LITERATURE

ഇന്ത്യൻ നിയമ നീതിന്യായ വ്യവഹാര വ്യവസ്ഥയിൽ സമൂല വിപ്ലവം നടപ്പിലായി

Blog Image

ഐ.പി.സി ക്ക് പകരമായി ഭാരതീയ ന്യായസംഹിതയും സി.ആർ.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും  ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും ഇന്നലെ മുതൽ നിലവിൽ വന്നു. ഇനിമുതൽ കോടതികൾക്ക് കുറ്റകൃത്യങ്ങളോടുള്ള സമീപനം മാറ്റേണ്ടി വരും.


ഐ.പി.സി ക്ക് പകരമായി ഭാരതീയ ന്യായസംഹിതയും സി.ആർ.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും  ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും ഇന്നലെ മുതൽ നിലവിൽ വന്നു. 

ഇനിമുതൽ കോടതികൾക്ക് കുറ്റകൃത്യങ്ങളോടുള്ള സമീപനം മാറ്റേണ്ടി വരും.

പൗരൻമാർ ഏതെങ്കിലും നിയമം ലംഘിച്ചതു  നിയമപരമായിട്ടായിരുന്നോ, അതിന് ന്യായീകരണം / എക്സ്ക്യൂസ് കൊടുക്കാൻ എന്തെങ്കിലും വകുപ്പോ സാഹചര്യങ്ങളോ ഉണ്ടോ എന്നു വിശകലനം ചെയ്യുന്ന രീതി ഇനി ഇന്ത്യയിൽ ഉണ്ടാവില്ലന്നു ചുരുക്കം. 

അതായത് അമതമായി സ്റ്റേ നൽകുന്ന നടപടികൾ, സാഹചര്യത്തിൻ്റെ ആനുകൂല്യം നൽകി കുറ്റകൃത്യം ലഘൂകരിക്കുന്ന സമ്പ്രദായം തുടങ്ങിയവക്കു നിയന്ത്രണം ഉണ്ടാകും. നല്ലതാണെങ്കിലും മോശമാണെങ്കിലും ഇതാണ് പുതിയ നീതിസാരത്തിൻ്റെ അന്തസത്ത.

മറിച്ച് ഏതെങ്കിലും ഒരു നിയമം ലംഘിക്കപ്പെട്ടപ്പോൾ മറുകക്ഷിക്ക് /സമൂഹത്തിന് അത് എത്രമാത്രം ആഘാതമുണ്ടാക്കി  എന്ന വീക്ഷണകോണിലാവും ഇനി ഇന്ത്യൻ കോടതികൾ കേസുകൾ പരിഗണിക്കുക. 

 പൗര ബോധത്തിനൊപ്പം നിയമത്തോടുള്ള ഭയവും നിയമവ്യവസ്ഥയോടുള്ള ബഹുമാനവും ഉറപ്പുവരുത്തുന്നതിനു ലക്ഷ്യം വെച്ചുള്ളതാണ് പുതിയ പരിഷ്കാരം. 

ഇതോടെ വക്കീലൻമാരും നിയമപാലകരായ പോലീസുകാരും മാത്രമല്ല രാജ്യത്തെ പതിനായിരക്കണക്കിനു ന്യായാധിപൻമാരും 
ഇനി നിയമ വിദ്യാർത്ഥികളാവുന്ന അപൂർവ്വ കാഴ്ച ലോകം കാണാൻ പോവുകയാണ്.

ഇന്ത്യയിലെ പതിനായിരക്കണക്കിനു കോടതികളിൽ തീർപ്പാക്കാനാവാതെ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിനു കേസുകളാണ്. ഇതുമൂലം പാരതിക്കാരനു  നീതി ലഭിക്കുന്നത് അനന്തമായി വൈകുന്നു എന്ന പരാതി വ്യാപകമായതു പരിഗണിച്ചാണ് പുതിയ ജുഡീഷ്യൽ വിപ്ലവം. 

ന്യായ വിധി വൈകി ച്ച് ഒടുവിൽ പൗരനു നീതി നിഷേധിക്കുന്ന   സാഹചര്യം കൊളോണിയൽ ഭരണകാലം മുതൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയുടെ അപരിഹാര്യമായ ന്യൂനതയായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സായിപ്പിൻ്റെ  ഭരണ കാലത്തു രാജ്യത്തു സ്ഥാപിതമായ ഇന്ത്യൻ  നീതിന്യായ -ശിക്ഷാ നിയമ വ്യവസ്ഥയിലെ ഈ അഴിച്ചു പണി. ഇതു തീർച്ചയായും 
എസ്റ്റാബ്ലിഷ്മെൻ്റ് പൊളിച്ചെഴുതുന്ന ഒരു വിപ്ലവം തന്നെയാണ്.

ജൂലൈ ഒന്നു  മുതൽ രാജ്യത്ത് ഇന്ത്യൻ പീനൽ കോഡിനു  പകരമായി ഭാരതീയ ന്യായസംഹിത  നിലവിൽവന്നു കഴിഞ്ഞുവെന്നത് ജനങ്ങൾ ഇനിയും അറിഞ്ഞു വരുന്നതേയുള്ളൂ.

ക്രിമിനൽ പ്രൊസീഡിയർ കോഡിനു  പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയാണ് ഒന്നാം തീയതി മുതൽ  പ്രാബല്യത്തിൽ വന്നിരിക്കുന്നത്. 

ഇന്ത്യൻ എവിഡൻസ് ആക്ടിനു  പകരമായി ഭാരതീയ സാക്ഷ്യ അധീനിയും നിലവിൽ വന്നു കഴിഞ്ഞു. 

കഴിഞ്ഞ വർഷം ഓഗസ്റ്റ് 12-ന് ആഭ്യന്തരമന്ത്രി അമിത് ഷായാണ് നിയമത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്.

പിന്നീട് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി പുതിയ നിയമസംഹിതക്ക്  അംഗീകാരം നൽകി. 

നിലവിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ ഗൗരവമേറിയ കുറ്റമാകും അഞ്ചോ അതിലധികമോ പേർ ഒരു ഗ്രൂപ്പായി ചേർന്നു ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ പേരിൽ ദേഹോദ്രവം ഏൽപ്പിച്ചാൽ ആ കൂട്ടത്തിലെ ഓരോ അംഗത്തിനും ഏഴു വർഷം വീതം തടവും പിഴയും ലഭിക്കും.

പുതിയ ശിക്ഷാ വകുപ്പുകൾ അനുസരിച്ച് ഒരാൾ അശ്രദ്ധയോടെ വാഹനം ഓടിച്ചു മറ്റൊരാൾ മരിക്കാൻ കാരണക്കാരൻ ആയാൽ വലിയ ശിക്ഷയാണ് അനുഭവിക്കേണ്ടി വരിക

അപകട വിവരം പൊലീസിനേയോ മജിസ്‌ട്രെറ്റിനെയോ അറിയിക്കാതെ രക്ഷപെടുന്നവർക്ക്  10 വർഷം വരെ തടവു ശിക്ഷയാണ് ലഭിക്കുക.

ഡോ.ബിജു കൈപ്പാറേടൻ

Related Posts