണങ്ങൾ കൊണ്ടും ദിശമാറി ഒഴുകും. മലമുകളിൽ പതിക്കുന്ന വെള്ളം വിടവുകളിലൂടെ ഉള്ളിലേക്ക് പ്രാവശിക്കും. ഇത്തരം എത്രയോ കാര്യങ്ങൾ ! ഒന്നായി കിടന്ന ഭൂമി വിണ്ടു നീങ്ങി തടാകങ്ങളും സമുദ്രങ്ങളും ഉണ്ടാകുന്നു. പിന്നാ ഗാഡ്ഗിൽ!
പണ്ടു കാലത്ത് ഇത്തരം പ്രതിഭാസങ്ങൾ കാരണം ജീവജാലങ്ങൾ 96 % വരെ പലതവണ നശിച്ചത് എന്ത് കൈയ്യേറ്റം കൊണ്ട് എന്നതും ഈ മന്ദന്മാരെ പഠിപ്പിക്കേണ്ടതുണ്ട്.അടുത്തിടെ ദുബായിൽ വെള്ള പൊക്കം ഉണ്ടായതു മണി ആശാൻ ഡാം തുറന്നതു എന്ന് ഒരു പൊട്ടൻ പറയണകെട്ടു !!തല വിധി!! എന്ത് പറയാൻ 

അതിന്റെ ഇതിൻറെയും പേരിൽ കുറ്റപെടുത്താതെ വലിയ കഷ്ടമാണ് വയനാടിലെ കാര്യം …അവരെ സഹായിക്കണം 572 എം എം മഴപെയ്ത്താൽ ലോകത്തു എവിടെയും വെള്ളപ്പൊക്ക ദുരിതമുണ്ടാകും  
ദയവായി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കു സഹായിക്കുമല്ലോ 

വയനാടിന് സഹായം എത്തിക്കാൻ എല്ലാവരും ശ്രമിക്കുക


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.