PRAVASI

ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണശബളമായി

Blog Image

ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെയും പോഷകസംഘടനകളായ കിഡ്സ് ക്ലബ്, കെസിജെഎല്‍, കെസിവൈഎല്‍, യുവജനവേദി, വിമന്‍സ്ഫോറം, ബെസ്റ്റ് ഈയേഴ്സ് ഓഫ് ലൈഫ് എന്നിവയുടെയും 2024-ലെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 10-ന് കെ.സി.എസ് കമ്മ്യൂണിറ്റി സെന്‍ററിലെ നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി വിജയകരമായി നടത്തപ്പെട്ടു.


ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെയും പോഷകസംഘടനകളായ കിഡ്സ് ക്ലബ്, കെസിജെഎല്‍, കെസിവൈഎല്‍, യുവജനവേദി, വിമന്‍സ്ഫോറം, ബെസ്റ്റ് ഈയേഴ്സ് ഓഫ് ലൈഫ് എന്നിവയുടെയും 2024-ലെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 10-ന് കെ.സി.എസ് കമ്മ്യൂണിറ്റി സെന്‍ററിലെ നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി വിജയകരമായി നടത്തപ്പെട്ടു.
ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സീനിയര്‍ കോണ്‍സുല്‍ സന്ദീപ് ചൗധരി മുഖ്യാതിഥിയായിരുന്നു. സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പള്ളി വികാരി ഫാ. അബ്രഹാം മുത്തോലത്ത്, മിസ്സൂറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് എന്നിവരും അതിഥികളായിരുന്നു. സംഘടനയുടെ ഈ വര്‍ഷത്തെ പ്രസിഡണ്ട് സിറിള്‍ ജോസ് തൈപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. നില

വിളക്കു കൊളുത്തി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ച ചടങ്ങില്‍ ബില്‍ഡിങ്

ബോര്‍ഡ് ഭാരവാഹികളായ റെജി പരുമണത്തേട്ട്, ബോബി കണ്ടത്തില്‍, ലെയ്സണ്‍ ബോര്‍ഡ് അംഗങ്ങളായ റോബര്‍ട്ട് പറത്താത്ത്, റീജോ മുണ്ടക്കല്‍പറമ്പില്‍, സാബു മാന്തുരുത്തില്‍, കെസിസിഎന്‍എ ആര്‍വിപി അനൂപ് മ്യാല്‍ക്കരപ്പുറത്ത്, മറ്റ് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചെണ്ടമേളത്തിന്‍റെ അകമ്പടിയോടു കൂടി സംഘടനയുടെയും പോഷകസംഘടനകളുടെയും ഭാരവാഹികളും ഫൊറോനാ നേതാക്കന്മാരും പങ്കെടുത്ത ഘോഷയാത്രയ്ക്ക് ഷിജോ പഴേമ്പള്ളി കമന്‍ററി നല്കി. കിഡ്സ് ക്ലബ്, കെസിജെഎല്‍, കെസിവൈഎല്‍, യുവജനവേദി, വിമന്‍സ്ഫോറം, ബിവൈഒഎല്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച കലാവിരുന്ന് വര്‍ണ്ണശബളമായി. ഫൊറോനാ നേതാക്കളും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും വിരുന്നൊരുക്കാന്‍ മുന്നില്‍ അണിനിരന്നു.
പരിപാടികള്‍ക്ക് കെസിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ സിറില്‍ ജോസ് തൈപ്പറമ്പില്‍ (പ്രസിഡണ്ട്), സ്മിത കടവില്‍ (വൈസ് പ്രസിഡണ്ട്), വിനീത് എറണിക്കല്‍ (സെക്രട്ടറി), ജോ നെടുമാക്കല്‍ (ജോയിന്‍റ് സെക്രട്ടറി), വിശാല്‍ കക്കാട്ടില്‍ (ട്രഷറര്‍), സ്മിത തൈക്കാട്ട് (സോഷ്യല്‍ എക്സിക്യൂട്ടീവ്), ഡോ. നവീന്‍ പതിയില്‍ (സര്‍വീസ് എക്സിക്യൂട്ടീവ്) തുടങ്ങിയവര്‍ നേതൃത്വം നല്കി. സിദ്ധാര്‍ത്ഥ് എറണിക്കല്‍, നിഖിത ചേരിയില്‍ എന്നിവര്‍ എംസിമാരായിരുന്നു.


Related Posts