PRAVASI

ഗ്രേറ്റർ ഹ്യൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി (GHNSS) ഓണം ആഘോഷിച്ചു

Blog Image
2024 ലെ ഓണം ആഘോഷമാക്കി മാറ്റി ഗ്രേറ്റർ ഹ്യൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി. 2024 സെപ്റ്റംബർ 21ന് സ്റ്റാഫോർഡിൽ വച്ച് വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ നടത്തപ്പെട്ട ഓണാഘോഷം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി

ഹ്യൂസ്റ്റൺ : 2024 ലെ ഓണം ആഘോഷമാക്കി മാറ്റി ഗ്രേറ്റർ ഹ്യൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി. 2024 സെപ്റ്റംബർ 21ന് സ്റ്റാഫോർഡിൽ വച്ച് വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ നടത്തപ്പെട്ട ഓണാഘോഷം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. മനോഹരമായ അത്തപ്പൂക്കളം പരിപാടിയിൽ പങ്കെടുത്തവരുടെ കണ്ണിനും കരളിനും കുളിർമയേകി. നിറഞ്ഞ സദസിനു മുമ്പിൽ ഏഴ്തിരിയിട്ട വിളക്കിൽ ഭദ്രദീപം തെളിയിച്ച് പ്രസിഡന്റ് ശ്രീ ഇന്ദ്രജിത് നായർ ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീമതി നിഷ നായർ, ട്രഷറെർ ശ്രീമതി വിനീത സുനിൽ മറ്റു ബോർഡ്‌ മെമ്പർമാരായ ഉണ്ണികൃഷ്ണൻ പിള്ള,അന്വേഷ്, സുനിത ഹരി, വിനോദ് മേനോൻ, കൃഷ്ണകുമാർ, വേണുഗോപാൽ, രതീഷ് നായർ, രെശ്മി നായർ എന്നിവർ വേദിയിൽ സന്നിഹിതരായിരിന്നു. തുടർന്ന് കലാശ്രീ ഡോക്ടർ സുനന്ദ നായർ നേതൃത്വം കൊടുത്ത കലാപരിപാടികളിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു. കഥാപ്രസംഗം മുതൽ കളരിപ്പയറ്റു വരെ അണിനിരന്ന വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. GHNSS പുറത്തിറക്കുന്ന സുവെനീറിന്റെ പ്രകാശനം KHS പ്രസിഡന്റ്‌ ശ്രീ സുനിൽ നായർ നിർവഹിച്ചു. വിഭവ സമൃദ്ധമായ സദ്യയും ആഘോഷങ്ങൾക്ക് മറ്റു കൂട്ടി.
വാർത്ത അയച്ചത് : ശങ്കരൻകുട്ടി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.