സാൻ ഹോസെ, കാലിഫോർണിയ: സാൻ ഹൊസെയിലെ മാതാവിന്‍റെ നാമത്തിൽ ഉള്ള സെയിന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവകാംഗങ്ങൾക്കായി വാർഷിക ധ്യാനം നടത്തി. മാർച്ച് 08 ,09 ,10 എന്നീ ദിവസങ്ങളിൽ ആയിരുന്നു ധ്യാനം. ഈ ധ്യാനം ഇടവകാംഗങ്ങൾക്ക് പ്രാർത്ഥനയിൽ കൂടുതൽ സമയം ചിലവഴിക്കാനും, ദൈവവുമായുള്ള ബന്ധം ആഴത്തിൽ ആക്കുവാനും സഹായിച്ചു.
മുതിർന്നവർക്കായി തലശ്ശേരി രൂപതയിൽ നിന്നും ഉള്ള ഫാദർ മാത്യു ആശാരിപ്പറമ്പിൽ ആണ് ധ്യാനം നയിച്ചത് .
വേദപാഠം പഠിക്കുന്ന ഇടവകയിലെ കുട്ടികൾക്കായി ഫാദർ ജോയ്സൺ (OFM CAP ) ആണ് ധ്യാനം നയിച്ചത് . സെമിനാരി വിദ്യാര്തികളായ മൈക്കിൾ, ഫ്രഞ്ചെസ്കൊ, നോർമൻ എന്നിവർ അതിൽ പങ്കു ചേർന്നു .