PRAVASI

ഡാളസിൽ വാഹന അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം

Blog Image

ഡാളസിൽ മാർച്ച് 16 ശനിയാഴ്ച  ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ, ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ - വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകൻ ആൽവിൻ ആണ് മരിച്ചത്


ഡാളസ് :ഡാളസിൽ മാർച്ച് 16 ശനിയാഴ്ച  ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ, ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ - വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകൻ ആൽവിൻ ആണ് മരിച്ചത് .ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാ അംഗമാണ് 

ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്നു. ഭൗതിക സംസ്കാര ശുശ്രൂഷകൾ പിന്നീട് മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും. ആരൻ ഏബ്രഹാം പരേതൻ്റെ ഏക സഹോദരൻ ആണ്.

Related Posts