അമേരിക്ക ഉൾപ്പെടെ വിദേശ സമ്പന്ന രാജ്യങ്ങളിൽ മികച്ച തൊഴിൽ ലഭിക്കണമെങ്കിൽ പഠന കാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് നല്ല അച്ചടക്കവും ശരിയായ ദിശാ ബോധവും നൽകണമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റും അമേരിക്കൻ വ്യവസായിയുമായ തോമസ് മൊട്ടക്കൽ. വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ: അമേരിക്ക ഉൾപ്പെടെ വിദേശ സമ്പന്ന രാജ്യങ്ങളിൽ മികച്ച തൊഴിൽ ലഭിക്കണമെങ്കിൽ പഠന കാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് നല്ല അച്ചടക്കവും ശരിയായ ദിശാ ബോധവും നൽകണമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റും അമേരിക്കൻ വ്യവസായിയുമായ തോമസ് മൊട്ടക്കൽ. വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ ധാരാളം സ്ഥാപനങ്ങളിൽ മലയാളികൾ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. തൻ്റെ സ്ഥാപനങ്ങളിലും ഏറ്റവും മികവ് പുലർത്തുന്നവർ മലയാളികളായ ഉദ്യോഗാർത്ഥികളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പല കോളേജ് ക്യാംമ്പസുകളിലും നടക്കുന്ന അക്രമ രാഷ്ട്രീയവും വിദ്യാർത്ഥി സംഘട്ടനങ്ങളും നിരവധി വിദ്യാർത്ഥികളുടെ ഭാവിയെ അപകടത്തിലാക്കുമ്പോൾ രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ നിരവധി നേതാക്കന്മാരുടെ മക്കൾ വിദേശ രാജ്യങ്ങളിലെ മികച്ച സ്ഥാപനങ്ങളിൽ പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തുന്നത് സമൂഹത്തിൻ്റെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ. സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ പരിസ്ഥിതി ഫോറം ചെയർമാൻ ജോർജ് കുളങ്ങര, ഗ്ലോബൽ സെക്രട്ടറി അഡ്വ.ശിവൻ മഠത്തിൽ, തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ, ചാപ്റ്റർ സെക്രട്ടറി ബെന്നി മൈലാടൂർ, വിമൻസ് ഫോറം പ്രസിഡൻ്റ് സെലീന മോഹൻ, മോനി വി ആട്കഴി, ഉണ്ണി കുളപ്പുറം, അഡ്വ.രാജേഷ് പല്ലാട്ട്, അഡ്വ.എസ്. അഭിജിത്ത്, വി.എസ്.രാധാകൃഷ്ണൻ, ഐഷാ ജഗദീഷ്, ബഷീർ തേനമ്മാക്കൽ എന്നിവർ പ്രസംഗിച്ചു.